Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

അടിമുടി ആഡംബരം നിറയുന്ന കേരളവീട്

25 JULY 2017 05:48 PM IST
മലയാളി വാര്‍ത്ത

പരമ്പരാഗത ശൈലിയിലുള്ള കേരള വീടുകളുടെ നന്മയ്‌ക്കൊപ്പം മോഡേണ്‍ സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണമെന്നതായിരുന്നു ഉടമസ്ഥന്‍ ആഷിക്കിന്റെ ആഗ്രഹം.കോഴിക്കോട് ചേലക്കാട് എന്ന സ്ഥലത്ത് 30 സെന്റില്‍ 4800 ചതുരശ്രയടിയിലാണ് പരമ്പരാഗത ശൈലിയിലുള്ള ഈ ആഡംബരവീട് സ്ഥിതി ചെയ്യുന്നത്. ഇതിനനുസൃതമായാണ് ഈ വീട് നിര്‍മിച്ചത്.

ട്രഡീഷണല്‍ ശൈലിയുടെ പുതിയകാല രൂപമാണ് വീടിന്റെ എലിവേഷന്‍. സ്ലോപ് റൂഫുകള്‍ കലാപരമായി വിന്യസിച്ച് അതിനുമുകളില്‍ മണ്‍ടൈലുകള്‍ പാകി. വൈറ്റ് ഓഫ് ഗ്രീന്‍ നിറങ്ങളുടെ സങ്കലനമാണ് എലിവേഷന്‍. വീടിന്റെ മിനിയേച്ചര്‍ ശൈലിയില്‍ ഗരാജ് സ്‌പേസും വശത്തു നിര്‍മിച്ചു. ഇവിടെ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ സ്‌പേസും നല്‍കി. ബാംഗ്ലൂര്‍ സ്‌റ്റോണ്‍ കൊണ്ട് മുറ്റം ഇന്റര്‍ലോക്ക് ചെയ്തു. വീടിന്റെ മുന്‍വശത്ത് ഹൈലൈറ്റര്‍ പൂന്തോട്ടവും ഒരുക്കി. ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ ആദ്യം സ്ഥാനം പിടിക്കുക വൃത്താകൃതിയിലുള്ള ഈ പുല്‍ത്തകിടിയാണ്.



പോര്‍ച്ചില്‍ നിന്നും ചെറിയൊരു ഇടനാഴിയിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇടനാഴിയുടെ തൂണുകളില്‍ ക്ലാഡിങ് ടൈലുകള്‍ പാകി മനോഹരമാക്കി. വീടിന്റെ മുന്നില്‍ നീളന്‍ വരാന്ത നല്‍കി. ഇവിടെ സിറ്റിങ് സ്‌പേസും ക്രമീകരിച്ചു.

വിശാലതയ്‌ക്കൊപ്പം സ്വകാര്യത നിലനിര്‍ത്തുന്ന അകത്തളങ്ങളാണ് വീടിനുള്ളത്. ഉയരത്തില്‍ മേല്‍ക്കൂര നല്‍കിയതുകൊണ്ട് ഫോര്‍മല്‍ ലിവിങ്ങിനു വിശാലത കൈവരുന്നു. കസ്റ്റംമെയ്ഡ് സോഫകള്‍ ഇവിടം അലങ്കരിക്കുന്നു. ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്‌ലോറിങ്ങിന് ഉപയോഗിച്ചത്.

തടിയുടെ പ്രൗഢിയും അഴകുമാണ് ഇന്റീരിയറില്‍ കൂടുതലും നിറയുന്നത്. പ്രധാന ഹാളിലെ ഫോള്‍സ് സീലിങ് തടിയിലാണ്. ബാക്കിയിടങ്ങളില്‍ ജിപ്‌സം വെനീര്‍ പ്ലൈവുഡ് കോംബിനേഷനില്‍ ഫോള്‍സ് സീലിങ് ചെയ്തു ലൈറ്റിങ് നല്‍കി. തേക്കിന്‍ തടിയില്‍ കടഞ്ഞെടുത്ത ഗോവണി. കൈവരികളെല്ലാം തേക്കിലാണ്. സ്‌റ്റെപ്പുകളിലും തടിയും ടൈലും ഉപയോഗിച്ചു. ഗോവണിയുടെ താഴെ സ്റ്റഡി സ്‌പേസ് ആയി മാറ്റി.



ഡബിള്‍ ഹൈറ്റിലാണ് ഫാമിലി ലിവിങ് സ്‌പേസ്. ഇവിടെ എല്‍ ഷേപ്പില്‍ സോഫ യൂണിറ്റ് നല്‍കി.

ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ് വോള്‍പേപ്പര്‍ ഒട്ടിച്ച ഡബിള്‍ ഹൈറ്റ് ഭിത്തിയാണ്. ഫാമിലി ലിവിങ്ങിനും കിടപ്പുമുറികള്‍ക്കുമിടയിലുള്ള ഇടനാഴിയുടെ ഭിത്തിയിലാണ് ഡബിള്‍ ഹൈറ്റില്‍ വോള്‍പേപ്പര്‍ ഒട്ടിച്ചത്. ഗോവണി കയറി മുകളില്‍ ചെല്ലുമ്പോള്‍ ഇതിന്റെ തുടര്‍ച്ച കാണാം.



ഊണുമുറിയുടെ വശത്തു പുറത്തേക്ക് വാതിലും പാഷ്യോ സ്‌പേസും ഒരുക്കി. ഈ വാതില്‍ തുറന്നിട്ടാല്‍ വീട്ടിലേക്ക് സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നെത്തും. ഈ പാഷ്യോയ്ക്ക് സമീപം പര്‍ഗോള ഓപ്പണിങ് നല്‍കി കോര്‍ട്യാര്‍ഡും കുളവും ചെടികളും നല്‍കി.

വിശാലമായ മോഡുലാര്‍ കിച്ചനാണ് ഒരുക്കിയിട്ടുള്ളത്. വൈറ്റ് കൗണ്ടര്‍ടോപ്പില്‍ ഒരുഭാഗം ബ്രെക്ഫാസ്റ്റ് കൗണ്ടറായി ഉപയോഗിക്കാം. അടുക്കളയിലും ഫോള്‍സ് സീലിങ്ങിന്റെയും ലൈറ്റിങ്ങിന്റെയും മായാജാലം കാണാം.

നാലു കിടപ്പുമുറികളാണ് വീട്ടില്‍. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലും. എല്ലാത്തിനും അറ്റാച്ഡ് ബാത്‌റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ കിടപ്പുമുറികള്‍ക്കും ഓരോ കളര്‍തീമാണ് നല്‍കിയത്. ഇതിനനുസരിച്ച് റോമന്‍ ബ്ലൈന്‍ഡുകളും ജനാലകള്‍ക്ക് നല്‍കി.



കിടപ്പുമുറികളില്‍ വേര്‍തിരിവ് കൊണ്ടുവരുന്നതിനായി കട്ടിലിന്റെ താഴെയുള്ള ഫ്‌ലോറില്‍ വുഡന്‍ പാറ്റേണ്‍ മാര്‍ബിള്‍ പാകിയത് ശ്രദ്ധേയമാണ്. കട്ടിലിന്റെ ഹെഡ്‌ബോര്‍ഡ് ഭാഗത്തെ ഭിത്തിയിലും വോള്‍പേപ്പറുകള്‍ ഒട്ടിച്ചിട്ടുണ്ട്.


(Project Facts: Area- 4800 SFT, Place- Chelakkad, Calicut, Plot- 30 cents ,Completion year- 2017,Owner- Ashiq,Designer- Rafeeq,Nimfra Architects, Vadakara,email- nimfraarchitects@gmail.com,Mob- 9446534722)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (3 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (3 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (3 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (4 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (4 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (6 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (6 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (6 hours ago)

Malayali Vartha Recommends