മഴവില്‍ വര്‍ണങ്ങളിലുള്ള വീടുകള്‍ മാത്രമുള്ളൊരു ചേരി, കാംപുല്‍ പലേംഗി

പച്ചയും മഞ്ഞയും,നിലയും നിറങ്ങളുള്ള മേല്‍ക്കൂരകളും ചുവരുകളുമുള്ള വീടുകള്‍ മഴയ്ക്കായി കാത്തുനില്‍ക്കാതെ, മാനത്ത് വല്ലപ്പോഴും വിരിയുന്ന മാരിവില്ലിനെ എപ്പോഴും ഭൂമിയില്‍ കണ്‍കുളിര്‍ക്കെ കാണാം. സുന്ദരമായൊരു ചേരിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇന്ത്യയില്‍ ജീവിക്കുന്ന നമുക്ക് മഴവില്‍ വര്‍ണമുള്ള ചേരി സങ്കല്‍പ്പിക്കാനാകില്ല. പക്ഷേ അത്തരത്തിലൊരു ചേരിയുണ്ട് ഇന്തോനേഷ്യയില്‍. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്ന് ഈ ചേരിയുടെതാണ്.
ജെക്കാര്‍ത്തയില്‍ നിന്നും 450 കിലോമീറ്റര്‍ കിഴക്ക് സെമാരാഗ് എന്ന സ്ഥലത്താണ് ഈ ഗ്രാമമുള്ളത്. പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും, അഴുകിയൊലിക്കുന്ന ഓടകളുമുള്ള ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു ഭൂതകാലമായിരുന്നു ചേരിയുടേത്. ഒരിക്കല്‍ ഇതായിരുന്നു റെയിന്‍ബോ വില്ലേജെന്നു പറഞ്ഞ് പഴയ ചിത്രം കാണിച്ചാല്‍ ഇന്ന് ആരുമത് സമ്മതിച്ച് തരാനിടയില്ല.
ഏഴു നിറങ്ങള്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകളൊന്നും ബാക്കിവെക്കാതെ ചേരിയെ പുതുക്കിയെടുത്തു. കാംപുല്‍ പലേംഗിയെന്നാണ് ഈ തെരുവിന് നല്‍കിയ പേര്. മലയാളത്തില്‍ പറഞ്ഞാല്‍ മഴവില്‍ തെരുവ്. അന്‍പത്തിനാലുകാരിയായ സാല്‍മെറ്റ് വിഡോടോ എന്ന ഒരു ലോക്കല്‍ സ്‌കൂള്‍ ടീച്ചറാണ് ഗ്രാമത്തിലെ വീടുകളെ മഴവില്‍ വര്‍ണങ്ങളിലാക്കി മാറ്റിയതിനു പിന്നില്‍. ചേരിയിലെ 232 വീടുകളാണ് നീലയും, പച്ചയും, മഞ്ഞയും നിറങ്ങളിഞ്ഞ് വീടിന്റെ പരമ്പരാഗത ചട്ടക്കൂട്ടില്‍ നിന്നും വഴിമാറി നടന്നത്. അടുത്തതായി 385 വീടുകളിലേക്ക് കൂടി മഴവില്‍ വര്‍ണങ്ങള്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
22,500 അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ചാണ് വീടുകളെ മനോഹരമാക്കിത്. ഇന്തോനേഷ്യന്‍ സര്‍ക്കാരും ഇന്തോനേഷ്യന്‍ ബില്‍ഡേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. വെറും പെയിന്റടിയല്ല, മഴവില്‍ നിറങ്ങള്‍ കൊണ്ട് വീടുകളുടെ ചുവരുകള്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ടൂറിസ്റ്റുകളാണ് മഴവില്‍ ഗ്രാമം കാണാനായി എത്തുന്നത്. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കിയാണ് ചേരിനിവാസികള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഇവിടുത്തെ കല്ലുകള്‍ക്ക് പോലും മഴവില്‍ വര്‍ണങ്ങളാണ്. ഇന്ന് ഈ ചേരികണ്ടാല്‍ മാരിവില്ലാണോയെന്ന് സംശയിച്ച് മയില്‍ പോലും ഒന്ന് ആടിപ്പോകും.
https://www.facebook.com/Malayalivartha