Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

രാഹുല്‍ മാങ്കൂട്ടത്തെ പൂട്ടാന്‍ ഐ പി എസ്സുകാരിയെ ഇറക്കി അതും ചീറ്റി ; പിണറായി വിജയന്റെ എല്ലാക്കാളിയും പൊളിച്ച് പാലക്കാട് എം എല്‍ എ !! നാണമുണ്ടോ വിജയാ ഇമ്മാതിരി ഊച്ചാളിത്തരം കാണിക്കാനെന്ന് ജനങ്ങളുടെ കൂക്കിവിളി...രാഹുല്‍ ഷാഫി സൈബര്‍ ഗ്രൂപ്പുകള്‍ ആഭ്യന്തരത്തിന് റീത്തുവെച്ചു

22 OCTOBER 2025 06:39 PM IST
മലയാളി വാര്‍ത്ത

ദീപാവലി വെടിക്കെട്ട് പൊട്ടിച്ചിതറിയത് പിണറായി പോലീസിന്റെ നെഞ്ചത്ത്. മുഖ്യമന്ത്രി പിണറായി വിജയന് കിട്ടിയ ഉദ്ഘാടനത്തേക്കാള്‍ ഓടി നടന്ന് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരക്കഥ പലത് ഉണ്ടാക്കിയിട്ടും പാഹുലിന്റെ രോമത്തില്‍ തൊടാന്‍ പിണറായി പോലീസിന് കഴിഞ്ഞില്ല. ആ പെണ്‍കുട്ടിയെ കിട്ടിയിട്ടുണ്ട് പക്ഷെ പെണ്‍കുട്ടിക്ക് പരാതിയില്ല. ഒരു വനിത ഐപിഎസ് ഓഫീസര്‍ മൂന്ന് തവണ പെണ്‍കുട്ടിയെ അങ്ങോട്ട് വിളിച്ച് പിറകേ നടന്ന് പരാതി നല്‍കാന്‍ പറഞ്ഞിട്ടും പെണ്‍കുട്ടി പരാതി കൊടുത്തിട്ടില്ല. റിനി ഉള്‍പ്പെട്ട കള്ള ഫെമിനിച്ചികളുടെ കച്ചവടം പൂട്ടിയെന്ന് തുറന്നടിച്ച് രാഹുല്‍ ഈശ്വര്‍. റിനിയെ വേദികളില്‍ എത്തിച്ച് സ്ത്രീ സുരക്ഷ തൊള്ളകീറി പറഞ്ഞ സഖാത്തികളും കണ്ടംവഴി ഓടിയിട്ടുണ്ട്.

രാഹുല്‍ ഈശ്വര്‍ ഒരു വീഡിയോ ചെയ്തിരുന്നു അതിലാണ് പിണറായി പോലീസിനെ പൊളിച്ചടുക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതെന്ന് ഉദ്ഘാടന മാമാങ്കക്കാരെ ട്രോളി രാഹുല്‍ ഈശ്വര്‍ തുറന്നടിച്ചു. അടൂരും പാലക്കാടും രാഹുലിന് തിരക്കോട് തിരക്ക്. വീട്ടില്‍ കയറി അടച്ച് പൂട്ടിയിരുന്ന് കരഞ്ഞൊരു മനുഷ്യന്‍ ഇന്ന് ജനപിന്തുണയില്‍ പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു. എല്ലാത്തിനും അവസരം ഉണ്ടാക്കി കൊടുത്തത് പിണറായി പോലീസ്. ഗര്‍ഭച്ഛിദ്ര ഓഡിയോയിലുള്ള പെണ്‍കുട്ടിയെ കണ്ടെത്തി പക്ഷെ പെണ്‍കുട്ടിക്ക് പരാതിയില്ല. അന്വേഷണം വഴിമുട്ടി ക്രൈംബ്രാഞ്ച് സംഘം. നിര്‍ബന്ധിതമായി ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ കുറ്റംചുമത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം 55 ദിവസം പൂര്‍ത്തിയായിട്ടും പരാതിക്കാരിയെ കിട്ടിയില്ല. രാഹുലിന്റെ പേരുപറയാതെ ആദ്യം ആരോപണം ഉന്നയിച്ച യുവനടിയും പിന്നീട് പരാതി പറഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും പരാതി നല്‍കാന്‍ തയ്യാറായില്ല. ഈ വാര്‍ത്ത പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തത്. സാധനം കൈയ്യിലുണ്ടോ സാധനം കൈയയ്ിലുണ്ടോയെന്ന് ചോദിച്ച് നടക്കും പോലെ പരാതിയുണ്ടോ പരാതിയുണ്ടോന്ന് ചോദിച്ച് ഒരു അന്വേഷണം സംഘം ഉളുപ്പില്ലാതെ നടന്നത് മാത്രം മെച്ചം ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍.

ഈ കേസില്‍ ഒരു കഴമ്പും ഇല്ലെന്ന് മനസിലാക്കിയ പോലീസ് പിന്നീട് പ്രഹസനത്തിന് എന്തെങ്കിലും കാണിച്ച് കൂട്ടുന്നതിന് വേണ്ടി എന്തൊക്കെയോ ചെയ്ത് വെച്ചു. സ്‌റ്റേഷനുകളില്‍ മറ്റ് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ എത്ര പോലീസുകാരുടെ സമയം വെറുതെ പാഴാക്കി.
പരാതി വാങ്ങിയെടുക്കാന്‍ മൂന്നുവട്ടം ഐപിഎസ് ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും നടന്നില്ല. പരാതി നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുകേഷിന്റെ കേസ് വന്നപ്പോള്‍ കാണിക്കാത്ത ശുഷ്‌കാന്തിയാണ് രാഹുല്‍ കേസില്‍ പിണറായി കാണിച്ചത്. പെണ്‍കുട്ടിയെ കൊല്ലുമെനന് രാഹുല്‍ പറഞ്ഞു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുല്‍ അര്‍ഹനല്ലെന്ന് കിടന്ന് തുള്ളിയ മുഖ്യനെ കുടഞ്ഞെടുക്കുകയാണ് രാഹുല്‍ ഈശ്വര്‍. എന്തെ സാറെ ഒരു പരാതി ഇല്ലാത്തതെന്ന് മുഖ്യനോട് ചോദ്യം ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഷാഫിയേയും രാഹുല്‍ മാങ്കൂട്ടത്തേയും എതിരാളികളായ് എഥിര്‍ പാര്‍ട്ടി കാണുന്നുണ്ട്. വരുംകാലത്ത് ഇരുവരും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ വരെ ആകാന്‍ സാധ്യതയുള്ളവരാണ്. അതുകൊണ്ടാണ് ഇരുവരേയും മുളയിലേ നുള്ളാന്‍ നീക്കം നടക്കുന്നതെന്ന് തുറന്നടിച്ച് രാഹുല്‍ ഈശ്വര്‍. ആ റേഞ്ച് ഓഫ് ആമ്പിയറും ഊര്‍ജ്ജവും ഉള്ള ഷാഫിരാഹുല്‍ ഗ്രൂപ്പുകളെ തളര്‍ത്തണം എന്നുള്ളത് സിപിഎമ്മിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടി അല്ലാത്തത് കൊണ്ട് നേതാക്കളും അണികളുമാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ജനങ്ങളുടെ പോരാട്ടമാണ് വിജയിച്ചത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പോലീസ് മന്ത്രിമാര്‍ സിപിഎം നേതാക്കള്‍ മാധ്യമങ്ങള്‍ എല്ലാവരും ഒരു വശത്ത് നിന്ന് രാഹുലിനെ തീര്‍ക്കാന്‍ ഒന്നിച്ചു. എന്നാല്‍ തൊട്ടിപ്പുറത്ത് ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്ത് രാഹുലിനൊപ്പം ജനങ്ങള്‍ നിന്നുവെന്നും. ഇതാണ് പറയുന്നത് ജനങ്ങളാണ് ജനാധിപത്യത്തില്‍ വലുതെന്ന്. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് പാര്‍ട്ടിയല്ല ജനങ്ങളാണ് വലുതെന്ന് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്ന് ഓര്‍മ്മിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ഇത് ജനങ്ങളുടെ ക്ഷമപരീക്ഷിച്ചതിന് കിട്ടിയ തിരിച്ചടിയാണെന്നും രാഹുല്‍ തുറന്നടിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പോലും അയാള്‍ക്ക് വേണ്ടി ഇത്ര വലിയ പോരാട്ടം നടത്തിയിട്ടുണ്ടാകില്ല കേരളത്തിലെ ജനങ്ങളാണ് ഈ പോരാട്ടം നടത്തിയതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഇപ്പോള്‍ ഓടി നടന്ന് രാഹുല്‍ ഉദ്ഘാടനം ചെയയ്ുന്നത് കാണുമ്പോള്‍ സിജെപിക്ക് കുരുപൊട്ടുന്നില്ലെ. നിങ്ങള്‍ ഇങ്ങനെ നനഞ്ഞ പടക്കം പോല ഇരിക്കാതെ ഒന്ന് പ്രതിഷേധിക്കൂ. രാഹുലിനെ പാലക്കാട് കാല് കുത്തിക്കില്ല എംഎല്‍എ ഓഫീസിലേക്ക് കോഴിയുമായ് പ്രതിഷേധം അങ്ങനെ എന്തെങ്കിലുമൊക്കെ നടത്തൂവെന്ന് രാഹുല്‍ പരിഹസിക്കുന്നു.

കേരളത്തിലെ ആണുങ്ങളെ വേട്ടയാടുന്നവളുമ്മാര്‍ക്കൊക്കെ ഈ പോരാട്ടം ഒരു പേടിസ്വപ്‌നം ആയിരിക്കണം. ശരിയായ പോരാട്ടം നടത്തുന്ന സ്ത്രീകളെപ്പോലും അപമാനിക്കുന്നതാണ് ഇതുപോലുള്ള കള്ളഫെമിനിച്ചികളുടെ കളികള്‍. അത് കേരള്തതിലെ ജനം മനസിലാക്കിയത് കൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ രാഹുലിന്റെ തലവെട്ടൂവെന്ന് പറഞ്ഞ് ഉത്തരവിട്ടിട്ടും ജനങ്ങള്‍ കൂടെ നിന്നത്. ഇനിയും ഇമ്മാതിരി ഇക്കിളി കഥകളുമായ് വന്നാല്‍ ജനം കാറിത്തുപ്പും എന്നോര്‍ക്കണം. ആദ്യമൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇളിച്ച് കാണിച്ച് എന്നെ ഇപ്പോള്‍ ചക്കരേ മോളൂസേ എന്നൊന്നും ആരും വിളിക്കുന്നില്ലെന്ന് പരാതി പറഞ്ഞവളുടെ വെടി തീര്‍ന്നു. ഇന്ന് രാഹുല്‍ പൊതുമധ്യത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു റിനിയെ പോലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. റിനിയെ പല വേദികളിലും എഴുന്നള്ളിച്ച സിപിഎമ്മിന്റെ അടപ്പും തെറിച്ചെന്ന് തുറന്നടിച്ച് രാഹുല്‍ ഈശ്വര്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ ഇറങ്ങിയ ഇടതു മുന്നണിക്കും സിപിഎമ്മിനും തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. പാലക്കാട് മണ്ഡലത്തില്‍ അടിമുടി സജീവമായ രാഹുലിനെ മണ്ഡലത്തിലെ ജനങ്ങളും സ്വീകരിച്ചു തുടങ്ങി. സമുദായ സംഘടനകള്‍ അടക്കം രാഹുലിനെ പിന്തുണച്ചു രംഗത്തുവന്നതോടെ കളം മാറുന്നു എന്ന തിരിച്ചറിവിലാണ് സിപിഎം. അതുകൊണ്ട് തന്നെ രാഹുലിനെ എങ്ങനെ പൂട്ടാന്‍ സാധിക്കുമെന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് അണിയറ നീക്കം. എന്നാല്‍, സ്വന്തം പാര്‍ട്ടി പോലും എഴുതി തള്ളിയിടത്തു നിന്നും ഉയര്‍ത്തെഴുനേല്‍ക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതും കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. മുണ്ടപ്പള്ളി 1300ാം എന്‍ എസ് എസ് സംഘടിപ്പിച്ച കുടുംബ സംഘമം പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രാഹുല്‍ ഒരു എന്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്‍ എസ് എസ് അടൂര്‍ താലൂക്ക് യൂണിയന്റെ ചെയര്‍മാനും ഈ പരിപാടിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു ഈ പരിപാടി നടന്നത്. 19 വിവാഹങ്ങള്‍ ഒഴിവാക്കിയിട്ടാണ് കുടുംബസംഗമത്തില്‍ എത്തിയതെന്ന് എംഎല്‍എ പറഞ്ഞു. കരയോ?ഗത്തിന്റെ ഭാരവാഹികള്‍ എല്ലാ വീടുകളിലുമെത്തി ക്ഷണിക്കുന്നതുപോലെ എന്നോടും പറഞ്ഞിരുന്നു. അതിനാല്‍, ഞാനുമൊരു ഒഴുക്കന്‍മട്ടിലാണ് വരാമെന്ന് കരുതിയതെന്നും എന്നാല്‍, പരിപാടിയുടെ നോട്ടീസ് കണ്ടപ്പോഴാണ് മുഖ്യാതിഥിയാണെന്ന് അറിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. ഇത്രയും ദിവസം പാലക്കാടായിരുന്നു. ഞായറാഴ്ച ആയിരുന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പത്തനംതിട്ടയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കന്നി കഴിഞ്ഞു, തുലാം മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരുന്നു. ഇന്ന് പങ്കെടുക്കേണ്ട 19 കല്യാണം ഒഴിവാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും വൈകുന്നേരം കല്യാണം നടക്കുന്ന വീടുകളിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാഹുലിന്റെ ഫോണ്‍ ട്രാക് ചെയ്യാന്‍ അടക്കം പോലീസ് ശ്രമം നടത്തിയിരുന്നതായി സൂചനയുണ്ട്. മണ്ഡലത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടന്നെങ്കിലും അത് പൊളിഞ്ഞു. ഇതിനായി സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
പമ്പയില്‍ ശബരിമല അയപ്പ സംഗമം നടത്തി എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ഒക്കെ നല്ല പുസ്തകത്തില്‍ കയറി പറ്റിയ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദം. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റിലാകുകയും, 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനും, നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനും മറ്റൊരു വിവാദം അത്യാവശ്യമാണ്. അത്തരം ശ്രമങ്ങള്‍ക്കുള്ള സാധ്യത രാഹുലിലൂടെ തേടുകയാണ് സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ ഇല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ പൊതുപരിപാടികളില്‍ സജീവമാണ്. കൊടുന്തിരപ്പുള്ളി അമ്പലപ്പാറയിലെ അംഗന്‍വാടി കെട്ടിടം രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. അംഗനവാടി ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂടത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധിച്ചിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends