ആമസോണ്‍ മേധാവി സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും 'പോഷ്' ആയ കെട്ടിടം!

അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തിനടുത്തുള്ള ഏറ്റവും വലിയ കെട്ടിടം വാങ്ങി വാര്‍ത്ത സൃഷ്ടിച്ചിരിക്കയാണ്്് ആമസോണ്‍ മേധാവി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിന്റെ മേധാവി ജെഫ് ബെ സോസ് ആണ് 27000 ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടം സ്വന്തമാക്കിയത്.
സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടര്‍ന്നു താമസിക്കുന്ന വീടിന്റെ അയല്‍പക്കത്താണ് ഈ കെട്ടിടം. പുതിയ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയാണ് മറ്റൊരു അയല്‍ക്കാരി. 23 മില്യന്‍ ഡോളര്‍ (ഏതാണ്ട് 156 കോടി രൂപ) മുടക്കിയാണ് ലോകത്തെ ഏറ്റവും 'പോഷ്' ആയ വാഷിംഗ്ടണ്‍ ഡിസിയിലെ കെട്ടിടം ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജെഫ് വാങ്ങിയത്.
90 വര്‍ഷത്തോളം ടെക്‌സ്‌റ്റൈല്‍ മ്യൂസിയം ആയിരുന്നു ഈ കെട്ടിടം. ഇവിടത്തെ പ്രദര്‍ശനവസ്തുക്കള്‍ 2013-ല്‍ ജോര്‍ജ് വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കു മാറ്റി. മ്യൂസിയം ആയിരുന്നതിനാല്‍ വലിയ തോതിലുള്ള പുനര്‍നിര്‍മാണങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സിയാറ്റിലിലാണ് ബെ സോസും കുടുംബവും താമസിക്കുന്നത്. താമസം ഇങ്ങോട്ടു മാറ്റുമോ എന്ന് സൂചനയില്ല.
https://www.facebook.com/Malayalivartha