വാഷിംഗ്ടണ്ണിലുള്ള പ്രേത ബംഗ്ലാവ്; സ്റ്റാറെറ്റ് വീട്

കോണ്‍ട്രാക്ടറായിരുന്ന ജോര്‍ജ് സ്റ്റാറെറ്റ് 130 വര്‍ഷം മുമ്പ് ഭാര്യ ആനിനു സമ്മാനമായി നല്‍കിയ കൊട്ടാരതുല്യമായ വീടിന് ഇപ്പോള്‍ പ്രശസ്തി പ്രേതഭവനമെന്ന നിലയ്ക്കാണ്. 1889-ല്‍ പണി കഴിപ്പിച്ച ഈ വീട്ടില്‍ ജോര്‍ജിന്റെയും ആനിയുടെയും പിന്നീടുള്ള തലമുറകള്‍ താമസിച്ചെങ്കിലും ഇപ്പോള്‍ ഈ വീട് ഒരു ഹോട്ടലാണ്. ഇന്നിപ്പോള്‍ അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ പ്രേതബംഗ്ലാവായാണ് ഇതറിയപ്പെടുന്നത്.
ഹോട്ടലില്‍ വന്നു താമസിച്ച അതിഥികളാണ് ഇവിടെ പ്രേതമുണ്ടെന്ന കഥ പറഞ്ഞ് പരത്തിയത്. തുണിയലമാര തനിയെ തുറക്കുമെന്നും ഈ സമയം ആരുടെയൊ കാലടി ശബ്ദം കേള്‍ക്കുമെന്നുമാണ് പ്രചരിക്കുന്ന മറ്റൊരു കഥ. ചുവന്ന കൈകളുള്ള യുവതി അതിഥികളെ സ്വാഗതം ചെയ്യാറുണ്ടെന്നും ഇത് ആന്‍ ആണെന്നും പറയുന്ന മറ്റൊരു കഥയുമുണ്ട്.
വിക്ടോറിയന്‍ മാതൃകയില്‍ പണികഴിപ്പിച്ചതാണ് ഈ വീട്. 8000 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം.വീടിനെപറ്റി പ്രേതകഥ പ്രചരിക്കുന്നുണ്ടെങ്കിലും സുന്ദരിയായ ഭാര്യയോടുള്ള ഭര്‍ത്താവിന്റെ പ്രണയത്തിന്റെ സ്മാരകം കൂടിയാണ് ഈ വീട്. ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയ വീട് മനോഹരമാക്കാന്‍ വ്യത്യസ്തമായ കലാവസ്തുക്കള്‍ കൊണ്ടാണ് സ്റ്റാറെറ്റ് വീട് അലങ്കരിച്ചിരിക്കുന്നത്. മരംകൊണ്ടുള്ള പണികളാണ് വീടിനെ മനോഹരമാക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. വീട്ടിലെ മറ്റൊരു പ്രധാന ആകര്‍ഷണം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്‌റ്റെയര്‍കെയ്‌സ് ആണ്.
8 കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. 7 ബാത്ത് റൂമുകളും. സ്റ്റാറെറ്റിന്റെയും ആനിയുടെയും തലമുറകള്‍ ഈ വീട്ടില്‍ താമസിച്ചു. പിന്നീട് അവരിത് ഹോട്ടലാക്കിമാറ്റി. അതിനു ശേഷമാണ് പ്രേതകഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
രണ്ടാം നിലയിലുള്ള ആനിന്റെ പ്രിയപ്പെട്ട കിടപ്പുമുറിയില്‍ ഹോട്ടലിലെ ജീവനക്കാര്‍ ഒരു യുവതിയുടെ സാന്നിധ്യം പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടത്രെ. രാത്രി വൈകി ജോലിചെയ്യുന്ന ജീവനക്കാര്‍ പലപ്പോഴും രണ്ടാം നിലയിലുള്ള കോണിപ്പടിയിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നത് കണ്ടുവെന്നും പറയപ്പെടുന്നു.
മരിച്ചുവെങ്കിലും ആനിന് ആ വീട് വിട്ടുപോകാന്‍ ഇഷ്ടമില്ലത്രെ. അവര്‍ തന്റെ പ്രിയപ്പെട്ട കിടപ്പുമുറിയിലേക്ക് വരുമ്പോള്‍ ലൈറ്റ് ഇടുന്നു. പോകുമ്പോള്‍ ലൈറ്റ് ഓഫാക്കുന്നു. പഴയതുപോലെ ജോലിക്കാര്‍ നന്നായി ജോലിചെയ്യുന്നുണ്ടോയെന്നു പരിശോധിക്കുന്നു.ഇങ്ങനെയൊക്കെയാണ് പ്രേത ബംഗ്ലാവിനെ പറ്റി പ്രചരിക്കുന്ന കഥകള്‍. ആനിന്റെ പ്രേതം ആരെയും പേടിപ്പെടുത്താറില്ല. അവര്‍ക്ക് തന്റെ പ്രിയപ്പെട്ട വീട്ടില്‍ ആരെങ്കിലും അതിഥിയായെത്തുന്നത് ഒരുപാട് ഇഷ്ടമായിരുന്നുവത്രെ.
https://www.facebook.com/Malayalivartha