Widgets Magazine
23
Oct / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്


അതിനുശേഷം സുഹൃത്തുക്കൾ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു... അതിന്റെ കാരണം ഇന്നുമറിയില്ല!! ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്... ദേഷ്യത്തിനുള്ള മരുന്നിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്!! തുറന്നടിച്ച് ബാലഭാസ്കറിൻ്റെ അമ്മ


സ്വിമ്മിങ് പൂളില്‍ കുളി കഴിഞ്ഞ് ഇറങ്ങിയതോടെ കാലില്‍ നോക്കിയപ്പോള്‍ ഒരു ചുവന്ന പാട്; മണിക്കൂറുകള്‍ക്കകം അത്യാസന്നനിലയിലായിൽ!! സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ ചെറുപ്രാണി കാലില്‍ കടിച്ചു; പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ...

വീട് പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

28 APRIL 2017 03:06 PM IST
മലയാളി വാര്‍ത്ത

വീട് ഏത് തലമുറയിൽപെട്ടവർക്കും ഒരു സ്വപ്നം തന്നെയാണ്. പലര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാവുന്ന സ്വപ്‌നമാണ്. എന്തായാലും ജീവിതത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന ആ അപൂര്‍വ്വഭാഗ്യത്തിലേക്ക് ചുവടുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങള്‍ നമുക്കിവിടെ പങ്കുവെക്കാം
1. പ്ലാന്‍
നിങ്ങള്‍ സ്വപ്‌നം കാണുന്ന വീടിന് എന്തൊക്കെ, എങ്ങിനെയെല്ലാം വേണമെന്ന് ആദ്യമേ തിരിച്ചും മറിച്ചും ചിന്തിക്കണം. കാരണം ഒരു പ്ലാന്‍ തീരുമാനിച്ചുകഴിഞ്ഞാൽ അല്ലെങ്കിൽ പണിതു തുടങ്ങിയാൽ പിന്നെ അത് മാറ്റം വരുത്തുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് മാത്രവുമല്ല ബഡ്ജറ്റിലൊതുക്കി വീട് പണിയുന്നവർക് ഇത് ഇരട്ടിച്ചിലവും ഉണ്ടാക്കും. അതുകൊണ്ട് കണ്ടെംപററി സ്റ്റൈല്‍ വേണമോ, വാസ്തുവീട് വേണമോ, നാലു കെട്ട് വേണമോ, ഒറ്റ നിലയോ ഇരട്ടനിലയോ, എത്ര ബെഡ് റൂമുകള്‍ വേണം, എക്‌സ്റ്റീരിയര്‍ എങ്ങിനെ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആദ്യമേ തന്നെ ഒരു പ്ലാൻ ഉണ്ടാവണം. അതുപോലെ ഓരോ റൂമുകളുടെയും വലിപ്പത്തെ കുറിച്ചും ആദ്യമേ ഒരു ധാരണ ഉണ്ടാവണം.
2. ആര്‍ക്കിടെക്റ്റിനെ തിരഞ്ഞെടുക്കുമ്പോള്‍
ആര്‍ക്കിടെക്റ്റിനെ തിരഞ്ഞെടുക്കും മുമ്പ് അദ്ദേഹത്തിന്റെ നിര്‍മ്മാണശൈലിയെക്കുറിച്ചും പണിത വീടുകളെക്കുറിച്ചും നേരിട്ട് അന്വേഷിക്കണം. വീട് പണിയിൽ മറ്റുള്ളവരുടെ വാക്ക് മാത്രം കേട്ടിട്ട് തീരുമാനം എടുക്കരുത്. അവരവരുടെ കയ്യിലെ കാശിനൊതുങ്ങുന്ന രീതിയിൽ ഉള്ള തീരുമാനങ്ങൾ വേണം എടുക്കാൻ. വീട്ടുകാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആര്‍ക്കിടെക്റ്റിന് പ്ലാന്‍ നിര്‍മ്മിക്കാന്‍ കഴിയൂ അതുകൊണ്ടു തന്നെ സ്വന്തം താല്പര്യങ്ങളെകുറിച്ച വ്യക്തമായ ധാരണയുണ്ടാവണം.നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന ആളാണോ എന്ന് ഉറപ്പ് വരുത്തി മാത്രം ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുക.
3. വാസ്തുശാസ്ത്രം
ഭാരതത്തിന്റെ പരമ്പരാഗത വിശ്വാസമാണ് വാസ്തുശാസ്ത്രം. പ്രകൃതിയോട് സമരസപ്പെട്ട് വീട് നിര്‍മ്മിക്കുന്നതിനുള്ള ചിട്ടകളുടെയും ക്രമങ്ങളുടെയും ശാസ്ത്രമാണിത്. ഭൂമിയുടെ ചെരിവ്, ദിക്കുകള്‍, വീടിന്റെ മുന്‍ഭാഗം ഏത് ദിക്കിലേക്ക്, അടുക്കള ശരിയായ ഭാഗത്താണോ എന്നിവയെല്ലാം വ്യക്തമായി പരിശോധിക്കണം. വാസ്തുശാസ്താപ്രകാരം വീട് വെക്കാൻ പറ്റിയ ഭൂമിയാണോ അത് എന്നു ഉറപ്പുവരുത്തണം.
4. കിണര്‍ കുഴിക്കുമ്പോള്‍
ഒരു വീട് ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കിണർ. കിണർ നിര്മിക്കുന്നതിലും ചില നടപടിക്രമങ്ങൾ ഉണ്ട്. വസ്തുവിന്റെ അതിരില്‍ നിന്ന് ഒന്നരമീറ്റര്‍ വിട്ടുകൊണ്ട് മാത്രമേ കിണര്‍ കുഴിക്കാന്‍ പാടുള്ളു. അതുപോലെ മെയിന്‍ റോഡിന്റെ അരികിലാണ് സ്ഥലമെങ്കില്‍ മൂ്ന്ന് മീറ്റര്‍ വിട്ടതിന് ശേഷം മാത്രമേ കിണര്‍ കുഴിക്കാന്‍ പാടുള്ളു. സ്വന്തം പറമ്പിലെയും അയല്‍വീട്ടിലെയും സെപ്റ്റിക് ടാങ്കില്‍ നിന്നും ഏഴരമീറ്ററെങ്കിലും ദൂരം വിട്ട് മാത്രമേ കിണര്‍ കുഴിക്കാവൂ എന്നും നിയമം അനുശാസിക്കുന്നു. വീടുവെക്കുന്നതുപോലെ തന്നെ കിണർ കുത്തുന്നതിനും സമയവും സ്ഥലവും എല്ലാം കൃത്യമായി കണക്കാക്കേണ്ടതുണ്ട്.
5. തടി വാങ്ങുമ്പോള്‍
വീടുവെക്കുമ്പോള്‍ കൂടുതല്‍ ക്യാഷ് ചിലവാക്കേണ്ടി വരുന്ന ഒരു മേഖലയാണ് തടി വാങ്ങല്‍. അറിയാവുന്നവർ കാണിച്ച ബോധ്യപ്പെടുത്തി വാങ്ങിയില്ലെങ്കിൽ ഇവിടെ പണി കിട്ടാൻ സാധ്യതയുണ്ട്. വാങ്ങുന്നതിന് മുന്‍പ് തടിയുടെ ഗുണനിലവാരം തിട്ടപ്പെടുത്തണം. ആഞ്ഞിലി, പ്ലാവ്, തേക്ക്, വീട്ടി എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. തടിയുടെ വെള്ളയുള്ള ഭാഗം വീടുപണിക്ക് ഉപയോഗിക്കരുത്. കാരണം ഇത് ഈട് നിൽക്കില്ല. ഫിനിഷിംഗ് വുഡുകളായ മഹാഗണി, ഈട്ടി, തേക്ക് എന്നിവ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കപട സ്‌നേഹം നടിച്ച് കൂടെ ജീവിച്ച് ജീവന്‍ എടുക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്... ആര് ആരെ വിശ്വസിക്കണം?  (11 minutes ago)

താമരശ്ശേരിയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം  (1 hour ago)

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (1 hour ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (1 hour ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (1 hour ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (1 hour ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (1 hour ago)

ഗതാഗത നിയമലംഘന തുകയിൽ മാറ്റം;ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി; പുതുക്കിയ തുക ഇങ്ങനെ...  (1 hour ago)

കോളേജ് അധികൃതരുടെ മാനസിക പീഡനം; വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു  (1 hour ago)

പട്ടികജാതിക്കാരെ ഉയർത്താൻ സർക്കാർ നീക്കം; പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സഹായം നൽകും  (1 hour ago)

ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു; ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം; ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വി  (2 hours ago)

ഫ്രാങ്കോയെ പൂട്ടാന്‍ വനിതാ കമ്മീഷന്‍, റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു  (2 hours ago)

കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി  (2 hours ago)

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി. കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍  (2 hours ago)

Malayali Vartha Recommends