Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കരാറുകാര്‍ക്ക് വേണ്ടി മന്ത്രി ജി.സുധാകരന്റെ കസേര ഇളക്കി പ്രതിഷ്ഠിക്കുന്നു, ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കും സുധാകരന് സ്പീക്കര്‍ കസേരയും അതോടെ അനാവശ്യ ഡയലോഗുകളും അവസാനിക്കും

09 MAY 2018 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കസേര കരാറുകാര്‍ക്ക് വേണ്ടി പിണറായി വിജയനും സി.പി.എമ്മും ഇളക്കുന്നു. പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പ്രതിഷ്ഠിക്കാനാണ് നീക്കം. സുധാകരനെ സ്പീക്കര്‍ കസേരയില്‍ കുടിയിരുത്തും. അതോടെ എല്ലാ ശല്യങ്ങളും അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും പ്രിയങ്കരനായ മന്ത്രിയും സഖാവുമാണ് ജി.സുധാകരന്‍. ഇപ്പോഴും അതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ തോമസ് ഐസക്കിനെ നേരിടാനാണ് പിണറായി ജി.സുധാകരനെ ഉപയോഗിച്ചിരുന്നത്. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വി.എസ് ശക്തനായി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും ആലപ്പുഴ ജില്ലയില്‍ പിണറായി പക്ഷത്തിന്റെ തേര് തെളിച്ചത് ജി.സുധാകരനായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ സുധാകരന്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സമുദായ നേതാക്കന്‍മാരുടെ ആരുടെയും ഇംഗിതത്തിന് വഴങ്ങിയുമില്ല. അവസാനം അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിണറായി സുധാകരനില്‍ നിന്ന് ദേവസ്വം വകുപ്പ് ഏറ്റെടുത്തു.

അന്ന് ജാതിസംഘടനാ നേതാക്കന്‍മാരാണ് ജി.സുധാകരനെതിരെ വാളോങ്ങിയതെങ്കില്‍ ഇത്തവണ അത് ഗവണ്‍മെന്റ് കരാറുകാരും ഉദ്യോഗസ്ഥരും ഏറ്റെടുത്തു. യാതോരുവിധ തട്ടിപ്പിനും അഴിമതിക്കും കൂട്ടുനില്‍ക്കില്ലെന്നും ഇതൊന്നും അനുവദിക്കില്ലെന്നും സുധാകരന്‍ ശക്തമായ നിലപാട് എടുത്തതോടെ കരാറുകാരും ഉദ്യോഗസ്ഥരും കിടുകിടാവിറച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദവും ഉണ്ടായിരുന്നു. അടുത്തകാലത്തായി ജി.സുധാകരന് ഇത്തിരി തന്‍പ്രമാണിത്തം കൂടുതലാണെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും വിലയിരുത്തുന്നതെന്ന് അറിയുന്നു. പല കാര്യങ്ങളിലും മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പലതവണ സുധാകരനെ നേരിട്ടും അല്ലാതെയും അറിയിച്ചിട്ടും അദ്ദേഹത്തിന്റെ കലിയടങ്ങുന്നില്ലെന്നാണ് അറിയുന്നത്. 

ഏത് സര്‍ക്കാരിനെയും നിലനിര്‍ത്തുന്നതിലും നിയന്ത്രിക്കുന്നതിലും കരാറുകാര്‍ക്ക് സ്വാധീനമുണ്ട്. കക്ഷിരാഷ്ട്രീയം മറന്ന് കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയും കോണ്‍ട്രാക്ടര്‍മാരും ഫണ്ട് നല്‍കും. ബാറുകാര്‍ രാഷ്ട്രീയ കക്ഷികളുടെ വലംകൈയ്യാണെങ്കില്‍ കരാറുകാര്‍ ഇടംകയ്യാണ്. രണ്ട് കൂട്ടരെയും പിണക്കി മുന്നോട്ട് പോയാല്‍ മുന്നണി സംവിധാനത്തില്‍ മൂക്കുകുത്തി വീഴും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കരാറുകാര്‍ക്ക് ടെണ്ടര്‍ എക്‌സസ് വ്യാപകമായി നല്‍കിയത് അതിന്റെ ഉത്തമ ഉദാഹരണമാണ്. ജി.സുധാകരന്‍ മന്ത്രിയായതോടെ കരാറിലെയും പണികളിലെയും ത്ട്ടിപ്പുകളും വെട്ടിപ്പുകളും വെട്ടിപ്പൊളിച്ചെടുത്തു. പല ഉദ്യോഗസ്ഥരും കരാറുകാരും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ധനമന്ത്രി തോമസ് ഐസക്കുമായി ജി.സുധാകരനുമായു തുടരുന്ന ശീതസമരം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. 

നിലവില്‍ ഒരു കരാറുകാരന് ടെണ്ടര്‍ കിട്ടിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി, സാങ്കേതിക അനുമതി, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം കിട്ടിക്കഴിയുമ്പോഴേക്കും എട്ട് മാസം പിന്നിടും. ഇത് കരാറുകാരനെ സംബന്ധിച്ച് വലിയ തലവേദനയാണ്. എല്ലാ കാര്യങ്ങളിലും ജി.സുധാകരന്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ ബില്ലുകള്‍ മാറുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. ഇത് കാലതാമസത്തിന് ഇടയാക്കുന്നു. അതിനാല്‍ പല കരാറുകാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ സി.പി.എമ്മിനെ കാലാകാലങ്ങളായി സഹായിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ജി.സുധാകരനെ മാറ്റണമെന്ന് കുറേ മാസമായി ആവശ്യപ്പെടുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ട്രാക്ടര്‍മാര്‍ സഹായം ഉറപ്പിച്ചിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് മന്ത്രി ജി.സുധാകരനെ ഇളക്കി പ്രതിഷ്ഠിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends