ബട്ടറിന്റെ അമിതോപയോഗം ഹൃദയസംബന്ധമായ അസുഖത്തിനും, മറവിയ്ക്കും, ക്യാന്‍സറിനും വരെ സാധ്യത

ബട്ടര്‍ ആരോഗ്യപരമായ ദോഷങ്ങള്‍ ഉണ്ടാക്കില്ലെന്നായിരുന്നു മുന്‍പുള്ള പഠനങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ബട്ടറിന്റെ ഉപയോഗം ശരീരത്തിന് ദൂഷ്യമുണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഹാര്‍വാര്‍ഡ് റിസേര്‍ച്ചേഴ്‌സ് 120,000 പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ബട്ടറിന്റെ അമിത ഉപയോഗം 8% ത്തോളം മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള കാരണമായി കണ്ടെത്തി.
എന്നാല്‍ ആഴ്ചയില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഉപയോഗിക്കുന്നത് ഒരിക്കലും മരണത്തിനോ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കോ, സ്‌ട്രോക്കിനോ കാരണമാകുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. ബട്ടര്‍, ക്രീമുകള്‍, ചീസുകള്‍, റെഡ് മീറ്റ്, ബിസ്‌ക്കറ്റ്, കേക്കുകള്‍ എന്നിവ ഫാറ്റ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു.
ബട്ടറിലൂടെയുണ്ടാകുന്ന ഫാറ്റ് ഹൃദയസംബന്ധമായ അസുഖത്തിനും, മറവിയ്ക്കും, ക്യാന്‍സറിനും വരെ സാധ്യതയെന്ന് പുതിയ പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. സമ്മിശ്ര ഫാറ്റ് ശരീരത്തില്‍ അടിയുന്നത് തലച്ചോറിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷനെ ബ്ലോക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ട്. അതേപോലെ തന്നെ ക്യാന്‍സര്‍ സാധ്യതയും കൂടുതലാണെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നു. ജാമ ഇന്റേണല്‍ മെഡിസിന്‍ കണ്‍ക്ലൂഡഡ് എന്ന ജേര്‍ണലില്‍ ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha