Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണം മേഘവിസ്‌ഫോടനങ്ങൾ; 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് മുന്നറിയിപ്പ്: ആശങ്കയിൽ കാലാവസ്ഥാവിദഗ്ദ്ധർ...

22 OCTOBER 2025 04:33 PM IST
മലയാളി വാര്‍ത്ത

2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാവിദഗ്ദ്ധർ. മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണമുണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും തൃശൂർ നഗരം അടക്കമുളള സ്ഥലങ്ങളിൽ മഴമാപിനികൾ പോലുമില്ല. കൃഷി അടക്കമുളളവയ്ക്ക് കോടികളുടെ നാശം സംഭവിച്ചാലും മഴകൊണ്ടുളള നാശം സാധൂകരിക്കുന്ന മഴക്കണക്ക് ലഭ്യമാവില്ല. പെട്ടെന്ന് അതിശക്തമായ മഴയാണ് ഞായറാഴ്ച അർദ്ധരാത്രിയിൽ കോരിച്ചൊരിഞ്ഞത്. റോഡുകളിലും വീടുകളിലും വെള്ളം കയറി. വാഹനങ്ങൾ മുങ്ങി. സംഭവിച്ചത് മിന്നൽപ്രളയമാണോയെന്ന് വ്യക്തമാകണമെങ്കിൽ കണക്ക് ലഭിക്കണം. വർഷങ്ങൾക്ക് മുൻപ് ടൗൺഹാളിൽ മാപിനിയുണ്ടായിരുന്നെങ്കിലും അത് കേടായതിനുശേഷം മറ്റെവിടേയും മാപിനി സ്ഥാപിച്ചില്ല. 10000 രൂപ പോലും ഇതിന് ചെലവില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ തന്നെ പറയുന്നു.


ന്യൂനമർദ്ദം രൂപപ്പെടുന്നതിനു മുൻപ് കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമായ ചക്രവാതച്ചുഴിയുണ്ടാകും. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. വിവിധ ദിശയിലെ കാറ്റ് മർദ്ദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർദ്ധത്തിൽ ഇത് എതിർഘടികാരദിശയിലുമായിരിക്കും.

ഇന്നലെ പെയ്തത്:

ഇരിങ്ങാലക്കുട: 75 എം.എം
കൊടുങ്ങല്ലൂർ: 30
ചാലക്കുടി: 10.2
ഏനാമാക്കൽ: 8
വെള്ളാനിക്കര: 7.8

കഴിഞ്ഞ ദിവസം കനത്തമഴയിൽ ബണ്ട് പൊട്ടി മാരാർ കോൾപ്പാടവും എൽത്തുരുത്ത് പാടവും നിറഞ്ഞത് കൃഷി പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഇതേസ്ഥലത്തുതന്നെ തുലാവർഷക്കാലത്ത് ബണ്ട് പൊട്ടി 40 ദിവസത്തിലേറെ പ്രായമായ നെൽച്ചെടികൾ നശിച്ചിരുന്നു. ഈ വർഷവും അടിത്തറ ബലപ്പെടുത്താതെ നിർമ്മിച്ചതാണ് ബണ്ട് പൊട്ടാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. വെള്ളം മുഴുവൻ വറ്റിച്ച് വിത്തിടലിന് തയ്യാറെടുക്കുന്ന കർഷകർക്കാണ് മഴ തിരിച്ചടിയായത്. ചാലിലെ മാലിന്യവും ചണ്ടിയുമെല്ലാം പാടത്ത് എത്തിയിരുന്നു. കൃഷി ആരംഭിക്കാൻ ആദ്യം ബണ്ട് പുനഃസ്ഥാപിക്കണം. അതിനുശേഷം വേണം വെള്ളം വറ്റിക്കാൻ. മാരാർപടവിലെ 60 ഏക്കർ കൃഷിയും എൽത്തുരുത്തിലെ 90 ഏക്കർ കൃഷിയുമാണ് അനിശ്ചിതത്വത്തിലാകുന്നത്. മിന്നൽപ്രളയത്തിനുളള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. മഴ മാപിനികൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടത് ഏറെ അനിവാര്യമാണ്.-ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥ ഗവേഷകൻ വ്യക്തമാക്കുന്നു.

ഇതിനിടെ അപ്രതീക്ഷിതമായെത്തിയ മഴക്കെടുതി ജില്ലയിൽ കനത്ത നാശം വിതച്ചിട്ടും യഥാർഥ നഷ്ടത്തിന്റെ കണക്കെടുപ്പ് ഇഴയുന്നു. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ എണ്ണം ജില്ലാ ഭരണകൂടം ഇതുവരെ തിട്ടപ്പെടുത്തിയിട്ടുള്ളത് വളരെ ചുരുങ്ങിയ എണ്ണം മാത്രം. എന്നാൽ യഥാർഥ നഷ്ടം ഇതിലും വളരെ കൂടുതലാണെന്ന് ദുരിത ബാധിതരും നാട്ടുകാരും പറയുന്നു. ഇടുക്കി താലൂക്കിലെ വാത്തിക്കുടി വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു.

പീരുമേട് താലൂക്കിൽ 2 വീട് ഭാഗികമായി തകർന്നു. ഉടുമ്പൻചോല താലൂക്കിൽ 2 വീട് പൂർണമായും 6 വീടുകൾ ഭാഗികമായും തകർന്നു. എന്നാൽ വെള്ളം കുത്തിയൊഴുകിയും മണ്ണിടിഞ്ഞു വീണും താമസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം ഇതിന്റെ പത്തിരട്ടിയോളം വരുമെന്ന് പ്രദേശ വാസികൾ പറയുന്നു. ഉടുമ്പൻചോല താലൂക്കിൽ മാത്രം ഇത്തരത്തിലുള്ളവ 200 നു മുകളിൽ വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends