ഇക്കോണമി ക്ലാസില്‍ ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് റിട്ടേണ്‍ ഉള്‍പ്പടെ 785 ദിര്‍ഹം; എഴുപതിലധികം അന്തരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകളില്‍ അതിശയിപ്പിക്കുന്ന ഓഫറുകളുമായി എമിറേറ്റ്സ്

ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈനായ എമിറേറ്റ്സ് വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യ, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 70 ല്‍ അധികം അന്തരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകളില്‍ അതിശയിപ്പിക്കുന്ന കുറവാണ് ഇത്തവണ കമ്പനി ഒരുക്കിയിരിക്കുന്നത്.
അതേസമയം, കമ്പനിയുടെ ഓഫറുകൾ 2018 സെപ്റ്റംബര്‍ 12 നകം ബുക്ക് ചെയ്യുന്ന, 2018 സെപ്റ്റംബര്‍ 3 നും 2019 ജൂലൈ 31 നും ഇടയില്‍ യാത്ര ചെയ്യുന്ന യാത്രികർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയെന്ന് എമിറേറ്റ്സ് അറിയിച്ചു.
ഇക്കോണമി ക്ലാസില്‍ ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് റിട്ടേണ്‍ ഉള്‍പ്പടെ 785 ദിര്‍ഹമാണ് പ്രാരംഭ നിരക്ക്. കൊച്ചിയിലേക്ക് 825 ദിര്‍ഹവും, മുംബൈയിലേക്ക് 835 ദിര്‍ഹവും, ബെയ്റൂട്ടിലേക്ക് 845 ദിര്‍ഹവും കറാച്ചിയിലേക്ക് 935 ദിര്‍ഹവും കുവൈത്തിലേക്ക് 775 ദിര്‍ഹവും മസ്ക്കറ്റിലേക്ക് 945 ദിര്‍ഹവുമാണ് പ്രാരംഭ റിട്ടേണ്‍ നിരക്ക്.
അതേസമയം, ബിസിനസ് ക്ലാസില്‍ തിരുവനന്തപുരത്തേക്ക് 2,895 ദിര്‍ഹവും, കൊച്ചിയിലേക്ക് 2,895 ദിര്‍ഹവും മുംബൈയിലേക്ക് 2795 ദിര്‍ഹവും ബെയ്റൂട്ടിലേക്ക് 5245 ദിര്‍ഹവും കറാച്ചിയിലേക്ക് 3,195 ദിര്‍ഹവും കുവൈത്തിലേക്ക് 2,995 ദിര്‍ഹവും മസ്ക്കറ്റിലേക്ക് 4,235 ദിര്‍ഹവുമാണ് പ്രാരംഭ നിരക്ക്.
https://www.facebook.com/Malayalivartha


























