അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം
അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21 ന് രാജ്യങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു.
ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗയേറെ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകള്‍ പതിവായി യോഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
നല്ല യോഗ ശീലം ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാന്‍ സഹായിക്കും. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ യോഗ ചെയ്യുന്നത് വഴി ഇതിന്റെ ലക്ഷണങ്ങള്‍ ക്രമേണ കുറയ്ക്കാനാകും.
രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha