Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

സ്വാദൂറും സൂപ്പുകള്‍ ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍

13 JULY 2017 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വേനലവധി കഴിഞ്ഞു. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ പഠനഭാരവും കൂടിത്തുടങ്ങും. ഈ സമയത്ത് നാവില്‍ രുചിയൂറുന്ന, ആരോഗ്യം നല്‍കുന്ന ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തണം.
സൂപ്പ് പഴച്ചാറുകളുടെയും മാംസഭക്ഷണത്തിന്റെയും സത്തില്‍ തയാറാക്കുന്ന വിഭവം. പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് സൂപ്പ് കുടിക്കണമെന്നാണ് പറയാറ്. 
സൂപ്പ് കുടിക്കുന്നത് വയറിലും കുടലിലുമുള്ള ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും അതുവഴി നല്ല രീതിയില്‍ ദഹനപ്രക്രിയ നടക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ പ്രാധാന്യമേറിയ ഒരു വിഭവമാണ് സൂപ്പ്. 
സാലഡുപോലെ പോഷകസമൃദ്ധമാണ് സൂപ്പുകളും. മാംസങ്ങള്‍ മാത്രമുപയോഗിച്ചും, പച്ചക്കറികള്‍ മാത്രമുപയോഗിച്ചും, ഇവ രണ്ടും മിശ്രിതമാക്കിയും സൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്. ചിലയാളുകള്‍ക്ക് ഇടഭക്ഷണമായും സൂപ്പുകള്‍ നല്‍കാറുണ്ട്.
സാധാരണയായി തണുപ്പ് കാലാവസ്ഥയിലാണ് സൂപ്പുകള്‍ ഉപയോഗിക്കുക. നല്ല ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കാന്‍ സൂപ്പുകള്‍ക്ക് സാധിക്കുന്നതിനാല്‍ ഏത് കാലാവസ്ഥയിലും ഇവ സ്വീകാര്യമാണ്. ക്ഷീണം നന്നേ അനുഭവപ്പെടുന്ന ഇപ്പോഴത്തെ കാലാവസ്ഥയിലും സൂപ്പുകള്‍ സേവിക്കുന്നത് വളരെ നല്ലതാണ്. 

ക്രീം ഓഫ് റ്റൊമാറ്റോ സൂപ്പ്
ചേരുവകള്‍
പഴുത്ത തക്കാളി (അരിഞ്ഞത്)       1 കപ്പ്
സവാള (നീളത്തില്‍ അരിഞ്ഞത്)   1
വെണ്ണ/ ബട്ടര്‍                              1 ടേബിള്‍സ്പൂണ്‍
പാല്‍                                         1 കപ്പ്
റ്റൊമാറ്റോ സോസ്                     2 ടേബിള്‍സ്പൂണ്‍
ഉപ്പ്                                          പാകത്തിന്
കോണ്‍ഫഌര്‍                             1 1/2 ടേബിള്‍സ്പൂണ്‍



തയാറാക്കുന്നവിധം

വെണ്ണ ഉരുക്കി സവാളയും തക്കാളിയും നന്നായി വഴറ്റിയതിനുശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശേഷം നന്നായി ഉടച്ച് അരിച്ചെടുക്കുക. കോണ്‍ഫഌര്‍ പാലില്‍ കട്ടപിടിക്കാതെ നന്നായി ഇളക്കിച്ചേര്‍ക്കുക. വേവിച്ച് അരിച്ചെടുത്ത മിശ്രിതം നന്നായി തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുമ്പോള്‍ പാല്‍ കോണ്‍ഫഌര്‍ മിശ്രിതം സാവകാശം അതിലേക്കൊഴിച്ച് തുടരെ ഇളക്കുക. പിരിഞ്ഞുപോവാതെ ശ്രദ്ധിക്കുക. അതിലേക്ക് ഉപ്പും റ്റൊമാറ്റോ സോസും ചേര്‍ക്കുക. ആവശ്യത്തിന് കുറുകുമ്പോള്‍ തീയണയ്ക്കുക. ഫ്രഷ് ക്രീം ഉണ്ടെങ്കില്‍ അല്പം ചേര്‍ക്കാവുന്നതാണ്. കുരുമുളകുപൊടി വിതറി ചൂടോടെ സേവിക്കാം.

ഉള്ളി സൂപ്പ്

ചേരുവകള്‍
അരിഞ്ഞ സവാള        1 കപ്പ്
ബട്ടര്‍                         1 ടേബിള്‍സ്പൂണ്‍
കോണ്‍ഫഌര്‍/മൈദ     2 ടേബിള്‍സ്പൂണ്‍
റൊട്ടി                         1 (ചതുരക്കഷണങ്ങളായി അരിയുക)
കുരുമുളകുപൊടി            1/2 ടീസ്പൂണ്‍
ഉപ്പ്                            പാകത്തിന്

തയാറാക്കുന്നവിധം

അല്പം ബട്ടര്‍ ചൂടാക്കി അതില്‍ അരിഞ്ഞുവച്ച സവാള നന്നായി വഴറ്റുക. അതില്‍ അല്പം വെള്ളമൊഴിച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി ഉടച്ച് അതിലേക്ക് കോണ്‍ഫഌര്‍/ മൈദ (അല്പം വെള്ളത്തില്‍ കലക്കിച്ചേര്‍ത്തത്) ഒഴിച്ച് ചൂടാക്കി കുറുക്കിയെടുക്കുക. റൊട്ടിക്കഷണങ്ങള്‍ ശേഷിച്ച ബട്ടറില്‍ മൊരിച്ചെടുക്കുക. സൂപ്പ് ബൗളിലേക്ക് മൊരിച്ച റൊട്ടിക്കഷണങ്ങള്‍ ഇടുക. അതിനുമീതെ സൂപ്പ് ഒഴിച്ച് കുരുമുളക് വിതറി ചൂടോടെ സേവിക്കുക.

വെജിറ്റബിള്‍ സൂപ്പ്
ചേരുവകള്‍
ഉരുളക്കിഴങ്ങ്           1
കാരറ്റ്                    2
സവാള                   2
കാബേജ്                കുറച്ച്
തക്കാളി                  2
ബീന്‍സ്                 4
വെള്ളം                  6, 7 ഗ്ലാസ്
ഉപ്പും കുരുമുളകും       രുചിക്കനുസരിച്ച്
നെയ്യ്                   1 ടേബിള്‍സ്പൂണ്‍


തയാറാക്കുന്നവിധം 

എല്ലാ പച്ചക്കറികളും അരിഞ്ഞ്, വേവിച്ച്, ഉടച്ച് മാറ്റിവയ്ക്കുക. (അരിച്ചോ അരിക്കാതെയോ ഉപയോഗിക്കാം. അരിക്കുന്നില്ലെങ്കില്‍ വേവിച്ച കൂട്ടുകള്‍ മിക്‌സിയില്‍ അരച്ചെടുക്കാവുന്നതാണ്.) നെയ്യ് ചൂടാക്കി കടുക് വറുത്ത് ഉള്ളി മൂപ്പിച്ചിട്ട് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ത്ത് ചൂടോടെ കുടിക്കുക.
(കടുക് വറക്കുന്നതിന് പകരം റൊട്ടിക്കഷണങ്ങള്‍ നെയ്യില്‍ മൊരിച്ചതോ അല്ലെങ്കില്‍ മുട്ട ഓംലറ്റാക്കി ചതുരക്കഷണങ്ങളാക്കിയതോ സൂപ്പില്‍ ഇട്ട് ഉപയോഗിക്കാം.)
(മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ വെജിറ്റബിള്‍ സൂപ്പ് തയാറാക്കുക. (കടുക് വറക്കാതെ വയ്ക്കുക)
ചേരുവകള്‍
മീന്‍കഷണങ്ങള്‍           (ചെറുതായി നുറുക്കിയത്) കുറച്ച്
സേമിയ                       2 ടേബിള്‍സ്പൂണ്‍
നെയ്യ്                          2 ടേബിള്‍സ്പൂണ്‍
കാരറ്റും ഇളംബീന്‍സും      നീളത്തില്‍ കനംകുറച്ച് അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്നവിധം

നെയ്യ് ചൂടാക്കി മീനും പച്ചക്കറികളും സേമിയയും ഇട്ട് അല്പനേരം മൂ പ്പിക്കുക. വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഉണ്ടാക്കിവച്ചിരിക്കുന്ന വെജിറ്റബിള്‍ സൂപ്പ് ഇതിലേക്ക് ചേര്‍ക്കുക. ഉള്ളി മൂപ്പിച്ചതും ചേര്‍ക്കുക. കുരുമുളകും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് ചൂടോടെ സേവിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends