Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ബാര്‍ കോഴക്കേസില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജു രമേശിനെതിരെ തുടര്‍നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം; മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി; എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയത് ബിജു രമേശിന് തിരിച്ചടിയായി; രമേശ് ചെന്നിത്തലക്കെതിരായ പുതിയ വെളിപ്പെടുത്തലിലെ വിജലന്‍സ് അന്വേഷണത്തിന് തിരിച്ചടിയാകും

18 JANUARY 2021 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ബാര്‍ കോഴക്കേസില്‍ വമ്പന്‍ ട്വിസ്റ്റുമായി കോടതിയുടെ കടന്നു വരവ്. ബാര്‍ കോഴക്കേസില്‍ കോടതിയില്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയതില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിക്ക് ഉത്തരവ്. കൃത്രിമ രേഖകള്‍ നല്‍കിയതിന് ബിജു രമേശിനെതിരെ നടപടി എടുക്കാനാവില്ലെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി. ബാര്‍ കോഴക്കേസില്‍ ബിജു രമേശ് വിജിലന്‍സിനു മുന്നില്‍ ഹാജരാക്കിയ സി.ഡി. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാര്‍ ഉടമകളുടെ യോഗസ്ഥലത്തുവെച്ച് റെക്കോഡ് ചെയ്ത ശബ്ദരേഖ നേരത്തെ ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബിജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ വേളയിലായിരുന്നു സി.ഡി. ഹാജരാക്കിയത്. ഈ സി.ഡി. പിന്നീട് വിജിലന്‍സ് പരിശോധിക്കുകയും അതില്‍ കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തിയത്. വ്യാജ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് ബിജുവിനെതിരേ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഈയടുത്ത് ബാര്‍ക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജു നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ആയിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ മജിസ്ട്രേട്ട് കോടതി ശ്രീജിത്തിന്റെ ഹര്‍ജി തള്ളി. ഇത്തരത്തില്‍ ഒരു നിയമനടപടി ഇപ്പോള്‍ സാധ്യമല്ല എന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനെതിരെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ബെഞ്ചില്‍നിന്ന് അനുകൂല വിധി നേടുകയുമായിരുന്നു.

ബാര്‍ കോഴക്കസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഹാജരാക്കിയ സി.ഡി. കോടതിയെ കബളിപ്പിക്കുന്നതാണെങ്കില്‍, കള്ളസാക്ഷി പറഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിജു രമേശിന് എതിരെ തുടര്‍ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇതിനായി ശ്രീജിത്തിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയുമാകാം. മജിസ്ട്രേട്ട് കോടതിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഐ.പി.സി. 193 വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതി മുന്‍പാകെ കള്ളസാക്ഷി പറഞ്ഞതിന് അല്ലെങ്കില്‍ കള്ളത്തെളിവ് ഹാജരാക്കിയതിന് നടപടി ആവശ്യപ്പെടുന്നതാണ് ബിജു രമേശിന് എതിരായ ഹര്‍ജി.

രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജു രമേശിനെതിരെ നിയമനടപടിക്കുള്ള പച്ചക്കൊടി ഹൈക്കോടതിയില്‍നിന്ന് ലഭിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം. അതേസമയം തന്നെ ഭീഷണിപ്പെടുത്തി കേസില്‍നിന്ന് ഊരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്ന് ബിജു രമേശ് ഇതിനോട് പ്രതികരിച്ചു. കേസ് കൊടുത്തത് രമേശ് ചെന്നിത്തലയുടെ ബിനാമിയാണ്. ചെന്നിത്തലയ്ക്ക് എതിരായ അഴിമതി ആരോപണത്തില്‍നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും ബിജു പറഞ്ഞു.

അതെ സമയം ഇതെ കേസില്‍ ഗവര്‍ണറുടെ മുന്നിലെത്തിയ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ച് അയച്ചിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന വി.എസ് ശിവകുമാറിനും കെ. ബാബുവിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുതി ചോദിച്ചുകൊണ്ട് അയച്ച ഫയലാണ് സര്‍ക്കാര്‍ മതിയായ വിശദീകരണം നല്‍കിയില്ലെന്ന കാരണത്താല്‍ ഗവര്‍ണര്‍ തിരിച്ച് അയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (35 minutes ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (1 hour ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (1 hour ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (1 hour ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (2 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (2 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (2 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (2 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (2 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (3 hours ago)

വാൽപ്പാറ വാഹനാപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായി? ചുരം പോലുള്ള കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തതില്ല? തുടർച്ചയായ ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചു; മോട്ടോർ വാഹന വകുപ  (3 hours ago)

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (3 hours ago)

US കാട്ടിക്കൂട്ടിയത് നടക്കും പ്രതികാരം  (3 hours ago)

വ്യവസായി പ്രമുഖന്റെ വീട്ടിൽ ഇരട്ടക്കൊലപാതകം!! ലക്ഷ്യം സ്വത്ത്? കിണറ്റിൻ കരയിൽ തെളിവ് മറച്ച ബന്ധു!!  (4 hours ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

Malayali Vartha Recommends