ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അനിൽ കപൂർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് ...അവ ഏതെല്ലാമാണെന്നു കേട്ടാൽ നമ്മൾ പലർക്കും വിശ്വാസം വരില്ല; കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്നാണ് അനിൽ കപൂർ പറയുന്നത്

പ്രായം റിവേഴ്സ് ഗിയറിലോടുന്ന ബോളിവുഡ് നടനാണ് അനിൽ കപൂർ... പ്രായം കൂടുന്തോറും അഭിനയത്തിന്റെ തീഷ്ണത കൂടിക്കൊണ്ടിരിക്കുന്ന നടൻ, അതാണ് അനിൽ കപൂർ..62ാം വയസിലും കടുപ്പമേറിയ ആക്ഷൻ രംഗങ്ങളിൽ അനായാസം അഭിനയിക്കുന്ന താരം എന്ന ഖ്യാതിയും താരത്തിനുണ്ട്
അനിൽ കപൂറിന്റെ ആരോഗ്യ രഹസ്യത്തിന് പിന്നിലെ ഭക്ഷണങ്ങൾ എന്താണെന്നറിയേണ്ടേ? 1979 ൽ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ് അനിൽ കപൂർ അഭിനയ ജീവിതം തുടങ്ങുന്നത് . പ്രായം 60 കഴിഞ്ഞെങ്കിലും ഇപ്പോഴും ആക്‌ഷൻ രംഗങ്ങൾ അഭിനയിക്കുന്നതിലും ഫിറ്റ്നസിലും താരം മുന്നിലാണ്. പ്രായം ഒട്ടുമേ ഏശാത്ത നടൻ അതിന്റെ രഹസ്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്
ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അനിൽ കപൂർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് .അവ ഏതെല്ലാമാണെന്നു കേട്ടാൽ നമ്മൾ പലർക്കും വിശ്വാസം വരില്ല ..കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്നാണ് അനിൽ കപൂർ പറയുന്നത്
പണ്ട് മുതലേ കഴിക്കുന്നത് ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്പാർ, ചട്നി, ദോശ, അച്ചാറുകൾ, ചോറ്, രസം, തൈര് എന്നിവയാണ് പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് അനിൽ കപൂർ പറയുന്നു. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വളരെ ആരോഗ്യകരമായ ഓപ്ഷനാണെന്നും അദ്ദേഹം പറയുന്നു.
പക്ഷെ ഒരുമിച്ചു മൂന്നുനേരം ഭക്ഷണം കഴിക്കുന്ന രീതിയല്ല അദ്ദേഹത്തിന്റേത് ..രണ്ടര മണിക്കൂർ ഇടവിട്ട് അഞ്ചു മുതൽ ആറു വരെ പ്രാവശ്യം മീൽസ് കഴിക്കുന്ന രീതിയാണ് പിന്തുടരുന്നതത്രെ ..വെറുതെ ഭക്ഷണം കഴിക്കുക മാത്രമല്ല ഓരോ പ്രാവശ്യവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറിയും കണക്കാക്കാറുണ്ട് എന്നും താരം പറയുന്നു.
. ധാരളം മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കുന്ന ശീലവുമുണ്ട്
രോഗികൾക്കുള്ള ഭക്ഷണത്തിൽ സാധാരണയായി കാണുന്നത് ഇഡ്‌ലി ആണ്. ഏറ്റവും സുരക്ഷിതമായ ഭക്ഷണ ഓപ്ഷനാണ് ഇതെന്നതു തന്നെയാണ് കാരണം. അതുതന്നെയാണ് എന്റെ സീക്രട്ടും. എന്റെ യൂത്ത് ലുക്കിനെ കുറിച്ചുള്ള തമാശകൾ ഞാൻ ആസ്വദിക്കാറുണ്ട്. 80കളിലും 90കളിലും എന്റെ നെഞ്ചിനെ കളിയാക്കിവന്ന ട്രോളുകളും ഞാൻ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിച്ച ശേഷം ഒരു ഏത്തപ്പഴം കഴിക്കുന്നതാണ് താരത്തിന്റെ രീതി. കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ എന്നിവ ഇതിലൂടെ ലഭിക്കുമെന്ന് അനിൽ കപൂർ പറയുന്നു.
ദിവസവും രാവിലെ 10 മിനിറ്റ് കാർഡിയോ വ്യായാമങ്ങൾ ചെയ്യാറുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ജിമ്മിലെ വർക്ക്ഔട്ടും ബാക്കി ദിവസങ്ങളിൽ ഔട്ട്ഡോർ വർക്ക്ഔട്ടുമാണ് താരം ചെയ്ത് വരുന്നത്.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യായാമങ്ങളാണ് അനിൽ കപൂർ ചെയ്യുന്നതെന്നും പറയുന്നു ...
https://www.facebook.com/Malayalivartha