വാസ്തു പ്രകാരം പൂന്തോട്ടം, സാമ്പത്തികലാഭം ഉറപ്പ്

വീട് വയ്ക്കുമ്പോള്‍ മത്രം വാസ്തു നോക്കിയാല്‍ പോര. പൂന്തോട്ടത്തിന്റെ കാര്യത്തിലും വാസ്തു പ്രധാനമാണ്. വാസ്തു പ്രകാരം പൂന്തോട്ടം ക്രമീകരിയ്ക്കുന്നത് സാമ്പത്തികലാഭം നല്‍കുമെന്നാണ് പറയുന്നത്. വാസ്തുപ്രകാരം താഴെപ്പെറയുന്ന വിധത്തില്‍ തോട്ടത്തിലെ ചെടികള്‍ വയ്ക്കുന്നത് സാമ്പത്തികലാഭം കൊണ്ടുവരുമെന്നാണ് വിശ്വാസം.
* സ്ഥാനം നോക്കുമ്പോള്‍ കിഴക്കുദിക്കാണ് ഗാര്‍ഡനുണ്ടാക്കാന്‍ ഏറെ നല്ലത്. വാസ്തു അനുശാസിയ്ക്കുന്ന ഒന്നാണിത്.
* വല്ലാതെ ഉയരമുള്ള ചെടികള്‍ വീടുകളിലെ പൂന്തോട്ടങ്ങളില്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും. ധനവരവും തടയും.
* മുള്ളുള്ളതും പാല്‍ വരുന്നതുമായ, അതായത് വെള്ളനിറത്തിലെ ദ്രാവകം വരുന്നതുമായി ചെടികള്‍ തോട്ടത്തില്‍ വയ്ക്കരുത്. ഇവ വീടിന് അശുഭകരമാണ്.കള്ളിച്ചെടികള്‍ പോലുള്ള വേണ്ടെന്നര്‍ത്ഥം.
* പൂക്കളുണ്ടാകുന്ന തരം ചെടികള്‍ വടക്കുകിഴക്കു ഭാഗങ്ങളില്‍ വയ്ക്കുന്നതാണ് നല്ലത്.
* തുളസി വീടിന്റെ വടക്കുകിഴക്കു ദിശയില്‍ വയ്ക്കാന്‍ വാസ്തുശാസ്ത്രം പറയുന്നു.
* തോട്ടത്തിലും അലങ്കാരവസ്തുക്കള്‍ വയ്ക്കുന്നവരുണ്ട്. ഇത്തരം അലങ്കാര വസ്തുക്കള്‍ വടക്കു ദിശയിലാണ് വയ്‌ക്കേണ്ടത്.
* തോട്ടത്തില്‍ കുഴികളിലോ മറ്റോ ആയി വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിയ്ക്കരുത്. ഇത് വാസ്തുപ്രകാരം ദോഷം ചെയ്യും.
* പൂക്കളുണ്ടാകുന്ന ചെടികള്‍ക്കെതിരെയായി ഒരു കണ്ണാടി വയ്ക്കുന്നത് വീട്ടിലേയ്ക്കുള്ള ധനത്തിന്റെ വരവും ഐശ്വര്യവും വര്‍ദ്ധിപ്പിയ്ക്കുമെന്ന് വാസ്തു പറയുന്നു.
https://www.facebook.com/Malayalivartha