വാഹനമോടിക്കവേ ഫോണിൽ മുഴുകി; ദുബായിൽ ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധയിൽ കാർ ഫുട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്ത് ബാങ്കിനുള്ളിൽ കയറി

ദുബായിൽ ഡ്രൈവറുടെ അശ്രദ്ധ കാരണം കാർ ബാങ്കിലേയ്ക്ക് ഇടിച്ചു കയറിയതായി റിപ്പോർട്ടുകൾ. വാഹനമോടിക്കവേ മൊബൈൽ ഉപയോഗിച്ചതാണ് ഡ്രൈവറുടെ അശ്രദ്ധ തെറ്റാണ് കാരണമായതെന്ന് പോലീസ് അറിയിച്ചു.
റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ ഫൂട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്താണ് നിയന്ത്രണം വിട്ട് ബാങ്കിന്റെ എടിഎം വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയത്. ദുബായ് ബുര്‍ജുമാന്‍ മാര്‍ക്കറ്റിംഗ് സെന്ററിന് സമീപം ഖാലിദ് ബിന്‍ വലീദ് റോഡിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.50ന് ആയിരുന്നു അപകടം.
എ.ടി.എമ്മിന് സമീപുണ്ടായിരുന്ന ഒരു ഉപയോക്താവിന് സാരമായി പരിക്കേറ്റു. അതേസമയം വാഹനമോടിച്ച 51 കാരനായ ഡ്രൈവര്‍ക്കും പരിക്കുണ്ട്. എന്നാൽ വൈദ്യ പരിശോധനയില്‍ മദ്യ ലഹരിയിലല്ല ഇയാള്‍ ഡ്രൈവ് ചെയ്തതെന്ന് തെളിഞ്ഞു. അലക്ഷ്യമായി ഡ്രൈവ് ചെയ്ത് വാഹനാപകടമുണ്ടാക്കിയതിന് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ദുബൈ സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവ് ലെഫ്. കേണല്‍ ഫൈസല്‍ അല്‍ഖാസിം പറഞ്ഞു.
https://www.facebook.com/Malayalivartha


























