അമിതവണ്ണം തടയാന്‍

പല ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം അമിത വണ്ണമാണ്. ലിംഗ, പ്രയാഭേദമന്യേ എല്ലാവരും അമിത വണ്ണത്തിന്റെ ഇരകളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവയൊക്കെ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നുണ്ട്. ക്രമരഹിതമായ ഭക്ഷണശീലവും വ്യായാമക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം.
ആഹാരത്തിന് മുന്‍പ് വെള്ളം കുടിക്കുക. വെള്ളം കുടിക്കുക വഴി മെറ്റാബോളിക് റേറ്റ് 24-30 ശതമാനം വരെ കൂടാന്‍ സാധിക്കും. ഇത് കുറച്ച് കലോറി കത്തിച്ചുകളയാന്‍ സഹായിക്കും. മാംസ്യംദഹനത്തിന് സമയം കൂടുതല്‍ എടുക്കുന്നതിനാല്‍ വിശപ്പിനെ തടയുന്നു. പ്രാതല്‍ കഴിക്കാന്‍ മറക്കരുത്.
പ്രാതല്‍ ഉപേക്ഷിച്ചാല്‍ നാം അറിയാതെ തന്നെ അടുത്ത ആഹാരം (ഉച്ചഭക്ഷണം) അമിതമായി കഴിക്കും.
നാര്അടങ്ങിയ ഭക്ഷണം ദഹനനിരക്ക് കുറച്ച് വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. ഉദാ: ഗോതമ്പ്, ഓട്‌സ്, മത്തന്‍ തുടങ്ങിയവ.
തൈര്തുടങ്ങിയവയ്ക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. അതിലെ ഫ്രണ്ട്‌ലി ബാക്ടീരിയ ദഹനം, പ്രതിരോധം എന്നിവയെ സഹായിക്കും
ആന്റി ഓക്‌സൈഡ്ആയ ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുക. ഇവ അമിതവണ്ണം നിയന്ത്രിക്കുക, ത്വക്കിന്റെ സ്വാഭാവികത സംരക്ഷിക്കുക, അര്‍ബുദം പോലുള്ള രോഗങ്ങളെ തടയുക എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ക്ക് സഹായകരമാണ്. ഉദാ: ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി തുടങ്ങിയവ.
വളരെ പെട്ടെന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതായി കണ്ടുവരുന്നു. അത് അമിത വണ്ണത്തിന് ഇടയാക്കുന്നു. മൂന്നുനേരം മൃഷ്ടാനം കഴിക്കാതെ ഇടവേളയെടുത്ത് കുറേശ്ശ കഴിക്കുക. പഴവര്‍ഗങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തുക. പഴവര്‍ഗങ്ങളില്‍ ഫൈബര്‍, വിറ്റാമിന്‍ തുടങ്ങിയ പലപോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തുന്നതു നല്ലതാണ്.
മധുരപലഹാരങ്ങള്‍, മധുരപാനീയങ്ങള്‍, ജ്യൂസ്, ഐസ്&്വംിഷ;ക്രീം, മൈദ ഉത്പന്നങ്ങള്‍ എണ്ണയില്‍ പൊരിച്ച ഭക്ഷ്യവസ്തുക്കള്‍, അച്ചാര്‍, ഉപ്പ്ധാരാളം അടങ്ങിയ ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, കോള, മദ്യം, രാത്രി വൈകിയുള്ള ഭക്ഷണശീലം ഇവ ഉപേക്ഷിക്കുക വഴി അമിതവണ്ണം തടയാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha