Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലത്ത് സി.പി.എം എല്‍.സി സെക്രട്ടറി കൊല്ലപ്പെട്ട സംഭവം എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ക്രൈംബ്രാഞ്ച് ഉരുണ്ടുകളിക്കുന്നു; സി.പി.എം നേതാക്കളെ സഹായിക്കാനാണിതെന്ന് ആക്ഷേപം

30 APRIL 2018 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടി തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ വെളിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസ് അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കേസ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനായിരിക്കുമെന്ന് ജസ്റ്റിസ് പി.ഉബൈദാണ് ഉത്തരവിട്ടത്. ഹൈക്കോടതി വിധി ക്രൈം ബ്രാഞ്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് രവീന്ദ്രന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ഇതിനിടെ ഒന്‍പത് ഡിവൈ.എസ്.പിമാരാണ് കേസ് അന്വേഷിച്ചത്. അതേസമയം സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയതല്ലാതെ വസ്തുനിഷ്ടമായി കാര്യങ്ങള്‍ വിശദീകരിക്കാനോ , പ്രതിരോധിക്കാനോ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്.

കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ എസ്.ബിന്ദുവാണ് മന:സാക്ഷിയെ നടുക്കിയ കാര്യങ്ങള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പാണ് രവീന്ദ്രന്‍ പിള്ള അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചല്‍ പ്രദേശത്തെ പ്രമുഖനായ സി.പി.എം നേതാവായിരുന്നു രവീന്ദ്രന്‍. 2008 ജനുവരി മൂന്നിനാണ് രവീന്ദ്രന്‍ പിള്ളയെ അജ്ഞാത സംഘം ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രവീന്ദ്രന്‍ പിളള എട്ടുവര്‍ഷത്തോളം ചലനമറ്റ് വീട്ടില്‍ കിടന്നു. ഇക്കാരമത്രയും പാര്‍ട്ടിക്കാരുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് സഹായമൊന്നും ഉണ്ടായില്ല. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരി പതിമൂന്നിന് രവീന്ദ്രന്‍ പിള്ള അന്തരിച്ചു. ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ല. അവര്‍ വലയിലായാല്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരുമെന്ന് പാര്‍ട്ടിനേതൃത്വത്തിന് വ്യക്തമായി അറിയാമെന്നും ബിന്ദു പറയുന്നു. പാര്‍ട്ടിക്കാരുടെ ഭീഷണി കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മക്കളെ ഇല്ലാതാക്കുമെന്ന ഭീഷണി കാരണമാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും അവര്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരിക്കുമ്പോള്‍ രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കണ്ടിരുന്നു. പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പും നല്‍കിയാണ് മടങ്ങിയത്. ഒന്നും സംവിച്ചില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ നേതാക്കളുടെ സ്വഭാവം മാറി. ഭര്‍ത്താവിന് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു. കേസ് പിന്നീട് െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അഞ്ചു പേരെ പ്രതി ചേര്‍ത്തിരുന്നു. തിരിച്ചറിയില്‍ പരേഡില്‍ ഇവരല്ല തന്നെ ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പിളള മൊഴിനല്‍കിയിരുന്നു. അതോടെ അന്വേഷണം നിലച്ചു. ആക്രമണത്തിന്റെ കാരണം അറിയില്ലെന്നും ആരാണെന്ന് കണ്ടെത്താനുള്ള തുമ്പുകള്‍ പോലും ലഭിച്ചില്ലെന്ന് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (38 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (45 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends