Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ഫ്രിഡ്ജിനുള്ളിലെ സ്ഥലം എങ്ങനെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്താം

05 JUNE 2017 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ചൂടു കൂടിയതോടെ അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഉപകരണമായി ഫ്രിഡ്ജ് മാറിക്കഴിഞ്ഞു.
''എന്റെ ദൈവമേ... ഈ പച്ചമീന്‍ ഞാനിനി എവിടെ സൂക്ഷിക്കും. വെട്ടിക്കഴുകി എടുക്കാനാണെങ്കില്‍ സമയവുമില്ല. ഫ്രിഡ്ജിലാണെങ്കില്‍ മൊട്ടുസൂചി വയ്ക്കാന്‍ പോലും സ്ഥലവുമില്ല. ഇനി ഞാന്‍ എന്തു ചെയ്യും...?'' ഓഫീസില്‍ പോകാനുള്ള തിരക്കിനിടയില്‍ ഇങ്ങനെ പരാതിപറയുന്ന എത്ര വീട്ടമ്മമാരെ നിങ്ങള്‍ക്കറിയാം.
വേനല്‍ക്കാലമായതോടെ അവരുടെയൊക്കെ പരാതിപ്പെട്ടികളിലെ മുഖ്യ സ്ഥാനം ഫ്രിഡ്ജിലെ സ്ഥലപരിമിതിയാണ്. എന്നാല്‍ ഫ്രിഡ്ജ് ശരിയായ രീതിയില്‍ ക്രമീകരിച്ചു കൊണ്ട് സ്ഥല സൗകര്യം കൂട്ടാം.

ഫ്രിഡ്ജിനുള്ളില്‍ സ്ഥലം കിട്ടണമെങ്കില്‍ ആദ്യം വേണ്ടത് അതിനുള്ളിലെ വൃത്തിയാണ്. എത്രയൊക്കെ സ്ഥലം കിട്ടിയാലും ദുര്‍ഗന്ധവും വൃത്തിയില്ലായ്മയും ആഹാരസാധനങ്ങള്‍ക്ക് കേടാണ്. ആവശ്യമുള്ളവ, കാലാവധി കഴിയാത്ത ആഹാരസാധനങ്ങള്‍ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഫ്രിഡ്ജിനുള്ളില്‍ മൂന്നിലധികം ഗ്ലാസ് തട്ടുകളുണ്ടാകും. ഓരോന്നിലും ആവശ്യാനുസരണം സാധനങ്ങള്‍ വയ്ക്കുകയും ചെയ്യാം. എന്നാല്‍ സുതാര്യമായ ഈ തട്ടുകള്‍ വലിയൊരു ഗര്‍ത്തം പോലെ തോന്നിക്കും. അതുകൊണ്ട് പ്ലാസിക് മാറ്റുകള്‍ ഗ്ലാസ് തട്ടുകളുടെ വലിപ്പമനുസരിച്ച് ഭംഗിയായി വെട്ടിയെടുത്ത് തട്ടുകള്‍ക്ക് മുകളില്‍ വിരിച്ചിടുക. അതിനു മുകളില്‍ സാധനങ്ങള്‍ അടുക്കിവയ്ക്കാം. കറികളോ, പാനീയങ്ങളോ മറിഞ്ഞു പോയാലും ഫ്രിഡ്ജിനകം വൃത്തികേടാകാതിരിക്കാന്‍ ഈ മാറ്റുകള്‍ സഹായിക്കും. കഴുകി വൃത്തിയാക്കുകയോ, പറ്റില്ലെങ്കില്‍ അതുമാറ്റി മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യാനാവും.

ഹാന്‍ഡിലുള്ള സ്ലൈഡിംഗ് ബിന്നുകള്‍ വിപണിയില്‍ സുലഭമാണ്. അവ ഓരോ തട്ടുകളില്‍ വച്ച് ഉപയോഗിക്കാം. പഴവര്‍ഗ്ഗങ്ങളും, പച്ചക്കറികളും, പാക്കറ്റ് ഫുഡുകളുമൊക്കെ ഓരോന്നില്‍ വച്ച ശേഷം ബിന്നിനു പുറത്തായി ലേബല്‍ ഒട്ടിക്കുകയും ചെയ്യാം. തിരക്കിനിടയില്‍ സാധനങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പ്രശ്‌നവും ഇതുകൊണ്ട് പരിഹരിക്കപ്പെടും.

ഫ്രിഡ്ജിനുള്ളില്‍ വച്ചതല്ലേ ഇനിയെന്തിനു കാലാവധി നോക്കണമെന്ന് ചിന്താഗതി മാറ്റിക്കളയണം. എന്നാണോ കാലാവധി കഴിയുന്നത് അതിനു മുമ്പായി ഈ സാധനങ്ങള്‍ ഉപയോഗിച്ചു തീര്‍ക്കുക. അതിനു ശേഷം എടുത്തുകളയുന്നത് ഫ്രിഡ്ജിനുള്ളിലെ സ്ഥലം കൂട്ടുക മാത്രമല്ല ആരോഗ്യവും സംരക്ഷിക്കും. പച്ചക്കറിത്തട്ട് രണ്ട് വിഭാഗങ്ങളാക്കി ഒന്നില്‍ പെട്ടെന്ന് ചീത്തയാവുന്നവയും മറ്റേതില്‍ എപ്പോഴും ഉപയോഗിക്കേണ്ട ആവശ്യം വരാത്തതും ചീത്തയാവാത്തവയും സൂക്ഷിക്കുക.

പാക്കറ്റ് ജ്യൂസ്, വിനാഗിരി എന്നിവയൊക്കെ വയ്ക്കാന്‍ ഡോറില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ അകത്തുള്ള തട്ടില്‍ വയ്ക്കാം. മൂടി നന്നായി മുറുക്കിയ ശേഷം ഇത് തട്ടിനുള്ളില്‍ ചരിച്ചു വയ്ക്കുക. അതിനു മുകളില്‍ ഒരു ബോണസ് ഷെല്‍ഫ് വച്ചാല്‍ ബാക്കിയുള്ള സാധനങ്ങള്‍ അവിടെ വയ്ക്കാം. സ്ഥലം പോകുമെന്ന പേടിയും മാറിക്കിട്ടും.

അഴികളുള്ള തട്ടുകളാണ് ഫ്രിഡ്ജിനുള്ളിലുള്ളതെങ്കില്‍ അവയില്‍ ഹാംഗിങ് ക്ലിപ്പുകള്‍ വയ്ക്കാം. പാക്കറ്റ് ഫുഡിന്റെ മൂടി അടച്ച ശേഷം ചെറിയ ക്ലിപ്പുകളിട്ട് തട്ടില്‍ തൂക്കിയിടാം. തട്ടിനു മുകളില്‍ ആവശ്യമുള്ള സാധനങ്ങളും വയ്ക്കാം.

നിലവിലുള്ള തട്ടുകളില്‍ ഓരോ ആഹാരസാധനങ്ങളും പ്രത്യേകമായി വയ്ക്കാനുള്ള സ്‌പേസ് ഫ്രിഡ്ജിനുള്ളിലുണ്ടാകും. മുട്ട വയ്ക്കാനും ബോട്ടില്‍ വയ്ക്കാനുമൊക്കെ പ്രത്യേകം ട്രേയുണ്ട്. എന്നാല്‍ മുട്ട വയ്ക്കുന്ന തട്ടില്‍ സ്ഥലം അധികമുണ്ടെങ്കില്‍ സോസ്, സൂപ്പ്, പോപ്‌കോണ്‍ പായ്കറ്റ് പോലെയുള്ള ചെറിയ സാധനങ്ങള്‍ കൂടി ഇവിടെ സൂക്ഷിക്കാം. അതുപോലെ മാംസം സൂക്ഷിക്കുന്ന തട്ടില്‍ ശീതീകരിക്കേണ്ട മറ്റ് വസ്തുക്കളും വയ്ക്കാം. ഫ്രീസറിന്റെ ഡോറിലെ സമാന്തരമായ സ്ഥലത്ത് ഉണങ്ങിയതും പൊടി രൂപത്തിലുള്ളതുമായ സുഗന്ധവ്യജ്ഞനങ്ങള്‍ സൂക്ഷിക്കാം.

ഫിഡ്ജില്‍ വച്ചിരിക്കുന്ന ഭക്ഷണം ചീത്തയായോ എന്നറിയാന്‍ രുചിച്ചോ മണത്തോ നോക്കുന്നതിനേക്കാള്‍ നല്ലത് അവ ഉണ്ടാക്കിയത് എന്നാണെന്ന് നോക്കുന്നതാണ്. ഭക്ഷണസാധനങ്ങള്‍ അടയാളമിട്ട് വയ്ക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ അരിഞ്ഞതും മറ്റും ഇട്ടു വയ്ക്കാന്‍ ഒരേ തരം പാത്രമാണെങ്കില്‍ പേരെഴുതി വയ്ക്കുക. അല്ലെങ്കില്‍ എല്ലാ പാത്രങ്ങളും തുറന്നു നോക്കേണ്ടി വരും. പാകം ചെയ്ത തീയതി കൂടി എഴുതുന്നത് ഇവ ചീത്തയായോ എന്നറിയാന്‍ സഹായിക്കും.

ഓരോ അറകളും വിവിധ ഉയരത്തിലുള്ളതാണെങ്കില്‍ പാത്രങ്ങള്‍ എല്ലാം കാണാന്‍ കഴിയുന്ന തരത്തില്‍ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ ഇവയെ തരം തിരിക്കുക. താരതമ്യേന വലുതും അപൂര്‍വമായി ഉപയോഗിക്കുന്നതുമായ പാത്രങ്ങള്‍ പുറകില്‍ വയ്ക്കുക. ഉരുണ്ടതും ദീര്‍ഘചതുരാകൃതിയിലും ഉള്ള പാത്രങ്ങള്‍ ഡോറിലെ അറകളില്‍ വയ്ക്കുക.

പച്ചക്കറി ട്രേയിലാണ് ഏറ്റവുമധികം സ്ഥലം വേണ്ടത്. പ്ലാസ്റ്റിക്ക് ഡ്രോയര്‍ ഡിവൈഡര്‍ വിപണയില്‍ സുലഭമാണ്. അതു വാങ്ങി പച്ചക്കറി ബിന്നിന്നുള്ളില്‍ വയ്ക്കുക. ഓരോ പച്ചക്കറികള്‍ക്കും പ്രത്യേകം അറകളുണ്ടാക്കുക. എല്ലാം ഒരുമിച്ച് കിടന്ന് അഴുകി പോകുകയുമില്ല, കണ്ടെത്താനും എളുപ്പമാകും. മാത്രവുമല്ല സ്ഥലവും കൂടുതല്‍ കിട്ടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (18 minutes ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (20 minutes ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (32 minutes ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (43 minutes ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (1 hour ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (1 hour ago)

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (1 hour ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (1 hour ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (2 hours ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (2 hours ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (2 hours ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (2 hours ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (2 hours ago)

Malayali Vartha Recommends