Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കുഞ്ഞുങ്ങളുടെ മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

06 JULY 2017 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂട്ടി വച്ച് പണിയുന്ന സ്വര്‍ഗകിളിക്കൂടാണ് വീട്. കുട്ടികള്‍ വളരുമെന്നും മാതാപിതാക്കള്‍ക്ക് പ്രായമേറുമെന്നുമൊന്നും അപ്പോള്‍ ആലോചിക്കണമെന്നില്ല. ആവശ്യങ്ങളുടെ സ്വഭാവം മാറുമ്പോള്‍ ഓരോ തവണയും അഴിച്ചു പണികള്‍ നടത്തേണ്ടി വരുന്നത് മിക്കവാറും ബെഡ്‌റൂമുകള്‍ക്കാണ്. ബെഡ്‌റൂം പണിയുമ്പോഴും ഒരുക്കുമ്പോഴും അല്‍പം ശ്രദ്ധ നല്‍കിയാല്‍ എല്ലാക്കാലത്തും ട്രെന്‍ഡിയാക്കി നിലനിറുത്താന്‍ കഴിയും.

ആദ്യ നാളുകളത്രയും അമ്മയും കുഞ്ഞും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ബെഡ്‌റൂമിലാകും. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സൗകര്യപ്രദമായ രീതിയില്‍ വേണം കിടപ്പുമുറി ഒരുക്കാന്‍. അമ്മയുടെ കൈയെത്തും ദൂരത്ത്, കട്ടിലിനോടു ചേര്‍ന്ന് റാക്കുകള്‍ പണിയാം കുഞ്ഞിന്റെ ഉടുപ്പും നാപ്കിനുമൊക്കെ ഇവിടെ വച്ചാല്‍ സൗകര്യപ്രദമായിരിക്കും. പിന്നീട് എടുത്തു മാറ്റാവുന്ന തരത്തിലായിരിക്കണം ഇത്.

കുഞ്ഞിന് സൗകര്യമായി പാല്‍ നല്‍കാന്‍ കഴിയുന്ന ഒരു സോഫ ഈ മുറിയില്‍ സജ്ജീകരിക്കാം. ഫീഡിങ്ങ് ചെയര്‍ എന്ന പേരില്‍ തന്നെ ഇത്തരം കസേരകള്‍ ലഭ്യമാണ്.

അധികം ഉയരമുള്ള കട്ടിലുകള്‍ വേണ്ട. ഇടയ്ക്കിടെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യേണ്ടി വരുമെന്നതിനാല്‍ ഉയരം കൂടിയ കട്ടില്‍ അമ്മമാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന കട്ടിലുകള്‍ വാങ്ങിയാല്‍ പിന്നീട് ആവശ്യമുള്ള ഉയരത്തിലാക്കി ഉപയോഗിക്കുകയും ചെയ്യാം.

മച്ചില്‍ കൊളുത്തിട്ടാണ് സാധാരണയായി തൊട്ടിലുകള്‍ കെട്ടാറുള്ളത്. പിന്നീട് അഭംഗിയായി മാറുന്ന ഇത്തരം കൊളുത്തുകളോട് താല്‍പര്യമില്ലാത്തവര്‍ റെഡിമെയ്ഡ് തൊട്ടിലുകളെ ആശ്രയിച്ചോളൂ, ഉപയോഗ ശേഷം ഇവ മാറ്റി വയ്ക്കാം. കട്ടിലിനോട് ചേര്‍ന്ന് അമ്മയുടെ കൈ അകലത്തില്‍ വേണം തൊട്ടിലുകള്‍ വയ്ക്കാന്‍.

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും മറ്റും അടുക്കി വയ്ക്കാന്‍ ചെറിയ കബോര്‍ഡ് വേണം. സൗകര്യപ്രദമായി മാറ്റി വയ്ക്കാന്‍ കഴിയുന്ന ചക്രങ്ങളോടു കൂടിയ കബോര്‍ഡുകളാണ് നല്ലത്. കുഞ്ഞുങ്ങള്‍ നടക്കുന്ന പ്രായമായാല്‍ ഇവയില്‍ പിടിച്ച് എഴുന്നേല്‍ക്കാനോ മറ്റോ ശ്രമിച്ചാല്‍ അപകടമാണ്. അതുകൊണ്ട് ലോക്കുള്ള വീലുകള്‍ ഉള്ളവ വേണം തിരഞ്ഞെടുക്കാന്‍. കബോര്‍ഡിന്റെ വാതിലുകള്‍ക്ക് ചൈല്‍ഡ് ലോക്ക് സംവിധാനവും വേണം.

നല്ല വെളിച്ചവും വായുസഞ്ചാരവുമുള്ള മുറിയാണ് കുട്ടികള്‍ക്കായി ഒരുക്കേണ്ടത്. എന്നാല്‍ കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അധികം വെളിച്ചം ആവശ്യവുമില്ല. ഇതിനായി കര്‍ട്ടനുകളില്‍ ഒരു സൂത്രപ്പണി ചെയ്താല്‍ മതി. ഇളം നിറത്തിലും കടും നിറത്തിലും ഒരോ ലെയര്‍ കര്‍ട്ടന്‍ ഇടുക. വെളിച്ചം ആവശ്യമില്ലാത്ത സമയങ്ങളില്‍ മാത്രം കടും നിറത്തിലുള്ള ലെയര്‍ ഇടുക. അല്ലാത്തപ്പോള്‍ ഇവ വശങ്ങളിലേക്ക് ഒതുക്കി വയ്ക്കാം. ബാക്കി സമയം ഇളം നിറത്തിലുള്ള കര്‍ട്ടന്‍ ഇടുക. കര്‍ട്ടന്‍ ഇടാതിരുന്നാല്‍ മുറിക്കുള്ളില്‍ ചൂട് അധികമായിരിക്കും.

മുള, ഫൈബര്‍, പ്ലാസ്റ്റിക്ക് തുടങ്ങിയവ കൊണ്ടുള്ള ബ്ലൈന്‍ഡ് കര്‍ട്ടനുകള്‍ കുഞ്ഞിന്റെ മുറിയില്‍ നിന്നും ഒഴിവാക്കണം. ഇവ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ബേബി മോണിറ്റര്‍ മുറിയില്‍ വച്ചാല്‍ അമ്മമാര്‍ക്ക് ടെന്‍ഷനില്ലാതെ വീട്ടുജോലികളില്‍ ശ്രദ്ധിക്കാം. ചെറിയ മൈക്രോഫോണും സ്പീക്കറോടും കൂടിയ ഉപകരണമാണിത്. കുഞ്ഞ് ഉറങ്ങുമ്പോള്‍ അരികിലായി ഇതു സെറ്റ് ചെയ്ത് വച്ച് അമ്മയ്ക്ക് മറ്റു ജോലികള്‍ ചെയ്യാം. കുഞ്ഞ് ഉണര്‍ന്നു കരഞ്ഞാല്‍ അമ്മയുടെ കൈവശമുള്ള സ്പീക്കറിലൂടെ ശബ്ദം എത്തും.

ബേബി പിങ്ക്, ലൈറ്റ് ലാവണ്ടര്‍, പിസ്താ ഗ്രീന്‍ തുടങ്ങിയ പേസ്റ്റല്‍ കളേഴ്‌സ് ചുമരുകള്‍ക്കായി തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങളില്‍ അലര്‍ജി ഉണ്ടാക്കിയേക്കാവുന്ന ലെഡ് പോലുള്ള ടോക്‌സിക്ക് മെറ്റീരിയലുകള്‍ ഇല്ലാത്ത പെയിന്റുകള്‍ വേണം ഉപയോഗിക്കാന്‍. കുഞ്ഞുങ്ങള്‍ കിടക്കുന്നതിന് അഭിമുഖമായി വരുന്ന ചുമരില്‍ ആകര്‍ഷണീയമായ ഒന്നോ രണ്ടോ നിറങ്ങള്‍ നല്‍കാം. കടും നിറത്തിലുള്ള സീലിങ് ഫാനും കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കും.

കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് രണ്ട് ആഴ്ച മുമ്പെങ്കിലും മുറികളില്‍ പെയിന്റടിക്കണം. പെയിന്റ് അടിച്ചശേഷം മുറിയിലെ ജനലുകളും വാതിലും തുറന്നിടാനും ശ്രദ്ധിക്കണം.

ചെയ്ഞ്ചിങ് ടേബിള്‍ മുറിയിലുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ നാപ്കിന്‍, വസ്ത്രങ്ങള്‍ എന്നിവ കംഫര്‍ട്ടബിള്‍ ആയി മാറ്റാന്‍ കഴിയും. അഡ്ജസ്റ്റബിള്‍ ടേബിള്‍ ആയാല്‍ കുഞ്ഞ് വലുതാകുന്നതിനനസരിച്ച് ടേബിളിന്റെ വലുപ്പവും കൂട്ടാം.

കുഞ്ഞുങ്ങളുടെ മൂത്രം വീണ് കിടക്ക മോശമാകാതിരിക്കാന്‍ കിടക്കയില്‍ കവര്‍ ഇടണം. കുഞ്ഞുങ്ങള്‍ അല്‍പം വലുതായി കഴിഞ്ഞാല്‍ ഇവ ഊരി മാറ്റാം. കോട്ടണ്‍ സ്പണ്‍ വാട്ടര്‍ പ്രൂഫ് കവറുകള്‍ തിരഞ്ഞെടുത്തോളൂ.

അധികം പരുപരുത്തതോ മിനുസമുള്ളതോ ആയ ഫ്‌ലോറിങ് വേണ്ട. കുഞ്ഞ് മുട്ടിലിഴയുന്ന പ്രായമായാല്‍ പരുപരുത്ത തറകള്‍ അസൗകര്യമായി തീരും. മിനുസമുള്ള തറയില്‍ പെട്ടെന്നു തെന്നി വീഴാനും സാധ്യതയുണ്ട്.

ബാത്‌റൂമില്‍ വാഷ് റൂമിനായി കൂടുതല്‍ സ്ഥലം നല്‍കണം. വാഷ് ബേസിനു താഴെയായി കുഞ്ഞിന്റെ ബാത് ടബ്, മഗ്, ബക്കറ്റ് ഇവയ്ക്കുള്ള ഇടമൊരുക്കാം. വാഷ് ബേസിനു വശത്തായി സോപ്പ്, എണ്ണ, ബേബി ക്രീമുകള്‍ ഇവ സൂക്ഷിക്കാനു ള്ള ഷെല്‍ഫുകള്‍ ഉണ്ടാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (22 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends