Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...


ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...


കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്


പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...


കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...

'ലോകത്തെങ്ങുമില്ലാത്ത വീട്ടുതടങ്കൽ ഒന്ന്‌ പ്രസവിച്ചതിന്റെ പേരിൽ നമ്മളും അനുഭവിക്കണ്ടെന്നേ; കുഞ്ഞുവാവ വന്നത്‌ നിങ്ങളുടെ ലോകത്തിന്‌ നിറം കൂട്ടാനാണ്‌, നിറം കെടുത്താനല്ല...'

20 FEBRUARY 2018 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭാശയഗളാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുക പ്രധാനം; നവംബര്‍ 17 ലോക ഗര്‍ഭാശയഗളാര്‍ബുദ നിര്‍മ്മാര്‍ജന ദിനം

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദം; അപകടനില തരണം ചെയ്ത്, ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനി...

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു

ഒരു ഗര്‍ഭിണി നൊന്തു പ്രസവിച്ചാല്‍ ഉണ്ടാകുന്ന പ്രസവപീഡകളുംമറ്റും കുറയ്ക്കാനും ഗര്‍ഭിണിയിലുണ്ടാകുന്ന ശാരീരികമാറ്റങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും വീട്ടിൽ നടത്തുന്ന ചികിത്സയാണ് പ്രസവരക്ഷ. എന്നാൽ പ്രസവം വളരെ സ്വാഭാവികമായ ഒന്നാണെന്നും പത്ത്‌ മാസം കൃത്യമായി ഡോക്‌ടറെക്കണ്ട്‌, വേണ്ട പ്രസവപൂർവ്വ പരിരക്ഷ ലഭിച്ച ഗർഭിണിക്ക്‌ നമ്മുടെ നാട്ടിൽ സാമ്പ്രദായികമായി നൽകി വരുന്ന ഒരു പ്രസവരക്ഷയും ആവശ്യമില്ലെന്നാണ് ഡോക്ടർ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

പത്ത്‌ മാസം കുഞ്ഞാവയെ വയറ്റിൽ കൊണ്ടു നടക്കുമ്പോൾ മുറ്റമടിക്കാനും നെല്ല്‌ കുത്താനും ചപ്പാത്തി കുഴക്കാനും പറയും. എല്ലാം കഴിഞ്ഞ്‌ ഒരു വിധത്തിൽ കഷ്‌ടപ്പെട്ട്‌ പ്രസവിക്കുകയോ അതിലും എടങ്ങേറായി സിസേറിയന്‌ വിധേയയാകുകയോ ചെയ്‌തു കഴിഞ്ഞാൽ പിന്നെ തുടങ്ങും 'പ്രസവരക്ഷ'. കിടപ്പും ഇരിപ്പും നടപ്പും ഭക്ഷണം കഴിപ്പിക്കുന്നതിൽ മൽസരിക്കലുമാണ്‌ ഈ പരിപാടിയുടെ പ്രധാന അജണ്ട. അത്‌ പ്രകാരം അറ്റൻഷനിൽ കിടക്കുന്ന പുതിയ അമ്മയുടെ സൈഡിൽ ഇച്ചിരെ നേരം ഇരുന്ന്‌ അവർക്ക്‌ നമുക്ക്‌ ഇന്നത്തെ #SecondOpinion വായിക്കാൻ കൊടുക്കാം. ആഹാ, അപ്പോഴെക്കും ചുറ്റുമുള്ളവർ പറയുന്നത്‌ കേട്ടോ? പ്രസവിച്ചു കിടക്കുന്ന പെണ്ണ്‌ വായിക്കാൻ പാടില്ലാത്രേ! തൊണ്ണൂറു ഞരമ്പ് പൊട്ടിക്കിടക്കുന്നവളാണ്. എഴുന്നേറ്റ്‌ നടക്കാൻ പാടില്ല, മുടി ചീകാൻ പാടില്ല, ഉറക്കെ ചിരിക്കാൻ പാടില്ല, നടക്കാൻ പാടില്ല...സർവ്വത്ര ബഹളം! ഇതൊക്കെ ആരുണ്ടാക്കിയ കോലാഹലമാണോ എന്തോ...സർവ്വത്ര അസംബന്ധം.. !

സത്യത്തിൽ പ്രസവം എന്ന്‌ പറയുന്ന സംഗതി വളരെ സ്വാഭാവികമായ ഒന്നാണ്‌. പത്ത്‌ മാസം കൃത്യമായി ഡോക്‌ടറെക്കണ്ട്‌, വേണ്ട പ്രസവപൂർവ്വ പരിരക്ഷ ലഭിച്ച ഗർഭിണിക്ക്‌ നമ്മുടെ നാട്ടിൽ സാമ്പ്രദായികമായി നൽകി വരുന്ന ഒരു പ്രസവരക്ഷയും ആവശ്യമില്ല. നാൽപത്‌ ദിവസം അനങ്ങാതെ കിടത്തുന്നത്‌ അനാവശ്യമാണെന്ന്‌ മാത്രമല്ല, അപകടകരവുമാണ്‌. ഇത്തരത്തിൽ അനങ്ങാതെ കിടക്കുന്നത്‌ വഴി കാലിലെ സിരകളിൽ രക്‌തം കട്ട പിടിച്ചേക്കാം. ആ രക്‌തക്കട്ട ഹൃദയത്തിലേക്ക്‌ നീങ്ങിയാൽ ഹൃദയസ്‌തംഭനത്തിന്‌ പോലും കാരണവുമാകാം. ഇത്‌ തടയാൻ വേണ്ടിയാണ്‌ സിസേറിയൻ കഴിഞ്ഞ അമ്മയെപ്പോലും കഴിയുന്നത്ര വേഗം എഴുന്നേൽപ്പിച്ചു നടത്തുന്നത്‌.

വേണ്ടത്‌ പേരിനൽപം വിശ്രമമാണ്‌. മലർന്ന്‌ തന്നെ കിടക്കണമെന്ന്‌ യാതൊരു നിർബന്ധവുമില്ല. എഴുന്നേറ്റ്‌ നടക്കുന്നതിനോ പുറത്ത്‌ പോകുന്നതിനോ വിലക്കുകൾ ആവശ്യമില്ല. സിസേറിയൻ കഴിഞ്ഞവർക്ക്‌ വയറ്റിൽ ശസ്‌ത്രക്രിയ കഴിഞ്ഞവർക്കുള്ള വിലക്കുകളായ ഭാരമുയർത്തരുത്‌, പടികൾ കയറരുത്‌, തുമ്മലും ചുമയും ശ്രദ്ധിക്കണം തുടങ്ങിയവയെല്ലാം ബാധകമാണെങ്കിൽ കൂടിയും അവർക്കും തുടർച്ചയായ ബെഡ്‌ റെസ്‌റ്റൊന്നും ആവശ്യമില്ല. പണ്ട്‌ കാലത്ത്‌ സ്‌ത്രീക്ക്‌ ആകെ വിശ്രമം കിട്ടിയിരുന്നത്‌ പ്രസവിച്ച്‌ കിടക്കുമ്പോഴായിരുന്നു എന്നത്‌ കൊണ്ട്‌ അന്ന്‌ ആനുകൂല്യം പറ്റിയ കിടപ്പാണ്‌ ഇന്നും ഒരു അനുഷ്‌ഠാനമായി അടിച്ചേൽപ്പിക്കപ്പെടുന്നത്‌.

'പെറ്റു കിടക്കുന്ന പെണ്ണിന്‌ പയ്‌ക്കാൻ പാടില്ല' എന്നും പറഞ്ഞ്‌ പുലർച്ചേ ആറരക്ക്‌ തുടങ്ങും ഭക്ഷ്യാക്രമണം. പാലൂട്ടുന്ന അമ്മയ്ക്ക് ഇരുമ്പും കാൽസ്യവും ആവശ്യത്തിന് കിട്ടണം എന്നല്ലാതെ മുട്ടയും പാലും പൊടി കലക്കിയതും ആടും നാടൻകോഴിയും ഓരോ നേരവും വിളമ്പി കുത്തിനിറക്കണ്ട യാതൊരു ആവശ്യവുമില്ല. പുരുഷാധിപത്യവും പട്ടിണിയും നിറഞ്ഞ പഴയ സമൂഹത്തിൽ പെണ്ണിന്‌ വല്ലതും രുചിയോടെ കഴിക്കാൻ കിട്ടിയിരുന്ന കാലത്തിന്റെ സ്‌മരണ പുതുക്കലാണിത്‌. പ്രസവരക്ഷ അമ്മക്ക്‌ അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഡയബറ്റിസിനും അടിത്തറയിടുന്ന കാലമാകുന്നു എന്നതാണ്‌ ദു:ഖസത്യം. ഭർതൃവീട്ടുകാർ വരുമ്പോൾ പെറ്റു കിടക്കുന്ന പെണ്ണ്‌ 'നന്നായോ' എന്ന്‌ നോക്കുമെന്ന്‌ പേടിച്ച്‌ ഗുസ്‌തി നടത്തി തീറ്റിക്കുമെന്ന്‌ മാത്രം. ഇതിനെതിരെ 'അഖിലകേരള പെറ്റു കിടക്കുന്ന പെണ്ണുങ്ങൾ' സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

ആയുർവേദ ചികിത്സയെന്ന പേരിൽ അങ്ങാടിക്കടയിൽ പോയി എല്ലാവർക്കും ഒരേ മരുന്ന്‌ വാങ്ങി കൊടുക്കുന്നതും തെറ്റാണ്‌. ഇത്‌ ഞാൻ പറഞ്ഞതല്ല, പറഞ്ഞത്‌ ആയുർവേദം പഠിച്ചവരാണ്‌. ഓരോ അമ്മയും വ്യത്യസ്‌തയാണ്‌, രക്ഷ എന്ന്‌ പേരിട്ട്‌ സർവ്വർക്കും ഒരേ കഷായവും ലേഹ്യവും വാങ്ങിക്കൊടുത്ത്‌ ശിക്ഷിക്കരുത്‌. ആയുർവേദമെന്ന്‌ പേരിട്ടാൽ എന്തും ചെലവാകുന്ന രീതി പരീക്ഷിക്കേണ്ടത്‌ അമ്മയിലും അവരുടെ പാലിലൂടെ അത്‌ നേരിട്ട്‌ ബാധിക്കുന്ന നവജാതശിശുവിലുമല്ല. ഇത്തരം പ്രത്യേകമരുന്നുകൾക്കും പ്രസവശേഷം പ്രസക്‌തിയില്ല. അമിതമായ ചൂടുള്ള വെള്ളമൊഴിച്ച്‌ കുളിച്ചാൽ ഗർഭപാത്രം ചുരുങ്ങുമെന്ന്‌ പറയുന്നതും വെറുതെ. വയറുചുരുങ്ങാനും വയറിനകത്ത് കാറ്റ് കടക്കാതിരിക്കാനുമെന്ന പേരിൽ തുണികൊണ്ട് മുറുക്കിക്കെട്ടി ശ്വാസം മുട്ടിക്കുന്നതും, സിസേറിയന്റെ മുറിവിൽ അണുബാധയുണ്ടാകാനുള്ള സാധ്യത പോലും അവഗണിച്ച് കൊണ്ട് കുഴമ്പും മറ്റും തേക്കുന്നതും അമ്മയോട് ചെയ്യുന്ന ദ്രോഹമാണ്. നന്നായി മുലയൂട്ടുന്ന അമ്മയ്‌ക്ക്‌ ഗർഭപാത്രം ചുരുങ്ങാൻ ചൂടുവെള്ളത്തിൽ പുഴുങ്ങേണ്ട ആവശ്യമൊന്നുമില്ല. പ്രസവശേഷമുള്ള കൃത്യമായ വ്യായാമത്തിലൂടെ ആവശ്യമുള്ള രൂപത്തിലേക്ക് ശരീരത്തെ തിരികെ കൊണ്ടുവരാവുന്നതേയുള്ളൂ.

ചുരുക്കി പറഞ്ഞാൽ, ഇമ്മാതിരി സീനൊന്നും വേണ്ട. നിങ്ങൾ പ്രസവിച്ച്‌ കിടക്കുകയോ നടക്കുകയോ ഇരിക്കുകയോ ചെയ്യൂ. ലോകത്തെങ്ങുമില്ലാത്ത വീട്ടുതടങ്കൽ ഒന്ന്‌ പ്രസവിച്ചതിന്റെ പേരിൽ നമ്മളും അനുഭവിക്കണ്ടെന്നേ. കുഞ്ഞുവാവ വന്നത്‌ നിങ്ങളുടെ ലോകത്തിന്‌ നിറം കൂട്ടാനാണ്‌, നിറം കെടുത്താനല്ല.

വാൽക്കഷ്‌ണം: പ്രസവശേഷം പാലൂട്ടുന്ന കാലം ആറ്‌ മാസത്തോളം ആർത്തവം വരാതിരിക്കുന്നതിന്‌ 'ലാക്റ്റേഷൻ അമിനോറിയ' എന്ന്‌ പറയും. പക്ഷേ, ഈ കാലത്തും അണ്‌ഢവിസർജനം ഉണ്ടാകാൻ സാധ്യതയുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ,സുരക്ഷിതകാലമാണ്‌- കുഞ്ഞുണ്ടാകൂല എന്നും കരുതി ആഘോഷിച്ച്‌ ഉടനടി അടുത്ത ഗർഭമുണ്ടാക്കരുത്‌. ഗർഭപാത്രം പൂർവ്വസ്‌ഥിതിയിലെത്താൻ 45 ദിവസമെങ്കിലും എടുക്കും. സിസേറിയനാണെങ്കിൽ കുറച്ച്‌ ദിവസം കൂടി ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌, അപ്പോൾ ബന്ധപ്പെടാതെ ഓളെ വെറുതെ വിട്ടേക്കുക. അതിനുശേഷം ആർമാദം ഒട്ടും കുറയ്‌ക്കേണ്ട. ഓളോടും കുഞ്ഞുവാവയോടുമുള്ള തികഞ്ഞ ഉത്തരവാദിത്വത്തോടെ മതീന്ന്‌ മാത്രം. ഓർമ്മയുണ്ടല്ലോ, ഗർഭനിരോധനമാർഗം വളരെ പ്രധാനമാണ്‌, കുഞ്ഞുങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (3 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ  (9 minutes ago)

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു  (15 minutes ago)

കോണ്‍ഗ്രസ് ബീഹാറില്‍ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു; പ്രചരണത്തിന് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെ കണ്ടതേയില്ല; പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ്  (30 minutes ago)

ആനന്ദിന്റെ മരണം ദുഃഖകരമാണ്; വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുന്നു; ആനന്ദിന്റെ മരണത്തിൽ പ്രതികരിച്ച് ബിജെപി  (38 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് കൈവശം വച്ചതിന് 116 കേസുകള്‍ ;123ഓളം പേർ അറസ്റ്റിൽ  (47 minutes ago)

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും...  (55 minutes ago)

ഇബിജി ഗ്രൂപ്പിൻ്റെ "ചിൽഡ്രൻ ഓഫ് ലൈഫ്" ദൗത്യം തുടങ്ങി ; കേരളത്തിൽ തിരുവനന്തപുരത്ത്...  (1 hour ago)

ഒരിക്കൽക്കൂടി കുഞ്ഞു മനസ്സുകളായി മാറുക": ആസ്റ്റർ മെഡ്സിറ്റിയിലെ ശിശുദിനാഘോഷത്തിൽ നടൻ ഷറഫുദ്ധീൻ  (1 hour ago)

പാണ്ടനാട് സിബിഎല്‍: ത്രസിപ്പിക്കുന്ന മത്സരം: അട്ടിമറി അതിജീവിച്ച് വീയപുരം വീണ്ടും ജേതാക്കള്‍...  (1 hour ago)

ടെക്‌നോപാര്‍ക്കില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ പ്രതിധ്വനി ഓള്‍ സ്റ്റാര്‍സിനെതിരെ ആപ്പ്ഫാബ്‌സ് മാഗ്പി ഐക്കണ്‍സിനായി കളിച്ച് ഐഎം വിജയന്‍...  (1 hour ago)

ഗര്‍ഭാശയഗളാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുക പ്രധാനം; നവംബര്‍ 17 ലോക ഗര്‍ഭാശയഗളാര്‍ബുദ നിര്‍മ്മാര്‍ജന ദിനം  (1 hour ago)

ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...  (1 hour ago)

ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...  (1 hour ago)

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...  (1 hour ago)

Malayali Vartha Recommends