Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

അബദ്ധങ്ങള്‍ ഒഴിവാക്കി പ്‌ളാനും എസ്റ്റിമേറ്റും തയാറാക്കാം

04 JULY 2017 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മനസ്സിനിണങ്ങുന്ന സ്ഥലം ലഭ്യമാക്കിക്കഴിഞ്ഞാല്‍ ഒരു പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുവാന്‍ എന്‍ജിനീയറെത്തന്നെ സമീപിക്കുന്നതാണ് ഉചിതം. സ്വന്തം ബജറ്റും കെട്ടിടത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും ആ അവസരത്തില്‍ത്തന്നെ ചര്‍ച്ച ചെയ്തു തീരുമാനമുണ്ടാക്കുന്നത് നല്ലതാണ്. അദ്ദേഹം സ്ഥലം വന്നു കണ്ടുവേണം പ്ലാന്‍ തയാറാക്കാന്‍. എത്ര വലിയ എന്‍ജിനീയറായാലും സ്ഥലം കാണാതെ വരയ്ക്കുവാന്‍ സാഹചര്യമുണ്ടാവരുത്. ഭൂമിയുടെ കിടപ്പിനെ മനസ്സിലാക്കി വേണം പ്ലാന്‍ തയാറാക്കേണ്ടത്. വാസ്തുസംബന്ധമായ ചിന്തയുള്ള പക്ഷം അതും വളരെ തുടക്കത്തിലേ പരിശോധിക്കുന്നതാണുചിതം. പിന്നീട് ഓരോരോ നിമിത്തങ്ങളും സംശയങ്ങളും, ആശങ്കകളും അനുഭവ വൈപരീത്യവും തോന്നിത്തുടങ്ങി വീടിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ വലിയൊരു പണച്ചെലവും പെടാപ്പാടും സംഭവിക്കും.

നിരപ്പായ സ്ഥലം ലഭ്യമാവുകയെന്നത് അത്രകണ്ട് എളുപ്പമായ സംഗതിയല്ല. എന്നിരുന്നാലും ഭൂമിയുടെ കിടപ്പും പരിസരവും ദിശയുമെല്ലാം ശാസ്ത്രീയമായി ഒന്നപഗ്രഥിക്കുന്നത് ഉചിതമായിരിക്കും. ഒരു കുന്നിന്റെ ചെരുവിലായി തുച്ഛമായ വിലയ്ക്കു വീടിനായി സ്ഥലം സംഘടിപ്പിച്ച്, ഒരു വലിയ പ്രതിസന്ധിയെ തരണം ചെയ്‌തെന്ന് ആശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ കനത്ത പ്രഹരങ്ങള്‍ വഴിയേ കിട്ടിയേക്കും. ഗതാഗതത്തിന്റെ അസൗകര്യം, നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിലും, ഭൂമി ലെവല്‍ ചെയ്യുന്നതിലും ഉണ്ടാകുന്ന പണച്ചെലവ്, കുടിവെള്ളത്തിന്റെ (കിണര്‍) ലഭ്യത ഇതൊക്കെ കണക്കിലെടുക്കണം.



ലഭ്യമായ ഭൂമിയെ ഗൃഹനിര്‍മാണത്തിനനുസൃതമായി രൂപപ്പെടുത്തിയെടുക്കുകയെന്നത് വളരെ നിഷ്‌കര്‍ഷ പാലിക്കേണ്ട ഒന്നാണ്. അതില്‍ പ്രധാനമായും നോക്കേണ്ടത് ഭൂമി റോഡിന്റെ ലെവലില്‍നിന്ന് ഉയര്‍ന്നോ താഴ്‌ന്നോ ആണു കിടക്കുന്നതെന്നതാണ്. റോഡ് ലെവലില്‍ നിന്നു കുറഞ്ഞത് രണ്ടടിയെങ്കിലും തറ ഉയര്‍ന്നു നില്‍ക്കണം. തറയുടെ ഉയരം കൂടുന്നതിനനുസൃതമായി സെപ്റ്റിക് ടാങ്കിന്റെ പിറ്റ്, തറ ലെവലിന്റെ അടിസ്ഥാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍, താഴ്ച കുറയ്ക്കുവാന്‍ കഴിയും. റെഡിമെയ്ഡ് ടാങ്കുകള്‍ ഏറെ സൗകര്യപ്രദം കൂടിയാണ്.

മലമുകളില്‍ നിരപ്പിലല്ലാത്ത പ്രതലത്തില്‍ പണിയുന്ന വീട്ടിലെ മുറികള്‍ വ്യത്യസ്തങ്ങളായ ലെവലുകളില്‍ നിര്‍മിക്കപ്പെട്ടതായി കണ്ടുവരുന്നുണ്ട്. പില്‍ക്കാലത്ത് പ്രത്യേകിച്ചും, വയസ്സുകാലത്ത് എഴുന്നേറ്റു നടക്കുവാന്‍ പോലും സാധിക്കാതെ വരുമ്പോള്‍ വീടിനകത്ത് വീല്‍ചെയര്‍ ഉപയോഗിക്കുവാന്‍ കൂടി തടസ്സം നേരിടും.

കേരളത്തിലെ ഇന്നത്തെ പൊതു ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഒരു പ്രായപരിധി വിട്ടാല്‍ നടക്കുകയെന്നത് വലിയൊരു പ്രശ്‌നമായിത്തീരാറുണ്ട്. പല ലെവലുകളില്‍ മുറികള്‍ പണിയുമ്പോഴും, തറയുടെ ഉയരം നിലവിലുള്ള ഭൂമിയെക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കണം. റോഡില്‍ നിന്നു താഴ്ന്ന തറ പണിഞ്ഞിട്ടുള്ളതായ കാഴ്ചയും വിരളമല്ല. സാന്ദര്‍ഭികമായി അവിടെ കെട്ടിടം പണിയേണ്ടി വരുമ്പോള്‍, തൂണുകള്‍ റോഡിന്റെ ലെവല്‍ വരെയെങ്കിലും ഉയര്‍ത്തി ആ പില്ലറുകള്‍ക്കു മുകളിലായി വേണം തുടര്‍ന്നുള്ള പ്രവൃത്തികള്‍.



അസ്ഥിവാരമെടുക്കുമ്പോള്‍ നിര്‍ദിഷ്ട സ്ഥലത്ത് മുന്‍കാലത്തു കിണറോ കുളമോ കല്ലിട്ടാമടകളോ വന്‍കുഴികളോ ഉണ്ടായിരുന്നില്ലെന്നു പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്. ഇടിഞ്ഞു തകര്‍ന്നേക്കാവുന്ന ഓടകള്‍ സമീപത്തുണ്ടെങ്കില്‍, അതില്‍ നിന്നുമുള്ള ഉറവ ഭാവിയില്‍ വീടിനു പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഉറപ്പിക്കാം. തറയോടു ചേര്‍ന്നുള്ള ഏതെങ്കിലും ഒരുഭാഗം താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ കല്‍മതില്‍ കെട്ടി മണ്ണുനിറയ്ക്കുന്ന പതിവിനെക്കാള്‍ ഉചിതം കോണ്‍ക്രീറ്റ് സേഫ്റ്റിവോള്‍ ആയിരിക്കും.

തറയുടെ ആഴത്തെ സംബന്ധിച്ചു വേണ്ടത്ര ധാരണയില്ലാത്ത പലരും ഇന്നുമുണ്ട്. ആറടി താഴ്ച വേണം എന്ന ഒറ്റവാക്കിലുള്ള ഒരു കേട്ടറിവിന്റെ പരിജ്ഞാനം വച്ച്, ബലമുള്ള പ്രതലം പണിപ്പെട്ട് വീണ്ടും താഴ്ത്തിയും, പാറപൊട്ടിച്ച് പെടാപ്പാടുപെടും. നിശ്ചിത ആഴമെത്തിക്കുവാന്‍ പരിശ്രമിക്കേണ്ടതില്ല. രണ്ടടിയില്‍ താഴെയായി ബലമുള്ള വെട്ടുകല്ലോ പാറയോ കണ്ടാല്‍ വീണ്ടും കുഴിക്കാതെ തന്നെ കരിങ്കല്‍പ്പടവാരംഭിക്കാം. കെട്ടിടത്തിന്റെ ഭാരം വികേന്ദ്രീകരിക്കുന്നതിനായി കരിങ്കല്‍പ്പടവിനുമുകളില്‍ ബെല്‍റ്റ് കോണ്‍ക്രീറ്റ് ചെയ്ത ശേഷമേ ചുമര്‍പടവ് തുടങ്ങാവൂ.



കെട്ടിടത്തിനനുസൃതമായി ഭൂമിയെ ശരിപ്പെടുത്തിയെടുക്കുകയെന്നത് ഒരു കലയാണ്. ശാസ്ത്രീയതയും സാങ്കേതികതയും സാമാന്യബോധവും ഇടചേര്‍ന്നുള്ള കല. ഇവിടെയാണ് ഭാവനയില്‍ മാത്രമുള്ള സ്വന്തം കെട്ടിടം സാര്‍ഥകമാകേണ്ടത് എന്ന ചിന്ത ഓരോ നീക്കത്തിലും ഉടമസ്ഥനിലുണ്ടാകേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (8 minutes ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (1 hour ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (1 hour ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (1 hour ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (1 hour ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (1 hour ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (2 hours ago)

അന്വേഷണം തുടങ്ങി...!  (2 hours ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (3 hours ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (3 hours ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (3 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (3 hours ago)

Malayali Vartha Recommends