കാന്താരി ചെറുതാണെങ്കിലും ഗുണത്തില്‍ വലിയവനാണ്...

കാന്താരി മുളക് കണ്ടിട്ടില്ലാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ചില സ്ഥലങ്ങളില്‍ ഇതിനെ ചീനിമുളക് എന്നും പറയാറുണ്ട്. കാന്താരി മുളക് കാണാന്‍ മറ്റ് മുളകുകളെക്കാള്‍ ചെറുതാണ്. എന്നാല്‍ മറ്റ് മുളകുകളെക്കാള്‍ ഔഴദഗുണം ഏറെയാണ് കാന്താരിക്ക്. പഴമക്കാര്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആകാലത്തുള്ളവര്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടായിരുന്നു.
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്‌ബോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
കാന്താരി കഴിക്കുമ്‌ബോഴുള്ള എരിവിനെ പ്രതിരോധിക്കാനായി ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരി കഴിക്കുന്നത് വളരെ ഉത്തമമാണ്.
അമിത വണ്ണം, ഭാരം എന്നിവ കുറയ്ക്കാന്‍ കാന്താരി കഴിക്കുന്നത് വളരെ നല്ലതാണ്. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയ വളരെ സുഗമമാക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നന്നേ നിയന്ത്രിക്കും. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരി മുളകിനു കഴിയുന്നു.
വിശപ്പു വര്‍ദ്ധിപ്പിക്കാനും, കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്‌റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേര്‍പ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. വേണ്ടി ,ഔഷധമായും ഉപയോഗിക്കുന്നു. ' വൈദ്യശാസ്ത്രത്തില്‍ കാന്താരി വാതരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുവാനും അജീര്‍ണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള തലമുറ കാന്താരി മുളക് കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്.
https://www.facebook.com/Malayalivartha