ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു

കഴിഞ്ഞ ദിവസം വളരെ നടുക്കുന്ന ഒരു സംഭവമാണ് കേരളത്തിൽ താമരശ്ശേരിയിൽ സംഭവിച്ചിരിക്കുന്നത് . താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഡിഐജി കൂട്ടിച്ചേര്‍ത്തു.രാവിലെ മുതല്‍ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്.
ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. കര്‍ശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. എസ് പി, താമരശ്ശേരി എസ് എച്ച് ഉള്‍പ്പെടെ 16 ഓളം പോലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഡിഐജി പ്രതികരിച്ചു.സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.അതേസമയം, നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ ഫാക്ടറിക്ക് മുന്നില്‍ അരങ്ങേറിയത് യുദ്ധസമാനമായ കാഴ്ച. സംഘര്‍ഷത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു.
നിലവില്‍ ഫാക്ടറിയിലെ തീ പൂര്‍ണമായും അണച്ചു കഴിഞ്ഞു. നാല് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയര്‍ ഫോഴ്സ് ആണ് തീ അണച്ചത്. ആറ് വണ്ടികള്‍ പൂര്‍ണമായി കത്തിച്ചു. രണ്ട് വണ്ടികള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു.9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തതായാണ് വിവരം.
താമരശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനത്തില്‍ പഞ്ചായത്തുകളില്‍ നാളെ ഭാഗിക ഹര്‍ത്താല്‍. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി
പഞ്ചായത്തിലെ വെഴുപ്പൂര്‍ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ , അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓര്‍ങ്ങട്ടൂര്‍, മാനിപുരം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കല്ലേറില്‍ താമരശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.
സംഘര്‍ഷത്തില്‍ റൂറല്‍ എസ്പി അടക്കം 16 പോലീസുകാര്‍ക്കും, 27 സമരക്കാരും പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.
പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയായിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് വാഹനം സമരക്കാര്‍ വഴിയില്‍ തടഞ്ഞു.നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് .
https://www.facebook.com/Malayalivartha