Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ആലോചനയില്ലെന്ന് ധനമന്ത്രാലയം

05 SEPTEMBER 2018 10:18 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ആലോചനയില്ലെന്ന് ധനമന്ത്രാലയം. ഇതുസംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ സമിതി സമര്‍പ്പിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

അതേസമയം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പണം അയക്കുന്നത് നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് നികുതിയോ അധികഫീസോ ചുമത്തില്ല. വിദേശ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സമ്പദ്ഘടന വളര്‍ത്താനാണ് രാജ്യം ശ്രമിക്കുന്നത്.

പണം അയക്കുന്നതിന് വിദേശികളോട് ധനകാര്യസ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന സര്‍വീസ് ചാര്‍ജിന്റെ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി മാത്രമാണ് ഈടാക്കുന്നത് മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലുള്ള 95 ലക്ഷം വിദേശികള്‍ കഴിഞ്ഞ വര്‍ഷം 3800 കോടി ഡോളര്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചു എന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ റിപ്പോര്‍ട്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends