Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഈസിയായി വീട്ടുചെലവ് ചുരുക്കാം!

05 JUNE 2017 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട്ടുചെലവുകള്‍ വര്‍ദ്ധിക്കുന്നതോര്‍ത്ത് വിഷമിക്കുന്നവരാണ് വീട്ടമ്മമാര്‍. എത്രയധികം ശ്രദ്ധിച്ചാലും വരവിനേക്കാള്‍ കൂടുതല്‍ ചെലവാണ് പലര്‍ക്കും. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വീട്ടുചെലവ് നിയന്ത്രിക്കാവുന്നതേയുള്ളൂ.

അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. തൊടുന്നതിനെല്ലാം പൊന്നുംവിലയാണ്. ഇങ്ങനെയെങ്കില്‍ എങ്ങനെ വീട്ടുകാര്യങ്ങള്‍ നടക്കും ? കാശിന് കാശ് തന്നെ വേണ്ടേ.. ഒട്ടുമിക്ക വീട്ടമ്മമാരും ചിന്തിക്കുന്നതിങ്ങനെയാണ്. മാസാവസാനം വീട്ടിലെ ബ്ജറ്റ് നോക്കുന്നവര്‍ ഞെട്ടിത്തരിച്ചുപോകും. ശരിക്കൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും.

വീട്ടിലെ വരവ് ചെലവ് കണക്കുകള്‍ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ബജറ്റ് തയ്യാറാക്കുകയാണ്. എന്നാല്‍ ബ്ജറ്റ് തയ്യാറാക്കുന്നതിന് മുന്‍പ് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്.

പല വീടുകളിലും വരവിനനുസരിച്ചുള്ള ചെലവല്ല ഉണ്ടാകാറുള്ളത്. പലപ്പോഴും പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്ക് ചെലവാകും. ഇങ്ങനെ സംഭവിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ചെറുതൊന്നുമല്ല.

ബജറ്റ് തയ്യാറാക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് വരുമാനം ചെലവായി പോകുന്ന വഴികള്‍ ഏതൊക്കെയെന്ന് കണ്ടെത്തുകയാണ്. ഓരോ മാസവും പണം ചെലവായി പോകുന്നതെങ്ങനെയെന്നുള്ള കണക്ക് എഴുതി വയ്ക്കാം. ഇങ്ങനെയാകുമ്പോള്‍ ചെലവിനെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. പിന്നീടുള്ള മാസങ്ങളില്‍ വരവിനനുസരിച്ച് ഒരു ഏകദേശ ധാരണയില്‍ കുറച്ചുകൂടി ശ്രദ്ധിച്ച് പണം ചെലവാക്കാം. മാത്രമല്ല, മാസാവസാനം കുറച്ച് പണം കൈയിലൊതുങ്ങുകയും ചെയ്യും.

വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടുന്നവരുണ്ട്. ആദ്യം ഈ ശീലം മാറ്റണം. സാധനങ്ങള്‍ക്കോരോന്നിനും നിസാര വിലയായിരിക്കും. പക്ഷേ എല്ലാത്തിന്റെയും ബില്‍ കൈയില്‍ വരുമ്പോഴാണ് ഞെട്ടിപ്പോകുന്നത്.

എന്തൊക്കെ സാധനങ്ങള്‍ വേണം, എത്ര ദിവസത്തേക്ക് വേണം എന്നെല്ലാം കണക്കുകൂട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുക. മുന്‍കൂട്ടി തീരുമാനിച്ചാല്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണവും ചെലവാകില്ല, ആവശ്യമില്ലാത്ത സാധനങ്ങള്‍ വലിച്ച് വാരി എടുക്കുകയുമില്ല.

ഇക്കാലത്ത് ചുരുങ്ങിയ സ്ഥലപരിമിതിയില്‍ താമസിക്കുന്നവരാണ് ഏറെക്കുറെ. എങ്കിലും വീട്ടിലെ മിതമായ സൗകര്യങ്ങളില്‍ അത്യാവശ്യം പച്ചക്കറി വീട്ടില്‍ത്തന്നെ കൃഷി ചെയ്യാവുന്നതേയുള്ളൂ.

വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം ചെറിയ പച്ചക്കറികള്‍ വളര്‍ത്താം. പുറത്തുനിന്ന് വാങ്ങുന്ന വിഷവസ്തുക്കളടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ടിയും വരില്ല.

തക്കാളി, പാവയ്ക്ക, വഴുതനങ്ങ, പച്ചമുളക്, കോവയ്ക്ക, മത്തന്‍ എന്നിവയെല്ലാം വീട്ടില്‍ തന്നെ കൃഷി ചെയ്‌തെടുക്കാവുന്നതേയുള്ളൂ. പച്ചക്കറി വിത്ത് ലഭിക്കാന്‍ പ്രയാസമാണെന്ന് ചിന്തിക്കേണ്ട.

പഞ്ചായത്ത് കൃഷിഭവനില്‍ നിന്നും മറ്റിതര കൃഷി ഫാമുകളില്‍ നിന്നും വിത്ത് ലഭിക്കും. ദിവസവും മീനും ഇറച്ചിയും നിര്‍ബന്ധമുള്ളവരുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസമാക്കി ഇറച്ചിയും മീനും കുറച്ചു നോക്കൂ. വീട്ടുചെലവ് കുറയുന്നത് തിരിച്ചറിയാം.

ചെലവുകള്‍ കൂടുകയും അതിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കാത്തതും വലിയ ന്യൂനതയാണ്. പണം ചെലവഴിക്കുമ്പോള്‍ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഫോണ്‍ബില്‍, വീട്ടുവാടക, ഇലക്ട്രിസിറ്റി ബില്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

വെറുതെ ഒരു ബജറ്റ് തയ്യാറാക്കിയാല്‍ പോരാ. അതിന് ചില രീതികളുണ്ട്. വരുമാനവും ചെലവും കണക്കാക്കി തുടക്കത്തില്‍ തന്നെ ഒരു ബ്ജറ്റ് ഉണ്ടാക്കിയാല്‍ വീട്ടിലെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും.

ആകെ ലഭിക്കുന്ന വരുമാനവും ചെലവും തമ്മിലുള്ള അന്തരം ആദ്യം കണ്ടെത്തണം. വരവ് കൂടുതലും ചെലവ് കുറവുമാണെങ്കില്‍ മിച്ചമുള്ള പണം സമ്പാദ്യമായി സൂക്ഷിക്കാം. ബ്ജറ്റ് ഓരോ മാസവും പുതുക്കണം.

പണം ലാഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

1. ഓരോ മാസവും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. അതിന് ശേഷമാകാം ഷോപ്പിംഗ്.
2. എക്‌സ്‌ചേഞ്ച് ഓഫറുകളുടെ വലയില്‍ വീഴാതിരിക്കുക. വീട്ടിലെ സാധനങ്ങള്‍ക്ക് പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അവ കഴിവതും മാറ്റി വാങ്ങാതിരിക്കുക.
3. വീട്ടില്‍ തന്നെ അത്യാവശ്യം പച്ചക്കറികള്‍ കൃഷി ചെയ്യുക. പുറമെ നിന്ന് വാങ്ങുന്ന വിഷഹാരിയായ പച്ചക്കറികള്‍ കുറയ്ക്കുക.
4. അനാവശ്യമായ ഫോണ്‍ വിളികള്‍ കഴിവതും ഒഴിവാക്കുക.
5. ഏറ്റവുമധികം വൈദ്യുതി പാഴാകുന്നത് ഫ്രിഡ്ജിന്റെ ഉപയോഗം വഴിയാണ്. ആവശ്യമില്ലാതെ ഫ്രിഡ്ജ് അടയ്ക്കുന്നതും തുറക്കുന്നതും ഒഴിവാക്കുക. ആഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends