പുരുഷന്മാരുടെ വന്ധ്യത: പിന്നിലെ കാരണങ്ങൾ അറിഞ്ഞാൽ ഞെട്ടും

നിരവധി ദമ്പതിമാർ കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്. എന്നാൽ ഇതിന്റെ പേരിൽ സമൂഹത്തില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കുട്ടികള്‍ ഇല്ലായ്മയിലേക്ക് നയിക്കുന്ന വന്ധ്യത സ്ത്രീകളേക്കാൾ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്നാണ്. ചിലതരം ജീവിതശൈലികള്‍, പാരിസ്ഥിതിക, ജനിതക കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. അത്തരത്തിൽ പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്ന ചില പ്രശ്നങ്ങള്‍ അറിയാം.
1. അതിനു ഒന്നാമത്തെ കാരണമായി പറയുന്നത് അമിതവണ്ണമാണ്. അമിതവണ്ണം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ബീജകോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കുന്നതാണ്. വണ്ണം അമിതമാകുമ്പോൾ ഗുഹ്യപ്രദേശത്ത് കൊഴുപ്പ് അടിയുന്നത് വൃഷ്ണങ്ങളിലെ താപനില വര്‍ധിപ്പിക്കുന്നു. ഇത് ബീജത്തിന്‍റെ ഉത്പാദനത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു.
2. വായു മലിനീകരണവും വന്ധ്യതയ്ക്ക് കാരണാകാം. വായു മലിനീകരണം ഇത് ശ്വാസകോശത്തിനുള്‍പ്പെടെ പലതരം പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് കൂടാതെ ബീജത്തിന്‍റെ ചലനക്ഷമതയെയും ആകൃതിയെയും തന്നെ ബാധിക്കാന്‍ വായു മലിനീകരണത്തിന് സാധിക്കുന്നതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
3. ഉറക്കമില്ലായ്മയും അമിതമായ ഉറക്കവും പുരുഷ വന്ധ്യതയിലേക്ക് നയിക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് ഉറക്കം കിട്ടേണ്ടത് അത്യാവശ്യമാണ്. എന്നാലോ ഉറക്കം അധികമായാലും പ്രശ്നമാണ്.
4. മറ്റൊന്ന് എല്ലാവരും ഒരുപോലെ പറയുന്ന ഒന്നാണ് മദ്യപാനം. ഇത് അമിതമാകുന്നത് കരളിനെ മാത്രമല്ല ബീജോത്പാദനത്തെയും ബാധിക്കുന്നതാണ്. ഡിഎന്‍എയുടെ ഘടനയെയും പൂര്‍ണതയെയും തന്നെ അമിതമായ മദ്യപാനം ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ പുകവലിയും പുകയില ഉപയോഗവും പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഉണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha