Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോപ് ഇപ്പോൾ സാത്താന്റെ സന്തതിയല്ല; പുത്തന്‍ ഉടുപ്പും സ്‌കൂള്‍ ബാഗുമായി സ്‌കൂളിൽ പോകുന്ന മിടുക്കൻ

13 SEPTEMBER 2017 01:11 PM IST
മലയാളി വാര്‍ത്ത

ഒരുവര്‍ഷം മുന്‍പ് സ്പാനിഷ് സാമൂഹിക പ്രവര്‍ത്തകയായ അന്‍ജാ ലോവൻ നൈജീരിയിലെ തെരുവില്‍ നിന്ന് രണ്ടു വയസുകാരനായ കുട്ടിയെ കണ്ടെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഒരുവര്‍ഷം മുന്‍പാണ് സ്പാനിഷ് സാമൂഹിക പ്രവര്‍ത്തകയായ അന്‍ജാ ലോവന് നൈജീരിയിലെ തെരുവില്‍ നിന്ന് രണ്ടു വയസുകാരനായ ആ ബാലനെ ലഭിച്ചത്. പുഴുവരിച്ച് പട്ടിണിക്കോലമായ രൂപത്തില്‍ മരണത്തിന്റെ വക്കില്‍ നിന്നും അവനെ രക്ഷിച്ച അന്‍ജ ലോവന്‍ അവനെ ഹോപ് എന്ന് വിളിച്ചു. ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അന്‍ജ അന്ന് പങ്കുവെച്ച ഹോപ്പിന്റെ ചിത്രം.
ദുര്‍മന്ത്രവാദിയാണെന്നാരോപിച്ച് ഹോപ്പിന്റെ മാതാപിതാക്കള്‍ തന്നെയാണ് അവനെ തെരുവില്‍ ഉപേക്ഷിച്ചത്. അവന്‍ മരിക്കട്ടെ എന്നുതന്നെയാണവര്‍ ആഗ്രഹിച്ചതും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം ധാരാളം കുട്ടികൾ ആഫ്രിക്കയിൽ ഇങ്ങനെ തെരുവിലെറിയപ്പെടുന്നുണ്ട് .


അന്‍ജ ലോവന്‍ ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സ്ഥാപകയാണ്. ഇതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തെരുവിൽനിന്ന് ഹോപ്പിനേ കിട്ടിയത്.

അവനെ ഏറ്റെടുത്ത അന്‍ജ ആദ്യം ചെയ്തത് അവനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും അന്‍ജയുടേയും പരിചരണം കൊണ്ട് അവന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കൂട്ടുകാരോടൊപ്പം ഓടികളിച്ചു സന്തോഷിക്കുന്ന ഹോപ്പിന്റെ ചിത്രം ഇടക്കിടെ സമൂഹ മാധ്യമങ്ങളില്‍ അന്‍ജ പങ്ക് വെച്ചിരുന്നു.

പൂര്‍ണാരോഗ്യവാനായി പുത്തന്‍ ഉടുപ്പും സ്‌കൂള്‍ ബാഗുമായി സ്‌കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഹോപ്പിന്റെ ചിത്രമാണ് അന്‍ജ ഇപ്പോൾ നമുക്കായി പങ്കു വെക്കുന്നത്.


അന്‍ജ ലോവനും ഭര്‍ത്താവ് ഡേവിഡ് ഇമാനുവല്‍ ഉമെനും ചേര്‍ന്ന സ്വന്തമായി അനാഥാലയവും നടത്തുന്നുണ്ട്. രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികള്‍ക്ക് വേണ്ട ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും ഇവര്‍ നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (57 minutes ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (1 hour ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (2 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (2 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (2 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (2 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (3 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (3 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (3 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (3 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (4 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (4 hours ago)

Malayali Vartha Recommends