Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ചെലവ് കുറച്ചും വീട് വെക്കാം

17 OCTOBER 2016 01:42 PM IST
മലയാളി വാര്‍ത്ത

മനസിനിഷ്ടപെട്ട, താമസിക്കാന്‍ അനുയോജ്യമായ ഒരു വീട് എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കല്പം ആണെന്നതിൽ തർക്കമില്ല. വീടുപണിയുമായി ബന്ധപ്പെട്ട ഏറെ സ്വപ്‌നങ്ങൾ നെയ്തുകൂട്ടുന്നവരാന് മിക്കവാറും എല്ലാവരും. അവസാനം സ്വപ്ന സൗധം മുന്നിൽ തല ഉയർത്തുമ്പോഴാണ് അവിടെ ജീവിക്കാനാവശ്യമായ പണത്തിനു വേണ്ടി നെട്ടോട്ടമോടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നത്.
തന്‍റെ ആയുഷ്ക്കാലത്തെ വരുമാനമെല്ലാം വീട് നിര്‍മ്മാണത്തിനായി ചെലവഴിച്ചു തീർത്തിട്ടുണ്ടാകും. വീടുണ്ടാക്കുവാന്‍ അമിതമായ ചെലവ് വരുത്തിവേയ്ക്കേണ്ട ആവശ്യമുണ്ടോ. ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങിനെ ഒരു വീട് നിര്‍മ്മിക്കാം ഇതേ കുറിച്ച് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
വീടിന്റെ പ്ലാനിങ്ങിൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങാം. അനാവശ്യമായുള്ള എരിയകള്‍ എല്ലാം ഒഴിവാക്കി നടവഴികള്‍, ഇടനാഴികള്‍ എന്നിവ ഇല്ലാതെ വീടിന്റെ ഏരിയ കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ആവശ്യങ്ങൾ അറിഞ്ഞുള്ള വീടാണ് നല്ലത്. .വീടിന്റെ വലിപ്പമാണ് ചെലവ് കൂട്ടുന്ന മറ്റൊരു പ്രധാന സംഗതി. ഒരു കൊച്ചു കുടുംബത്തിന് 2000 square ഫീറ്റ് വീടുതന്നെ ധാരാളം. വീടിന്റെ വലിപ്പം കൂടുന്നതുകൊണ്ട് നിര്‍മാണ സാമഗ്രികളുടെ ചെലവ് മാത്ര മല്ല കൂടുന്നത്, വീട്ടുകരവും കൂടും. 3,000 ചതുരശ്രഅടിക്ക് മുകളിലുള്ള വീടിന് ആഡംബര നികുതിയും കൊടുക്കേണ്ടിവരും.
ലളിതമായ ഡിസൈൻ
ആവശ്യമില്ലാത്ത കോർണറുകളും വച്ചു പിടിപ്പിക്കലും ഒഴിവാക്കാം. ലളിതമായ ഡിസൈനാണെങ്കിൽ വ‍ൃത്തിയാക്കാനും എളുപ്പം.
ഒാപൻ ഫ്ളോർ പ്ലാൻ
ഭിത്തികൾ കൊണ്ട് നിറഞ്ഞ വീടിനെക്കാൾ നല്ലത് തുറന്ന സ്ഥലം നിറഞ്ഞ ഡിസൈൻ തന്നെ. ഡൈനിങ്-ലിവിങ് സ്ഥലങ്ങൾ തുറന്നിരിക്കട്ടെ. വീടിനുള്ളിൽ ഉള്ളതിൽ കൂടുതൽ സ്ഥലം തോന്നിക്കുകയും ചെയ്യും.
ലളിതമായ അലങ്കാരങ്ങൾ
വീടിന് പുറം ഭാഗം കൊത്തുപണികളും വിലകൂടിയ അലങ്കാര പണികളും ചെയ്യേണ്ട കാര്യമുണ്ടോ? പുറം മോദിക്ക് വേണ്ടി അനാവശ്യമായ അലങ്കാരങ്ങളും കൊത്തുപണികളും നടത്തി പിന്നീട് വൃത്തിയാക്കാൻ പോലുമാകാതെ കഷ്ട്ടപ്പെടുന്നതിലും നല്ലത് അവ ആദ്യമേ ഉപേക്ഷിക്കുന്നത് അല്ലെ? സമയവും പണവും ലാഭം.
നിർമ്മാണ സാമഗ്രികൾ
നിർമ്മാണ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ശ്രദ്ധ ആവശ്യമാണ്. ഇവിടെയും കൃത്യമായ പ്ലാനിങ്ങോടെ കീശയിലൊതുങ്ങുന്ന തരത്തിൽ വീടിനു ചേർന്ന നിറത്തിലും ആവശ്യങ്ങൾ മനസിലാക്കിയും തിരഞ്ഞെടുക്കണമെന്നു മാത്രം.
ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ ഇരുനില വീടുകൾ തന്നെയാണ് നല്ലത്. കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ വിശാലമായ ഒറ്റനില വീടുകൾ സ്വപ്നം കാണാം. ഭിത്തികൾ Interlock ബ്രിക്ക്സ് ഉപയോഗിച്ച് പണിതാൽ പണിയും ചിലവും ഒരു പോലെ കുറയും. ഇത് വീടിനുളളിൽ തണുപ്പ് നിറയ്ക്കും. പൊളിയില്ല, വിള്ളലും ഉണ്ടാവില്ല. അത് പോലെ അകത്തെ ഭിത്തികൾക്ക് ജിപ്സം plastering ചെയ്താൽ ചിലവ് കുറഞ്ഞു കിട്ടും.
അടുക്കളയോട് ചേര്‍ന്ന് വര്‍ക് ഏരിയ, സ്റ്റോര്‍ റൂം എന്നിവ വേറെ പണിയേണ്ട ആവശ്യമില്ല. അടുക്കളയില്‍തന്നെ ഇതിനുള്ള സ്ഥലം കണ്ടെത്തുകയാണ് നല്ലത്.
ലൈറ്റിങ്ങിനും ഇന്റീരിയർ ഡെക്കറേഷനും വേണ്ടി ആവശ്യത്തിലധികം പണം ചെലവാക്കേണ്ടതില്ല .ഏതെങ്കിലും ഷോറുമിൽ നിന്ന് തീവിലകൊടുത്ത് കണ്ണടച്ചു വാങ്ങാതെ ഈ കാര്യത്തിൽ കുറച്ച് അന്വേഷ ണങ്ങൾ നടത്തിയാൽ വലിയ തോതിൽ പണം ലാഭിക്കാം.
വീട് എന്നത് നമുക്ക് സ്വസ്ഥമായും സുഖമായും കഴിയാനുള്ള ഒരിടമാണ്, പൊങ്ങച്ചത്തിനും ആർഭാടത്തിനും ഉള്ളതല്ല എന്ന് മനസ്സിലുറപ്പിച്ചു വേണം വീട് പണിക്കിറങ്ങാൻ. എന്നാൽ ചെലവുകുറഞ്ഞ സ്വന്തം പോക്കറ്റിനു ഇണങ്ങുന്ന ഒരു നല്ല വീട് വെക്കാൻ കഴിയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (41 minutes ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (4 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (4 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (4 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (5 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (5 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (7 hours ago)

Malayali Vartha Recommends