Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

വില്‍പ്പത്രം രജിസ്‌ട്രേഷനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

08 JULY 2017 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേന്ദ്ര റജിസ്‌ട്രേഷന്‍ നിയമപ്രകാരവും ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി നിയമപ്രകാരവുമുള്ള വ്യക്തികളും സ്ഥാപനങ്ങള്‍ക്കും തയാറാക്കുന്ന കൈമാറ്റ രേഖകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ചിട്ടുള്ള റജിസ്ട്രാര്‍മാരുടെ മുന്‍പില്‍ ഹാജരാക്കിയാണ് റജിസ്‌ട്രേഷന്‍ നടത്തുന്നത്. റജിസ്ട്രാര്‍ അനുവദിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ഫീസുകളും സ്റ്റാംപ് ചാര്‍ജുകളും നല്‍കി നിയമപ്രകാരം സൂക്ഷിച്ചിട്ടുള്ള റജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റജിസ്റ്റര്‍ ചെയ്തു നല്‍കും. റജിസ്‌ട്രേഷന്‍ നടത്തുക മൂലം രേഖകള്‍ക്കു നിയമസാധുത ലഭിക്കുന്നതു കൂടാതെ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനും സാധിക്കുന്നു. കൃത്രിമമായി രേഖകളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്നതിനു തടയിടാന്‍ റജിസ്‌ട്രേഷന്‍ സഹായിക്കും.

നിയമപരമായി തയാറാക്കിയിട്ടുള്ള വില്‍പ്പത്രങ്ങള്‍ റജിസ്‌ട്രേഷന്‍ നടത്തേണ്ടുന്ന രേഖകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ മാനസിക നിലയുള്ള വ്യക്തികള്‍ തയാറാക്കി ഒപ്പുവച്ച വില്‍പ്പത്രങ്ങള്‍ക്ക് മാത്രമാണ് നിയമസാധുത. സ്വതന്ത്രരായ രണ്ടു വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ സ്വമേധയാ തയാറാക്കിയ വില്‍പ്പത്രമാണെന്ന് ഉറപ്പു വരുത്താനാവൂ. വില്‍പ്പത്രങ്ങളില്‍ പറയുന്ന വസ്തു, ഓഹരി എന്നിവ കൈമാറ്റം ചെയ്യാന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇത്തരം ആസ്തികളുടെ ഭാഗംവയ്പ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വില്‍പ്പത്രങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നത് വില്‍പ്പത്രങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാന്‍ ഉപകരിക്കും. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന കാരണത്താല്‍ വില്‍പ്പത്രമെഴുതിയ വ്യക്തിക്ക് ജീവിച്ചിരിക്കുന്ന കാലത്തോളം അവ മാറ്റിയെഴുതുന്നതിനുള്ള അവകാശം നഷ്ടപ്പെടുന്നില്ല.

റജിസ്റ്റര്‍ ചെയ്ത ഒരു വില്‍പ്പത്രം പിന്നീട് നിയമാനുസൃതം മാറ്റിയെഴുതുമ്പോള്‍ റജിസ്റ്റര്‍ ചെയ്തില്ല എന്ന കാരണത്താല്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ല. പുതുക്കിയെഴുതിയ വില്‍പ്പത്രത്തിലെ കാര്യങ്ങള്‍ക്കു മാത്രമേ നിയമസാധുതയുള്ളു. അവ നടപ്പിലാക്കാന്‍ ഒരു വ്യക്തിയെ വില്ലില്‍ അധികാരപ്പെടുത്താം. ഇത്തരത്തില്‍ അധികാരപ്പെടുത്തിയ ആള്‍ക്ക് പിന്നീട് വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്തു വസ്തുവകകളുടെ ഭാഗംവയ്പ് പൂര്‍ത്തിയാക്കാം. റജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത എടുത്തു മാറ്റാവുന്ന ആസ്തികളും വില്‍പ്പത്രങ്ങളില്‍ ഉള്‍പ്പെടുന്നതിനാ!ല്‍ വില്‍പ്പത്രങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നു നിര്‍ബന്ധമില്ല.

ഒരു വര്‍ഷത്തിനു മുകളില്‍ വസ്തുവകകള്‍ ഉപയോഗിക്കാനായി പാട്ടത്തിന് നല്‍കുമ്പോള്‍ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. വായ്പയെടുക്കുമ്പോള്‍ പണയമായി വസ്തുക്കള്‍ നല്‍കുന്നതിന് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സഹകരണ ബാങ്കുകള്‍ക്കും മറ്റും പണയം റജിസ്റ്റര്‍ ചെയ്തു നല്‍കിയ ശേഷം കടം വീട്ടിക്കഴിയുമ്പോള്‍, പണയ റജിസ്‌ട്രേഷന്‍ റദ്ദാക്കി 'ഒഴിമുറി ആധാരങ്ങള്‍' റജിസ്റ്റര്‍ ചെയ്യണം. വാണിജ്യ ബാങ്കുകളില്‍ വായ്പയെടുക്കുമ്പോള്‍ അസ്സല്‍ ആധാരങ്ങള്‍ നിക്ഷേപം നടത്തി ഇക്വിറ്റബിള്‍ മോര്‍ട്ട്‌ഗേജ് വഴി വസ്തു പണയം നല്‍കുന്നതിന് റജിസ്‌ട്രേഷന്‍ ആവശ്യമില്ല.

വിവിധ കാരണങ്ങളാല്‍ നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിന് സാധിക്കാതെ വരുമ്പോള്‍ മൂന്നാമതൊരു വ്യക്തിയെ അധികാരപ്പെടുത്തുന്നതിനാണ് പവര്‍ ഓഫ് അറ്റോര്‍ണി എന്നു പറയുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ ഇടപാട് നടത്തുന്നതിന് നല്‍കുന്ന പവര്‍ ഓഫ് അറ്റോര്‍ണി റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പൊതു ഇടപാടുകള്‍ നടത്തുന്നതിന് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് വസ്തു വകകളും ഓഹരികളും മറ്റും കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇത്തരം അധികാരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് തയാറാക്കി റജിസ്റ്റര്‍ ചെയ്ത പ്രത്യേക പവര്‍ ഓഫ് അറ്റോര്‍ണികള്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ക്കു മാത്രമേ അംഗീകാരമുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends