Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഗൃഹപ്രവേശം ; പൊതുവായി പാലിക്കപെടേണ്ട ചില രീതികള്‍

12 JULY 2017 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഗൃഹനിര്‍മ്മാണ ഘട്ടത്തില്‍ ഏറ്റവും അവസാനം നടത്തുന്ന കര്‍മ്മങ്ങളില്‍ ഒന്നാണ് ഗൃഹപ്രവേശം. പല സ്ഥലങ്ങളിലും ഈ ചടങ്ങിന് ആചാരപരമായ ചില വ്യതിയാനങ്ങള്‍ കണ്ടുവരാറുണ്ട്. എങ്കിലും പൊതുവായി പാലിക്കപെടേണ്ട ചില രീതികളുണ്ട്. വാസ്തുശാസ്ത്രം അവ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഏറ്റവും മികച്ച സമയമാണ് ഗൃഹപ്രവേശനത്തിനായി തിരഞ്ഞെടുക്കുന്നത്. സാധാരണയായി മകരമാസത്തിനും കര്‍ക്കിടകമാസത്തിനുമിടയിലുള്ള ഒരു നല്ല സമയമാണ് ഗൃഹപ്രവേശനത്തിനായി തിരഞ്ഞെടുക്കുക. ദിവസവും സമയവും തീരുമാനിച്ചു കഴിഞ്ഞാല്‍ ആ ദിവസത്തിനു ഒരു ദിവസം മുന്‍പു തന്നെ പ്രാരംഭകര്‍മ്മങ്ങള്‍ ആരംഭിച്ചിരിക്കണം.

പ്രാരംഭസമയത്ത് പ്രധാനമായും ചെയ്യേണ്ട ഒന്നാണ് കുറ്റുപൂജ. ഗൃഹവുമായി ബന്ധപ്പെട്ട പണികളെല്ലാം തീര്‍ത്തശേഷം ശില്‍പി ഗൃഹത്തിനെ വീട്ടുടമയെ ഏല്‍പ്പിക്കുന്ന ചിടങ്ങാണ് കുറ്റുപൂജ. സാധാരണയായി തലേദിവസം രാത്രിയാണ് ഇത് നടക്കുക. കുറ്റുപൂജ ദിവസം ഭവനത്തിന്റെ നിര്‍മ്മിതിയില്‍ പങ്കെടുത്ത എല്ലാവരും ഒത്തുചേരും. ഗൃഹനാഥന്‍ സന്തോഷത്തോടെ ഏവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കും. തുടര്‍ന്ന് പാരിതോഷികങ്ങളും യഥാവിധി നല്‍കും.

ആ രാത്രിയില്‍ തന്നെ വാസ്തുബലിയും, വാസ്തുപൂജയും, പഞ്ചശിര:സ്ഥാപനവും നടത്തണം. ഗൃഹവും ഗൃഹപരിസരവും പരിശുദ്ധമാക്കുവാനും, ഗൃഹത്തിന് ദോഷങ്ങളകറ്റി വാസ്തുബലം നല്‍കുവാനുമാണ് വാസ്തുബലി നല്‍കുന്നത്. വാസ്തുദേവനെ പ്രീതിപ്പെടുത്തുവാനുള്ളതാണ് വാസ്തുപൂജ.

ഗൃഹനിര്‍മ്മാണഘട്ടത്തിലുള്ള വൈകല്യ ദോഷങ്ങള്‍ മാറുന്നതിനാണ് പഞ്ചശിരഃസ്ഥാപനം നടത്തുന്നത്. സാധാരണയായി മൂത്താശാരിമാരാണ് ഈ പൂജകള്‍ നിര്‍വ്വഹിക്കുന്നത്.

ഗൃഹപ്രവേശദിവസം അതിരാവിലെതന്നെ ഗൃഹം വൃത്തിയാക്കണം. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തണം. വീടും പരിസരവും കുരുത്തോലയും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും, ഗേറ്റുണ്ടെങ്കില്‍ അവയുടെ തൂണുകളില്‍ കുലവാഴ കെട്ടുകയും ചെയ്യണം. തുടര്‍ന്ന് ക്ഷേത്ര തന്ത്രിയെകൊണ്ട് ഗണപതിഹോമം ചെയ്യണം. ഗൃഹത്തിലെ പ്രധാന വാതിലിനു മുന്നിലായി നിറപറയും, നിലവിളക്കും വയ്ക്കണം. 

കൃത്യമുഹൂര്‍ത്തത്തില്‍ തന്നെ ഗൃഹനാഥ നിലവിളക്കു കൊളുത്തേണ്ടതാണ്. ദീപം തെളിയിച്ചശേഷം കുടുംബാംഗങ്ങളോടും, അതിഥികളോടുമൊത്ത് ഗൃഹനാഥ വീടിനെ പ്രദിക്ഷണം വയ്ക്കണം. പാല്‍ നിറച്ച കുടവുമായി ഒരു കുടുംബാംഗം കൂടെയുണ്ടാകണം. പ്രദക്ഷിണശേഷം വലതു കാല്‍വച്ച് ഗൃഹത്തിനകത്തേക്ക് പ്രവേശിക്കുന്ന ഗൃഹനാഥ വിളക്ക് കിഴക്ക് ദര്‍ശനമായി പൂജാമുറിയില്‍ വയ്ക്കണം. ഈ സമയങ്ങളത്രയും ഗൃഹനാഥയും, കുടുംബാംഗങ്ങളും ഇഷ്ടമൂര്‍ത്തിയോട് തങ്ങളുടെ എൈശ്വര്യത്തിനായി പ്രാര്‍ത്ഥിക്കണം. കുലദേവന്മാരും, ദേവതമാരും ഉണ്ടെങ്കില്‍ അവര്‍ക്ക് മുഖ്യസ്ഥാനം നല്‍കിവേണം പ്രാര്‍ത്ഥിക്കുവാന്‍. 

അടുക്കളയില്‍ പ്രവേശിക്കുന്ന ഗൃഹനാഥ ഹോമകുണ്ഡത്തില്‍ നിന്നും എടുക്കുന്ന തീ കൊണ്ട് പാല്‍ കാച്ചണം. പശുവില്‍ നിന്നും നേരിട്ട് കറന്നെടുത്ത ശുദ്ധമായ പാല്‍ വേണം പാല്‍കാച്ചലിനായി ഉപയോഗിക്കേണ്ടത്. വിറക് അടുപ്പാണ് പാല്‍ കാച്ചലിന് അഭികാമ്യം. പാല്‍ കാച്ചുന്ന സമയത്ത് കുടുംബത്തിന്റെ എൈശ്വര്യത്തിനായി പ്രാര്‍ത്ഥിക്കണം. ശേഷം അതിഥികള്‍ക്കായുള്ള സദ്യ ആരംഭിക്കാം. വിശിഷ്ടമായ ഭക്ഷണം നല്‍കുന്ന അന്നദാനം എന്ന കര്‍മ്മം ഗൃഹവാസികള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.

ഗൃഹപ്രവേശനകര്‍മ്മം വളരെ പ്രാധാന്യത്തോടുകൂടി ചെയ്യേണ്ട ഒന്നാണ്. ഒരു കുടുംബം സമൃദ്ധിയോടുകൂടി ഒരായുഷ്‌ക്കാലം മുഴുവന്‍ ജീവിക്കാനുള്ളതാണ് അവര്‍ പണിയുന്ന ഗൃഹം. അതില്‍ വസിക്കാനുള്ള ആദ്യ പ്രവേശനം ആചാരവിധിപ്രകാരം ഭക്തിപുരസ്സരം നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും ആ ഗൃഹത്തില്‍ സര്‍വ്വഐശ്വര്യങ്ങളും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends