Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

മഴയെ പിടികൂടാന്‍ ഒരു കുട തിരിച്ചു പിടിക്കാം!

18 MAY 2017 05:40 PM IST
മലയാളി വാര്‍ത്ത

പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ഡോ. ബാലകൃഷ്ണന്‍ നായര്‍ വിരമിച്ചത്. പെന്‍ഷന്‍കാശും വാങ്ങി പിന്നെ ശിഷ്ടകാലം സുഖമായി ജീവിക്കേണ്ട കാലത്ത് ഡോക്ടര്‍ കയറിയത് ടെറസിലേക്കാണ്. പുരപ്പുറത്തുവീണു പാഴായിപ്പോകുന്ന ഒരമൂല്യ നിധി തിരികെപ്പിടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മഴവെള്ളമായിരുന്നു ആ നിധി.

കേരളം നേരിടുന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെത്തിയത്. ആണ്ടുതോറും കുത്തിയൊലിച്ചു മഴ പെയ്യുന്ന കേരളത്തില്‍, പക്ഷേ ഇന്ന്കുടിവെള്ള ടാങ്കറിനായ് കാത്തുനില്‍ക്കുകയാണ് വീട്ടുകാര്‍. ചുറ്റുപാടും വെള്ളമുള്ള കുട്ടനാടിന്റെ ചില ഭാഗങ്ങള്‍ വരെ ശുദ്ധജലക്ഷാമം അനുഭവിക്കുന്നു. മഴവെള്ള സംഭരണത്തെപ്പറ്റി അന്ന് കേരളം കേട്ടുതുടങ്ങുന്നതേയുള്ളു.

നിലവിലുള്ള സംവിധാനങ്ങളെപ്പറ്റി പഠിച്ച ഡോക്ടര്‍ ഒരു കാര്യം മനസ്സിലാക്കി; കേരളത്തിന് ഏറ്റവും യോജിക്കുന്നത് അവയൊന്നുമല്ല. അങ്ങനെയാണ് മഴവെള്ളസംഭരണത്തിന് പുതിയൊരു മാര്‍ഗരേഖ അദ്ദേഹം തയാറാക്കുന്നത്. സ്വന്തം വീട്ടില്‍ത്തന്നെ ഒരു യൂണിറ്റ് സ്ഥാപിച്ച് അദ്ദേഹം വഴികാട്ടിയായി. ഈ യൂണിറ്റ് കണ്ടു പഠിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ജലസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി എന്നുകൂടിയറിയുക.

'ഇപ്പോള്‍ ഫെറോസിമന്റ് ടാങ്ക് വഴിയാണ് കൂടുതല്‍പേരും മഴവെള്ളം സംഭരിക്കുന്നത്. ഇത് ചെലവേറിയ പരിപാടിയാണെന്നു മാത്രമല്ല, മെയിന്റനന്‍സും ബുദ്ധിമുട്ടായിരിക്കും.' ഡോക്ടര്‍ പറയുന്നു. ഇനി ഡോക്ടറുടെ വീട്ടിലെ സംഭരണികളിലേക്കു നോക്കാം. ടെറസിലെ ട്രസില്‍ നിന്നു തുടങ്ങുന്നു കാര്യങ്ങള്‍. ട്രസില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുകിവീഴുന്നത് പാത്തിയിലേക്ക്. പാത്തിയിലൂടെ ഒരു ഫൈബര്‍ ടാങ്കിലേക്ക്. ടാങ്കിനു മുകളിലായി ഒരു 'നാച്വറല്‍ ഫില്‍റ്റര്‍' പിടിപ്പിച്ചിട്ടുണ്ട്. ഈ നാടന്‍ ഫില്‍റ്ററിന്റെ ഘടന ഇങ്ങനെ.

സുഷിരങ്ങളുള്ള ഒരു അലൂമിനിയം പാത്രമെടുക്കും. ഇതില്‍ ഒരു നെറ്റ് വച്ച് അതിലേക്ക് ചിരട്ടക്കരി ഇടും. നെറ്റ് ഇല്ലെങ്കില്‍ ചുരിദാറിന്റെ ഷോള്‍ ആയാലും മതി. അതിനു മുകളിലായി നെറ്റ് വിരിച്ച് അല്‍പം ചരല്‍, പിന്നെ ഇതേ മാതിരി നെറ്റ് വിരിച്ച് മണല്‍, മെറ്റല്‍ എന്നിവ വിരിക്കാം. ഏറ്റവും മുകളിലായി ഓട്. പാത്തിയിലൂടെ ഒഴുകിവരുന്ന വെള്ളം നേരേ വീഴുന്നത് ഓടിലേക്കാണ്. അതിലൂടെ അരിച്ചിറങ്ങി മറ്റ് വസ്തുക്കളിലൂടെ കടന്ന് ശുദ്ധമാകും. ടാങ്കില്‍നിന്നുള്ള വെള്ളം പൈപ്പ് വഴി മറ്റൊരു ടാങ്കിലേക്ക് പോകും. ഇങ്ങനെ മൊത്തത്തില്‍ പതിമൂന്ന് ടാങ്കുകളാണ് വീട്ടിലുള്ളത്. മൂന്നെണ്ണം നിലത്ത് വച്ചിരിക്കുന്നു. ഒന്നാംനിലയിലെ ടെറസ് ഏരിയയില്‍ മൂന്നെണ്ണം കൂടി. പിന്നെ ഏറ്റവും മുകളിലെ ടെറസില്‍ ഏഴ് എണ്ണം. പല തട്ടുകളിലായി വച്ചിരിക്കുന്നതിനാല്‍ ടാങ്കുകള്‍ എളുപ്പം നിറയും.

500 മുതല്‍ 2000 ലീറ്റര്‍ വരെ സംഭരണശേഷിയുള്ളവയാണ് ടാങ്കുകള്‍. 13 ടാങ്കുകളുടേയും കൂടി സംഭരണശേഷി 14000 ലീറ്ററാണ്. ഫൈബര്‍ കൊണ്ടുള്ളവ ആയതിനാല്‍ ഉള്ളില്‍ പൂപ്പല്‍ പിടിക്കില്ല. ഭാരം കുറവായതിനാല്‍ ഒരാള്‍ക്കു തനിയെ ഉരുട്ടി നീക്കാന്‍ കഴിയും. നല്ലൊരു മഴ കിട്ടിയാല്‍ മതി, എല്ലാ ടാങ്കുകളും നിറയും. പിവിസി പൈപ്പ്, ഹോസുകള്‍ എന്നിവയിലൂടെ വീട്ടിലെ ജലവിതരണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കിണറിലും ഫെറോസിമന്റ് ടാങ്കിലുമായി സംഭരിക്കപ്പെടുന്ന വെള്ളം പിന്നീട് മോട്ടോര്‍ അടിച്ച് ടാങ്കില്‍ കയറ്റേണ്ടി വരും. എന്നാല്‍ ഇവിടെ അതു വേണ്ടിവരാത്തതിനാല്‍ വൈദ്യുതിയും ലാഭമാണ്.

110/120 മഴദിവസങ്ങളാണ് കേരളത്തിനു ലഭിക്കുക. ഒരു സ്‌ക്വയര്‍ഫീറ്റില്‍ 300 ലീറ്റര്‍ മഴയാണ് ഒരു കൊല്ലം ലഭിക്കുന്നത്. മേല്‍പറഞ്ഞ സംവിധാനമുണ്ടെങ്കില്‍ ഒരു മഴദിനം 1000 ലീറ്റര്‍ വെള്ളം സംഭരിക്കാമെന്ന് ഡോ. ബാലകൃഷ്ണന്‍ പറയുന്നു. എട്ട് അംഗങ്ങളുള്ള ഡോക്ടറിന്റെ വീട്ടില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടും മഴക്കാലത്ത് ടാങ്കുകള്‍ നിറഞ്ഞുതന്നെ ഇരുന്നു. ചെറിയ വീടുകളുടെ ടെറസ്സില്‍ പോലും ഈ സംവിധാനത്തിന്റെ ചെറുമാതൃകകള്‍ ഫലപ്രദമായി നടപ്പാക്കാമെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അത് അതിശയോക്തിയായി കണ്ട് തള്ളിക്കളയേണ്ട. കാരണം ജലസംരക്ഷണവകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഈ സംവിധാനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കിയിട്ടുണ്ട്.

500 സ്‌ക്വയര്‍ഫീറ്റ് ടെറസ് ഏരിയയും രണ്ട് ടാങ്കുകളുമുണ്ടെങ്കില്‍ ഒരു നാലംഗ കുടുംബത്തിന് ആവശ്യമായ ജലം സംഭരിക്കാന്‍ കഴിയും. ട്രസ് ഷീറ്റ് ഒഴിച്ചുള്ള ചെലവുകള്‍ 8000 രൂപയ്ക്കുള്ളില്‍ നില്‍ക്കും. ഒരു കൊല്ലം കൊണ്ട് 1.5 ലക്ഷം ലീറ്റര്‍ ജലം സംഭരിക്കാം. ഷീറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഏഴുദിവസം മതിയാകും.

മഴക്കാലത്തെ ആദ്യ രണ്ടുമൂന്ന് മഴകളിലെ വെള്ളം സംഭരിക്കരുത്. അന്തരീക്ഷത്തിലെ പൊടിയും മറ്റ് അണുക്കളുമായി കൂടിക്കലരുന്നതിനാല്‍ ഇവ ഉപയോഗയോഗ്യമല്ല. വെള്ളം വന്ന് വീഴുന്ന ഷീറ്റില്‍ ഇടയ്ക്കിടെ ക്ലോറിന്‍ ലായനി തളിക്കണം. പ്രകൃതിദത്തമായ ഫില്‍റ്ററുകള്‍ ആഴ്ചയിലൊരിക്കല്‍ എടുത്ത് കഴുകി ഉപയോഗിക്കാം. സാധാരണ വാട്ടര്‍ഫില്‍റ്ററുകള്‍ക്ക് ആയിരങ്ങളാണ് വിലയെങ്കില്‍ ഇപ്പറഞ്ഞവ വീട്ടുപരിസരത്തുനിന്നുതന്നെ സംഘടിപ്പിക്കാം.

തന്റെ ആശയങ്ങള്‍ ജനങ്ങളുമായി പങ്കിടാന്‍ നന്നേ തല്‍പരനായ ഡോക്ടര്‍ ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ നവമാധ്യമങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. യൂ ട്യൂബില്‍ 9400586040 എന്ന മൊബൈല്‍ നമ്പര്‍ സേര്‍ച്ച് ചെയ്താല്‍ വീട്ടിലെ മഴവെള്ളസംഭരണിയുടെ വീഡിയോ കാണാം. മൊബൈല്‍ ക്യാമറ കൊണ്ട് ഡോക്ടര്‍ തന്നെ പകര്‍ത്തിയ വീഡിയോയില്‍ സംഭരണിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പറയുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (3 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (3 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (4 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (4 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (4 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (4 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (4 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (4 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (4 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (5 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (5 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (5 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (7 hours ago)

Malayali Vartha Recommends