കുവൈത്തിലെ മത്സ്യചന്തയിൽ നിന്നും വാങ്ങിയ മീനിന് പ്ലാസ്റ്റിക് കണ്ണ്; മീനിന്റെ പഴക്കം പുറത്താകാതിരിക്കാൻ കച്ചവടക്കാരുടെ അതിരുവിട്ട പൊടികൈകൾ

കുവൈത്തിലെ മൽസ്യചന്തയിൽ നിന്നും വാങ്ങിയ മീനിന് പ്ലാസ്റ്റിക് കണ്ണ്. കുവൈത്ത് നിവാസിയായ ഒരു വീട്ടമ്മയാണ് തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കാഴ്ചയില്‍ വൃത്തിയുള്ള മീന്‍ വാങ്ങി റൂമിലെത്തി ക്ലീന്‍ ചെയ്യുന്നതിനിടെയാണ് മീനിന്റെ പഴക്കവും, ഞെട്ടിപ്പിക്കുന്ന സംഭവവും ശ്രദ്ധയില്‍പ്പെട്ടത്.
മീനിന്റെ യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് ഒട്ടിച്ചുവെച്ചേക്കുന്ന നിലയിലായിരുന്നു മീനിന്റെ അവസ്ഥ. മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാനാണ് ഇത്തരം പൊടികൈകള്‍ കച്ചവടക്കാര്‍ ഉപയോഗിച്ചു വരുന്നത്.
മത്സ്യത്തിന്റെ കണ്ണിന്റെ നിറം പരിശോധിച്ചാല്‍ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് യഥാര്‍ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വച്ചുള്ള കച്ചവടം. തനിക്കുണ്ടായ പോലെ ഒരു അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് പറഞ്ഞു കൊണ്ട് തെന്നിമാറിയ പ്ലാസ്റ്റിക് കണ്ണ് ഉള്‍പ്പടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ കുവൈറ്റ് ഉപഭോകൃത വകുപ്പ് അന്വേഷണം ആരംഭിച്ചുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























