Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വീടു നിര്‍മാണം എങ്ങനെയൊക്കെ നടത്താം

06 JUNE 2017 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

നിര്‍മാണം ഒന്നിച്ച് ഒരു കരാറുകാരനെ ഏല്‍പിക്കുക. ഇവിടെ നിര്‍മാണസാമഗ്രികള്‍ വാങ്ങുന്നതും പണിയെടുപ്പിക്കുന്നതുമെല്ലാം കരാറുകാരനായതിനാല്‍ ഏറെ ശ്രദ്ധിക്കണം. ചെലവ് കൂടും. ചതുരശ്ര അടി നിരക്കോ മൊത്തം തുകയോ നിശ്ചയിച്ചാണ് കരാര്‍ ഉണ്ടാക്കുക. ടേണ്‍ കീ സമ്പ്രദായമെന്നാണ് ഇത് അറിയപ്പെടുന്നത്. പണി പൂര്‍ത്തിയാക്കി താക്കോല്‍ ഏല്‍പിക്കും.

ഇതില്‍ പ്രധാനം, വിശ്വസിക്കാവുന്ന, നല്ല ട്രാക്ക് റെക്കോഡുള്ള കരാറുകാരനെ കണ്ടെത്തലാണ് . ഇയാള്‍ പണി തീര്‍ത്ത ഒന്നു രണ്ടു വീടുകള്‍ നേരിട്ട് കണ്ട് വീട്ടുകാരോട് കരാറുകാരനെ കുറിച്ചും പണിയെകുറിച്ചും മനസ്സിലാക്കുക. മതിയായ വിദഗ്ദ്ധ പണിക്കാരും നിര്‍മാണ സാമഗ്രികളും ഉള്ള ആളാണോ എന്നറിയുക. ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉറപ്പു വരുത്താനായി ഓരോ വസ്തുവിന്റെയും ബ്രാന്‍ഡും സൈസുമെല്ലാം നേരത്തേതന്നെ നിശ്ചയിച്ച് കരാറുണ്ടാക്കണം. പണി പൂര്‍ത്തിയാക്കാനുള്ള കാലാവധിയും കൃത്യമായി നിശ്ചയിക്കണം. തിരക്കേറെയുള്ളവര്‍ക്കും സ്ഥലത്തില്ലാത്തവര്‍ക്കും ഈ രീതിയാണ് നല്ലത്. പണം നിര്‍മാണ പുരോഗതി പരിശോധിച്ച് ഘട്ടം ഘട്ടമായേ നല്‍കാവൂ. മേല്‍നോട്ടം വഹിക്കാന്‍ എന്‍ജിനീയറെയോ സൂപ്പര്‍വൈസറേയോ ഏല്‍പ്പിക്കുന്നത് നന്നായിരിക്കും. സാധാരണയായി പ്ലാന്‍വരച്ച സ്ഥാപനം തന്നെയാകും സൂപ്പര്‍വൈസിങും ചെയ്യുക.

2. നിര്‍മാണ വസ്തുക്കള്‍ ഉടമ നല്‍കി ജോലി മാത്രം കരാര്‍ നല്‍കുന്നതാണ് ഈ രീതി. ഓരോ ജോലിയും വ്യത്യസ്ത കരാറുകാരനെ ഏല്‍പിക്കാം. തറ കെട്ടല്‍, കോണ്‍ക്രീറ്റ്, ഭിത്തിനിര്‍മാണവും തേപ്പും, വയറിങ്, പ്ലംബിങ്, പെയിന്റിങ് എന്നിങ്ങനെ വേറെ വേറെ ആളുകള്‍ക്ക് കരാര്‍ നല്‍കാം. നിര്‍മാണ സാമഗ്രികള്‍ നമ്മള്‍ എത്തിച്ചു കൊടുക്കണം. ആദ്യത്തെ രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ചെലവില്‍ 15 ശതമാനത്തോളം ലാഭമുണ്ടാകും. എന്നാല്‍, നിര്‍മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കുന്നതും സമയത്ത് എത്തിച്ചു കൊടുക്കുന്നതും വലിയ ഉത്തരവാദിത്തമാണ്.

ഓരോ മേഖലയിലെയും വിദഗ്ദ്ധ സംഘങ്ങളെ നിര്‍മാണത്തില്‍ പങ്കാളികളാക്കാമെന്ന ഗുണം ഈ രീതിക്കുണ്ട്. ഇതിന് ഓരോ ജോലിക്കും വ്യത്യസ്ത നിരക്കുകളാണ്.അതു കൊണ്ട് പണത്തിന്റെ ലഭ്യതക്കനുസരിച്ച് പണി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ഈ രീതിയിലും സൂപ്പര്‍ വൈസിംഗിന് ആളെ ഏല്‍പിക്കാം.

രണ്ടുഘട്ടമായി പ്രവൃത്തി ഏല്‍പിക്കുന്നതാണ് നല്ലത്. തറ മുതല്‍ പ്രധാന വാര്‍പ്പ് വരെയുള്ള സ്ട്രക്ചര്‍ പണി ഒരു ഘട്ടവും തേപ്പ് മുതല്‍ ഫിനിഷിംഗ് വരെ ഒരു ഘട്ടവും.

പ്ലംബിങ് സാനിറ്ററി, ഇലക്ട്രിക്കല്‍, മരപ്പണി, ഫ്‌ളോറിങ്, പെയിന്റിങ് എന്നിവക്കു വേണ്ട സാധനങ്ങള്‍ ഉടമ തന്നെ വാങ്ങിക്കൊടുത്ത് പ്രവൃത്തി മാത്രം കരാര്‍ നല്‍കുന്നതാണ് നല്ലത്. കാരണം, ഈ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. വിവിധ തരത്തിലും വിലയിലുമുള്ള സാധനങ്ങള്‍ യഥേഷ്ടം ലഭ്യമായതിനാല്‍ ഓരോരുത്തര്‍ക്കും അവനവന്റെ സാമ്പത്തിക സ്ഥിതിക്കും താല്‍പര്യത്തിനുമനുസരിച്ച് തെരഞ്ഞെടുക്കാം. എന്നാല്‍, ടേണ്‍കീ കരാറാണെങ്കില്‍ ഇതിന് സാധ്യതയില്ല. അവിടെ പലപ്പോഴും കരാറുകാരന്റെ താല്‍പര്യത്തിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുകയും പിന്നീട് ഉടമയുമായി അഭിപ്രായവ്യത്യാസത്തിനും തര്‍ക്കത്തിനും കാരണമാവുകയും ചെയ്യും.

3. പൂര്‍ണ്ണമായും നേരിട്ട് നിര്‍മാണം നടത്തുകയാണ് അടുത്തരീതി.സാധനങ്ങള്‍ വാങ്ങുന്നതും ജോലിക്കാരെ വെക്കുന്നതുമെല്ലാം സ്വന്തമായതിനാല്‍ ഈ രംഗത്ത് നല്ല അറിവുണ്ടായിരിക്കണം. പണി മുടങ്ങാതെ പൂര്‍ത്തിയാക്കാന്‍ നല്ല പോലെ അധ്വാനിക്കുകയും വേണം. ശരിയായ രീതിയില്‍ ചെയ്താല്‍ ചെലവില്‍ കാര്യമായ ലാഭമുണ്ട്.

മേല്‍നോട്ടം

ഒരു പ്രവൃത്തി തുടങ്ങി അവസാനിക്കുന്നതുവരെ ഓരോ കാര്യവും ശ്രദ്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ജോലി ചെയ്യിക്കുകയാണ് സൂപ്പര്‍വൈസറുടെ ജോലി. നിര്‍മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പ്ലാന്‍ അനുസരിച്ച് ജോലി പൂര്‍ത്തിയാക്കുന്നതിനും മേല്‍നോട്ടക്കാരനെ നിയമിക്കുക വഴി സാധിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സാധിക്കും. സാധാരണ പ്ലാന്‍ വരച്ച ആര്‍കിടെക്റ്റിനെയോ എന്‍ജിനീയറെയോ സ്ഥാപനത്തിനെയോ സൂപ്പര്‍വൈസിംഗ് ജോലി ഏല്‍പിക്കുകയാണ് നല്ലത്. വിശ്വസ്തനായ ആളുണ്ടെങ്കില്‍ സ്വന്തമായി വെക്കുകയും ചെയ്യാം. മൊത്തം ചെലവിന്റെ അഞ്ചുമുതല്‍ ഏഴു ശതമാനം വരെയാണ് സൂപ്പര്‍വൈസിംഗ് ചാര്‍ജായി ഈടാക്കി വരുന്നത്. ഇടക്കിടെ വന്നുനോക്കുന്ന രീതിയും പൂര്‍ണമായി മേല്‍നോട്ടം വഹിക്കുന്ന രീതിയും നിലവിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (31 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (55 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends