മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്... കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്...ഞെട്ടിക്കുന്ന പ്രവചനം പുറത്ത്..കേന്ദ്രത്തിന്റെ അപായസൂചനയും..

മഴക്ക് ശമനമില്ല. കൂടുതല്‍ കരുത്തോടെ പെയ്യും എന്നാണ് മുന്നറിയിപ്പ്. ആശ്വസിക്കാന്‍ വക തീരെയില്ലെന്ന് ചുരുക്കം. കാലാവസ്ഥ മുന്നറിയിപ്പ് നോക്കിയാല്‍ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്ത് മഴ കനക്കുകയാണ്. തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ അടുത്ത അഞ്ച് ദിവസം അതിതീവ്രമഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ അറബിക്കടലിലെ ശക്തിയേറിയ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതിനാലാണ് മഴ കനക്കാന്‍ കാരണം.
24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് തുടരും.
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്,പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. റെസിഡെന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.ഇടുക്കിയില്‍ രാത്രിയാത്ര നിരോധനമുണ്ട്. ഖനനം അടക്കം നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. സാഹസിക വിനോദങ്ങള്‍ക്കും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണം.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 25 വരെ മത്സ്യബന്ധനം പാടില്ല.കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും. കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്.
ഇടുക്കിയുടെ മാനത്ത് ഉരുണ്ടുകൂടിയ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിയുന്നില്ല. മേഘവിസ്ഫോടന സമാനമായ മഴയ്ക്കു ശേഷം വീണ്ടും മുന്നറിയിപ്പ് എത്തിയതിൽ ആശങ്കയിലാണ് മലയോരം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും ജില്ലയിൽ മഴപ്പെയ്ത്ത് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്.
കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. കനത്തമഴ ജില്ലയിലെ ടൂറിസം മേഖലയെ നിശ്ചലമാക്കി. വിനോദസഞ്ചാരത്തിന് നിയന്ത്രണമുള്ളതിനാൽ വ്യാപാരികളും പ്രതിസന്ധിയിലാണ്. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കും ഇടയാക്കാം. ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























