തലതിരിഞ്ഞ വീടിനകത്തെ തലതിരിഞ്ഞ കാഴ്ചകള്‍!

ആരും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഭ്രാന്തു പിടിച്ചവരെപ്പോലെ രണ്ട് ജര്‍മന്‍ ആര്‍ക്കിടെക്ടുമാര്‍ ആശയം തേടി തലപുകച്ചപ്പോള്‍ ഉണ്ടായതാണ് ഈ തലതിരിഞ്ഞ വീട്. രൂപഘടന മാത്രമല്ല അകത്തെ മുറികളും ഫര്‍ണിച്ചറുകളും എന്തിന് ടോയ്‌ലറ്റ് വരെ തലതിരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്! അതുകൊണ്ടുതന്നെ വീട് താമസത്തിനു അനുയോജ്യമല്ല. പിന്നെന്തിനാണ് വീട് എന്നല്ലേ ചോദ്യം? ജര്‍മന്‍ ടൂറിസത്തിനെ പരിപോഷിപ്പിക്കാനാണ് പോളിഷ് ആര്‍ക്കിടെക്ടുമാരായ ക്ലോഡിയസ് ഗോളോയും സെബാസ്റ്റിയന്‍ മിക്കിയും ചേര്‍ന്ന് ഈ വീട് രൂപകല്‍പ്പന ചെയ്തത്.
സ്റ്റീല്‍ ഫ്രെയിമിലാണ് വീട് നിര്‍മിച്ചെടുത്തിരിക്കുന്നത്. ഇത് ഭാരം കുറയ്ക്കുന്നതിനും മേല്‍ക്കൂര ഭൂമിയില്‍ ചെലുത്തുന്ന സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ലിവിങ്ങിലെ ഫര്‍ണിച്ചറുകള്‍ സീലിങ്ങില്‍ മോള്‍ഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. സ്റ്റീല്‍ ഫ്രെയിമില്‍ തീര്‍ത്ത ചെറിയ ഊണുമേശയും കസേരകളും മേല്‍ക്കൂരയില്‍ ഡ്രില്‍ ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്.
വീട്ടില്‍ തലതിരിയാത്ത ഒരു കാര്യം ഗോവണിപ്പടികള്‍ മാത്രമാണ്. സന്ദര്‍ശകര്‍ക്ക് താഴത്തെ നിലയില്‍ എത്താനുള്ള സൗകര്യാര്‍ഥമാണ് പടികളെങ്കിലും നേര്‍വഴിക്ക് കൊടുത്തിരിക്കുന്നത്.
വീട് നിര്‍മിച്ചിരിക്കുന്നത് മിനിമലിസ്റ്റിക് ശൈലിയിലാണ്. 'ലോകം കീഴ്‌മേല്‍ മറിഞ്ഞാല്‍' എന്നാണ് വീടിന്റെ ജര്‍മന്‍ പേരിന്റെ ഭാഷാന്തരം. 2008- ലാണ് നിര്‍മാണം പൂര്‍ത്തിയായത്. നിരവധി സന്ദര്‍ശകരാണ് ഈ തലതിരിഞ്ഞ വീടിനകത്തെ തലതിരിഞ്ഞ കാഴ്ചകള്‍ ആസ്വദിക്കാനായി ഇവിടേക്കെത്തുന്നത്.
https://www.facebook.com/Malayalivartha