Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ക്ഷാമം

21 JUNE 2014 10:54 PM IST
മലയാളി വാര്‍ത്ത.

 യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ അപേക്ഷകര്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരും. പുതിയ പാസ്പോര്‍ട്ട് ലഭിക്കാനും നിലവിലുള്ളവ പുതുക്കാനും അപേക്ഷ നല്‍കിയവരാണ് കാത്തിരിക്കേണ്ടി വരുന്നത്. ഇന്ത്യയില്‍ നിന്ന് പാസ്പോര്‍ട്ട് ബുക്ക്ലെറ്റുകള്‍ വരുന്നതില്‍ നേരിടുന്ന കാലതാമസമാണ് അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. 36 പേജുള്ള സാദാ പാസ്പോര്‍ട്ടാണ് എംബസികളിലും കോണ്‍സുലേറ്റുകളിലും ഇല്ലാത്തത്. 64 പേജുള്ള ജംബോ പാസ്പോര്‍ട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടുവെങ്കിലും അത്യാവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. 
ഇന്ത്യയില്‍ പാസ്പോര്‍ട്ട് അച്ചടിയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളാണ് വിദേശ രാജ്യങ്ങളില്‍ അടക്കം പ്രതിഫലിക്കുന്നത്. നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസില്‍ മാത്രമാണ് പാസ്പോര്‍ട്ട് അച്ചടിക്കുന്നത്. ഇതിനുള്ള ലാമിനേറ്റഡ് പേപ്പറിന്‍െറ ഇറക്കുമതിയില്‍ നേരിടുന്ന തടസ്സമാണ് പുതിയ ബുക്ക്ലെറ്റുകളുടെ ക്ഷാമത്തിന് കാരണമാകുന്നതെന്നാണ് സൂചന.
ലാമിനേറ്റഡ് പേപ്പര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് 2014 ആദ്യത്തില്‍ നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ രണ്ടാഴ്ച അച്ചടി മുടങ്ങിയിരുന്നു. 2014 ആദ്യം മുതല്‍ ഇന്ത്യയില്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് നേരിട്ടിരുന്ന കാലതാമസമാണ് ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സാധാരണ പാസ്പോര്‍ട്ടിന്‍െറ ക്ഷാമം പരിഹരിക്കുന്നതിന് ഒരു മാസത്തിലധികം എടുക്കുമെന്നാണ് സൂചന.
യു.എ.ഇയില്‍ 36 പേജുള്ള പാസ്പോര്‍ട്ടിന് ഫീസ് ഈടാക്കിയിരുന്നത് 341 ദിര്‍ഹമാണ്. അതേസമയം, ജംബോ പാസ്പോര്‍ട്ടിന് 436 ദിര്‍ഹം വേണം. ഇതു സാധാരണക്കാരായ ഇന്ത്യക്കാരെ ബാധിക്കുന്നുണ്ട്. ഇതോടൊപ്പം പാസ്പോര്‍ട്ടിന്‍െറ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് മാത്രം അപേക്ഷിക്കുന്ന രീതിയും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കാലാവധി അവസാനിക്കാന്‍ ആറ് മാസം ബാക്കിയിരിക്കെ അപേക്ഷിക്കാമെങ്കിലും പലരും അവസാന മാസങ്ങളിലാണ് ബി.എല്‍.എസ് സെന്‍ററുകളില്‍ പുതുക്കാനുള്ള അപേക്ഷയുമായെത്തുന്നത്. 2013ല്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മുഖേന 1.75 ലക്ഷം പാസ്പോര്‍ട്ടുകളാണ് നല്‍കിയത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 75000ഓളം പാസ്പോര്‍ട്ടുകള്‍ നല്‍കിക്കഴിഞ്ഞു. അടിയന്തര ആവശ്യമുള്ളവര്‍ ജംബോ പാസ്പോര്‍ട്ടിന് അപേക്ഷിക്കണമെന്ന് എംബസി ഉദ്യോഗസ്ഥന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പാസ്പോര്‍ട്ടിന് ക്ഷാമം നേരിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (26 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (42 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends