Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

കണ്ടെയ്‌നര്‍ വീടുകളെ അടുത്തറിയാം

24 MARCH 2017 05:33 PM IST
മലയാളി വാര്‍ത്ത

യാത്രകള്‍ ചെയ്യേണ്ടി വരുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു പോകുമ്പോള്‍ താമസസൗകര്യം കണ്ടെത്തുക എന്നത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. എന്നാല്‍ നമുക്കൊപ്പം സഞ്ചരിക്കാന്‍ ഒരു വീടുകൂടി ഉണ്ടായാലോ. കൗതുകം തോന്നണ്ട. കണ്ടെയ്‌നര്‍ വീടുകളെ നമുക്ക് ഇങ്ങനെയും വിശേഷിപ്പിക്കാം. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത്തരം പോര്‍ട്ടബിള്‍ വീടുകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്തിനും ഏതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന നമുക്കിനി വീടും ഓണ്‍ലൈനില്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ ഒന്നുപരതിയാല്‍ കണ്ടെയ്‌നര്‍ വീടുകളൂടെ ഒരു നിരതന്നെ ദൃശ്യമാകും.
എണ്‍പതുകളുടെ അവസാനത്തില്‍ തന്നെ കണ്ടെയ്‌നര്‍ ഉപയോഗിച്ചുള്ള നിര്‍മിതികള്‍ ലോകരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും. തൊഴിലിടങ്ങള്‍ മാറി മാറി പോകുന്നവരാണ് കണ്ടെയ്‌നര്‍ വീടുകളെ ഏറെയും ആശ്രയിക്കുന്നത്.


2014 - ല്‍ കൊച്ചിയിലാണ് കേരളത്തിലെ ആദ്യത്തെ കണ്ടെയ്‌നര്‍ റസ്റ്റോറന്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആവിഷ്‌കാര്‍ ആര്‍കിടെക്റ്റ്‌സ് ആണ് കൊച്ചിയിലെ കണ്ടെയ്‌നര്‍ റസ്റ്റോറന്റ് ഡിസൈന്‍ ചെയ്തത്. ഫുഡ്ബാരല്‍ എന്നറിയപ്പെടുന്ന ഈ റെസ്റ്റേറന്റ് ഏറെ പ്രതേ്യകതകളുള്ളതും മനോഹരമായതുമായ ഒരു ഇരുനില കണ്ടെയ്‌നര്‍ നിര്‍മ്മിതിയാണ്.
കണ്ടെയ്‌നര്‍ നിര്‍മ്മിതികള്‍ പ്രകൃതി സൗഹൃദപരമായ മാതൃകയാണ് എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. പുതുമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ ഹൃദ്യമായതായിരിക്കും ഈ കണ്ടെയ്‌നര്‍ നിര്‍മ്മിതികള്‍. കണ്ടെയ്‌നറുകളെ നേരിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയല്ല ചെയ്യുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ചെയ്യുകയാണ് പതിവ്. ഷിപ്പിങ് കണ്ടെയ്‌നറുകളാണ് സാധാരണ ഗതിയില്‍ നിര്‍മ്മിതികള്‍ക്ക് ഉപയോഗിക്കുന്നത്.


40 അടിയുടെ കണ്ടെയ്‌നര്‍ ബോക്‌സില്‍ ഏകദേശം 320 സ്‌ക്വയര്‍ഫീറ്റിന്റെ സ്ഥല സൗകര്യമുണ്ടാകും. വീടിന്റെ സൗകര്യവും ആകര്‍ഷണീയതയും സ്ഥലലഭ്യതയും കൂടുന്നതിനനുസരിച്ച് കണ്ടെയ്‌നറുകളുടെ എണ്ണവും കൂട്ടേണ്ടി വരുമെന്നു മാത്രം. കണ്ടെയ്‌നര്‍ വീടുകളില്‍ താപക്രമീകരണത്തിന് റോക്ക് വൂള്‍, തെര്‍മോകോള്‍ പോലെയുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപേയാഗിച്ച് ഇന്‍സൊലേറ്റ് ചെയ്യുന്നതാണ് ഉത്തമം. അല്ലായെങ്കില്‍ ചൂട് അധികമായേക്കാം. ഇങ്ങനെ ഇന്‍സുലേറ്റ് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ 'പാനല്‍ വര്‍ക്ക്' ചെയ്താണ് പുനര്‍നിര്‍മ്മാണം നടത്താറുള്ളത്. മരവും അലൂമിനിയവുമെല്ലാം പാനലിങ് മെറ്റീരിയലുകളാണ്. ഇത്തരം പാനലിങ് സംവിധാനം ഉണ്ടെങ്കില്‍ നമുക്ക് എ.സി. യുടെ ആവശ്യം വരില്ല എന്നുതന്നെ പറയാം.
സാധാരണ വീടുകളിലെ പോലെ റൂഫിംഗ്, ഫ്‌ളോറിംഗ്, പ്ലംബിങ് തുടങ്ങിയ വര്‍ക്കുകള്‍ എല്ലാം തന്നെ കണ്ടെയ്‌നര്‍ വീടുകളിലും ചെയ്യാവുന്നതാണ്. വാതിലുകളും ജനാലകളും ടോയ്‌ലറ്റ് സംവിധാനവുമെല്ലാം സാധ്യമാകും.
ഇത്തരം നിര്‍മ്മിതികള്‍ക്ക് അടിത്തറ നിര്‍മ്മാണത്തിന് ഭഗീരഥ പ്രയത്‌നമൊന്നും ആവശ്യമില്ല. കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുകയോ കണ്ടെയ്‌നറിന്റെ മൂലകളില്‍ പില്ലറുകള്‍ നിര്‍മ്മിച്ചോ ഭാരം താങ്ങാവുന്ന രീതിയില്‍ ഉറപ്പിച്ചാല്‍ മതിയാകും. ഷിപ്പിങ് കണ്ടെയ്‌നറുകള്‍ ആയതിനാല്‍ തന്നെ ഉറപ്പിന്റെ കാര്യത്തില്‍ ആശങ്കവേണ്ട. ഇതില്‍ ഉപയോഗിക്കുന്ന മറൈന്‍ പെയിന്റിങ്ങും പ്രതേ്യകതയുള്ളതാണ്.

സാമ്പത്തിക ലാഭം കണ്ടെയ്‌നര്‍ വീടുകള്‍ തിരഞ്ഞെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. പാരമ്പരാഗത വീടു നിര്‍മ്മാണവുമായി തട്ടിച്ചു നോട്ടുമ്പോള്‍ നിര്‍മ്മാണ ചെലവില്‍ 40 ശതമാനത്തോളം കുറവു വരുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കുപോലും പ്രാപ്യമായ ഒരു നിര്‍മ്മിതിയാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ ധാരാളം ഷിപ്പിങ് യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതില്‍ ഗുണമേ•യുള്ളവ കണ്ടെത്തി ഡിസൈന്‍ ചെയ്തു മനോഹരമായി നിര്‍മ്മിതികളാക്കുകയാണ് പതിവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (39 minutes ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (58 minutes ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (4 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (4 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (4 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (5 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (5 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (7 hours ago)

Malayali Vartha Recommends