Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇറക്കിയ 33 സര്‍ക്കുലറുകള്‍ വിജിലന്‍സ് ഡയറക്ടര്‍ അസ്താന റദ്ദാക്കി, വിവാദ സര്‍ക്കുലറുകള്‍ ഇറക്കുന്നതില്‍ മിടുക്കനായ അസ്താന അടുത്തമാസം കേന്ദ്രസര്‍വ്വീസിലേക്ക് പോകും

25 MAY 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ചട്ടത്തിന് വിരുദ്ധമായതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇറക്കിയ 33 സര്‍ക്കുലറുകള്‍ വിജിലന്‍സ് ഡയറക്ടര്‍ അസ്താന റദ്ദാക്കി. 36 സര്‍ക്കുലറുകളാണ് ജേക്കബ് തോമസ് ഡയറക്ടറായിരിക്കുമ്പോള്‍ ഇറക്കിയിരുന്നത്. ആദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയവയെ കുറിച്ചുള്ള സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമാണെന്ന് മൂന്നംഗ സമിതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. രണ്ട് എസ്.പിമാരും ഒരു ഡിവൈ.എസ്.പിയുമായിരുന്നു സമിതിയിലുണ്ടായിരുന്നത്. ഈ മാസം 30ന് അസ്താന കേന്ദ്രസര്‍വ്വീസിലേക്ക് പോകാനിരിക്കെയാണ് പുതിയ ഉത്തരവിട്ടത്. 

ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷമാണ് അസ്താന ചുമതലയേറ്റത്. അതിന് ശേഷം വിവാദമായ പല ഉത്തരവുകളും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി, അന്വേഷണത്തില്‍ ലഭിക്കുന്ന വസ്തുതകളും തെളിവും ഉള്‍പ്പെടുത്തണമെന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. സര്‍ക്കുലര്‍ പ്രാവര്‍ത്തികമാക്കിയാല്‍ പല കേസുകളിലും പ്രോസിക്യൂഷനു തിരിച്ചടി ഉണ്ടാകുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഡയറക്ടറോട് പറയാന്‍ അവര്‍ക്ക് ധൈര്യവുമില്ല. 

കോടതിയില്‍ സമര്‍പ്പിക്കുന്ന പല അന്തിമ റിപ്പോര്‍ട്ടുകളും പഴുതടച്ചതല്ലെന്ന് ആക്ഷേപമുണ്ട്. അന്വേഷണ ഉദ്യോഗസഥര്‍ തീരെ ഉത്തരവാദിത്തമില്ലാതെയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ശേഖരിച്ച തെളിവുകളില്‍ പലതും കോടതിയിലെത്തുമ്പോള്‍ കാണാനില്ലെന്ന് ആക്ഷേപമുണ്ട്.  പല അന്തിമ റിപ്പോര്‍ട്ടിലും അന്വേഷണ ഉദ്യോഗസ്ഥന്റെ പേര്, മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ വസ്തുതാവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, അന്വേഷണം അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ അനുമതി നല്‍കി, തുടങ്ങിയ കാര്യങ്ങളാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറുന്ന വസ്തുതാ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് ഉചിത തീരുമാനം എടുക്കാന്‍ വേണ്ടിയുള്ളതു മാത്രമാണ്. ഇതു കോടതിയില്‍ സമര്‍പ്പിക്കാനുള്ളതല്ലെന്നും അസ്താന ഇറക്കിയ ഉത്തരവില്‍ പറയുന്നു. 

സ്ഥാനമേറ്റെടുത്തുടനെ മാധ്യമ പ്രവര്‍ത്തകരോടു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംസാരിക്കരുതെന്ന സര്‍ക്കുലറാണ് അസ്താന ആദ്യം ഇറക്കിയത്. പിന്നീട് വിജിലന്‍സ് നിയമോപദേശകര്‍ ഉപദേശം നല്‍കിയാ മതിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവു നല്‍കണ്ടെന്നും ഉടുത്ത സര്‍ക്കുലറിറക്കി. വിജിലന്‍സ് കോടതികള്‍ക്കെതിരെ ഹൈക്കോടതി റജിസ്ട്രാറിനു കത്തു നല്‍കാനും അസ്താന മടിച്ചില്ല. അഡ്വക്കറ്റ് ജനറലിനെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെയും മറികടന്നാണ് ഹൈക്കോടതിക്കു നേരിട്ടാണു കത്തയച്ചത്. തെളിവില്ലെന്ന കാരണത്താല്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസുകള്‍ വിജിലന്‍സ് കോടതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ലെന്നായിരുന്നു അസ്താനയുടെ പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (1 hour ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (3 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (3 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (4 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (4 hours ago)

CLOUD BURST മേഘസ്ഫോടനം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (4 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (4 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (4 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (4 hours ago)

Malayali Vartha Recommends