Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

വാസ്തു വിദഗ്ധനെ എങ്ങനെ തെരഞ്ഞെടുക്കണം?

12 JULY 2017 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഏവരുടേയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് . ആ സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നമ്മള്‍ പണിയുവാന്‍ തീരുമാനിച്ച വീട് സ്ഥിതിചെയ്യുന്ന ഭൂമിയെ പറ്റിയും, വീടിനെ പറ്റിയും വാസ്തു ശാസ്ത്രപരമായ അറിവുകള്‍ നാം ആര്‍ജ്ജിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മള്‍ നിര്‍മ്മിക്കുന്ന പ്രിയപ്പെട്ട ഭവനം നമുക്ക് തന്നെ ദോഷകരമായിത്തീരും.

ഭാരതത്തിന്റെ പാരമ്പര്യ ശാസ്ത്രശാഖകളിലൊന്നാണ് വാസ്തു. ബ്രഹ്മാവില്‍ നിന്നും, വിശ്വകര്‍മ്മാവ്, യമന്‍ എന്നീ ആചാര്യന്‍മാരിലൂടെ മനുഷ്യകുലത്തില്‍ പ്രചാരത്തിലായ വാസ്തു ശാസ്ത്രത്തിന്റെ അടിത്തറ ആത്മീയ ആചാര്യന്മാരുടെ അപാരമായ ജ്ഞാനബോധവും, ഗണിതശാസ്ത്രത്തിന്റെ അനന്ത സാധ്യതകളും കൂട്ടിയിണക്കികൊണ്ടുള്ളതാണ്. ദൈവം മനുഷ്യന്റെ നന്മയ്ക്കും, അഭിവൃദ്ധിയ്ക്കുമായി അറിഞ്ഞു നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്ന വാസ്തു ശാസ്ത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗുരുശിഷ്യ ബന്ധത്തിലൂടെ ഭാരതത്തില്‍ പ്രചരിച്ചിരുന്നു.

ഈ ആധുനിക യുഗത്തില്‍ ഒരു ഗൃഹം പണിയുമ്പോള്‍ മികച്ച വാസ്തുശാസ്ത്രകാരനെ തിരഞ്ഞെടുക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ നാം ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. നാം താമസിച്ചുകൊണ്ടിരിക്കുന്ന ഗൃഹത്തിന്റെ വാസ്തു നോക്കുമ്പോഴും ഇക്കാര്യങ്ങളില്‍ ചിലതൊക്കെ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മിതിയ്ക്കുള്ള വാസ്തു തിരഞ്ഞെടുക്കുന്നതിനു മുന്‍പായിതന്നെ വാസ്തു ആചാര്യന്മാരുടെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കണം.

ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും വാസ്തു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ. ഉദാഹരണമായി പറയുകയാണെങ്കില്‍, ഒരു ഭവനത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കളയുടെ സ്ഥാനം എവിടെയായിരിക്കണം. എന്നതു കൂടാതെ ജനലുകളും, വാതിലുകളും എവിടെയായിരിക്കണം, അടുപ്പുകള്‍ എവിടെയായിരിക്കണം, അടുക്കള ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ടത് എവിടെയാണ്, ഇലക്ട്രിക്ക് സ്വിച്ചുകളുടെ സ്ഥാനം എവിടെയാണ് തുടങ്ങി എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുവാന്‍ മാത്രം അറിവുള്ള ഒരു വാസ്തു വിദഗ്ധന്റെ സേവനം മാത്രമേ സ്വീകരിക്കാവൂ. അല്ലാത്തപക്ഷം നിങ്ങളുടെ ഗൃഹം നിങ്ങള്‍ക്കു തന്നെ ദോഷകരമായി ഭവിച്ചേക്കാം.

ഇനി ഒരു മികച്ച വാസ്തു വിദഗ്ധനെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് നോക്കാം. നിങ്ങള്‍ സമീപിക്കുന്ന വാസ്തു വിദഗ്ധന്‍ വാസ്തു വിദ്യ പാരമ്പര്യമായി കൈകാര്യം ചെയ്യുന്ന കുടുംബത്തിലെ അംഗമാണോ എന്ന് നോക്കുക. തന്റെ പൂര്‍വ്വികരെപ്പോലെ വൈദഗ്ധ്യം ഉള്ള ആളാണോ എന്ന് അന്വേഷിച്ച് മനസ്സിലാക്കുക. സ്‌കോളര്‍ ആണെങ്കില്‍ അയാളുടെ യോഗ്യതകള്‍ മനസ്സിലാക്കുക. അവ സത്യസന്ധമാണെന്ന് ഉറപ്പിക്കുക. 

വാസ്തു വിദഗ്ധന്റെ പ്രവര്‍ത്തി പരിചയ കാലയളവ് മനസ്സിലാക്കുക. ഏതെങ്കിലും വിധ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുള്ള ആള്‍ ആണോ എന്ന് അന്വേഷിക്കുക. ദൈവഭക്തിയുള്ള ആള്‍തന്നെയാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക ദുര്‍വ്യയം വരുത്തുന്ന ആള്‍ ആണോ എന്ന് അന്വേഷിക്കുക, വസ്തു കണ്ടെത്തുന്നതു മുതല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരണം വരെ സേവനം തരുന്ന ആള്‍ ആണെന്ന് ഉറപ്പു വരുത്തുക. 

വാസ്തു വിദഗ്ധന്‍ തരുന്ന നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും കാര്യങ്ങളില്‍ വിശ്വസം തോന്നാതിരുന്നാല്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുക. എന്നിട്ടും സംശയം തോന്നുന്നുവെങ്കില്‍ മറ്റൊരു വാസ്തു വിദഗ്ധനെ സമീപിച്ച്് സംശയനിവാരണം നടത്തുക. വാസ്തു വിദഗ്ധനുമായി ഊഷ്മളവും ആദരവുമുള്ള സ്‌നേഹബന്ധം നിലനിര്‍ത്തുക. വാസ്തു വിദഗ്ധന്റെ സേവനങ്ങള്‍ക്ക് അര്‍ഹവും മാന്യവുമായ പ്രതിഫലം നല്‍കുക. ഗൃഹവാസം തുടങ്ങിയ ശേഷവും ആ ബന്ധം അതേ അളവില്‍ നിലനിര്‍ത്തുക. ഐശ്വര്യമുള്ള ഒരു നല്ല ഗൃഹം അത് നമ്മുടെ ആയുരാരോഗ്യത്തിനും, അഭിവൃദ്ധിയ്ക്കും ആവശ്യമാണെന്ന് മനസ്സിലാക്കി ഗൃഹത്തെ പരിപാലിക്കുക. എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഗൃഹം നിങ്ങള്‍ക്ക് സര്‍വ്വ എൈശ്വര്യങ്ങളും നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends