മൂത്രത്തിന്റെ ഈ നിറങ്ങൾ പറയും നിങ്ങളുടെ ആരോഗ്യം; ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

പലപ്പോഴും നമ്മുടെ രോഗ ലക്ഷണങ്ങൾ മൂത്രത്തിന്റെ നിറം മാറുന്നതിലൂടെയും, മൂത്ര പരിശോധനയിലൂടെയും മനസ്സിലാക്കാൻ കഴിയാറുണ്ട്. എന്നാൽ അതുപ്പോലെ തന്നെ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടെ തന്നെ അത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാനും കഴിയുന്നതാണ്.
ഇനി മൂത്രത്തിന്റെ നിറം പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കിൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കാം. മാത്രമല്ല മൂത്രത്തിന്റെ നിറം നേരിയ മഞ്ഞയാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരത്തിൽ ജലാംശമുണ്ടെന്നും വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം.
അതേസമയം വ്യക്തവും മഞ്ഞനിറത്തിലുള്ളതുമായ മൂത്രം സാധാരണവും ആരോഗ്യകരവുമായി കാണാം. എന്നാൽ മൂത്രത്തിൽ കടും തവിട്ട്, ചുവപ്പ് എന്നി നിറങ്ങളാണ് കാണുന്നതെങ്കിൽ ഒരിക്കലും അവഗണിക്കാൻ പാടില്ലെന്നാണ് ഡോക്ടർമാർനിർദ്ദേശം നൽകുന്നത്. മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാവുന്നത് ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുമ്പോഴാകാം. അതുപോലെ മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണം കാണാമെന്നും വിദഗ്ധർ പറയുന്നു. ഇനി ഇരുണ്ട തവിട്ടുനിറവും നുരയും നിറഞ്ഞ മൂത്രമാണ് വരുന്നതെങ്കിൽ ഇത് കരൾ രോഗത്തിന്റെ സൂചനയാകാം.
എന്നാൽ നീല അല്ലെങ്കിൽ ഓറഞ്ച് പോലുള്ള നിറങ്ങൾ സാധാരണയായി ചില ആന്റിബയോട്ടിക്കുകൾ, ആന്റീഡിപ്രസന്റുകൾ, തുടങ്ങിയ മരുന്നുകളുടെ ഫലമായാണ് ഉണ്ടാകുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ചില പോഷകങ്ങളിൽ സെന്ന എന്ന ഔഷധം അടങ്ങിയിട്ടുണ്ട്. മലബന്ധം ഇല്ലാതാക്കാൻ സെന്ന ഉപയോഗിക്കുന്നു. ഈ പോഷകങ്ങൾ ചുവന്ന-ഓറഞ്ച് മൂത്രത്തിന് കാരണമായേക്കാം.
https://www.facebook.com/Malayalivartha