അബുദാബിയിലെ 13 നില കെട്ടിടത്തിനുള്ളിൽ അസാധാരണമായ കുലുക്കം; അധികൃതരുടെ പരിശോധനയിൽ ഒഴിവാക്കാനായത് വൻ ദുരന്തം

അബുദാബി :അബുദാബി നിവാസികൾക്ക് ഭീഷണിയുയരുന്ന തരത്തിൽ നിലകൊള്ളുന്ന 13 നില കെട്ടിടം അപകടമില്ലാത്ത വിധം സുരക്ഷിതമായി പൊളിച്ചു മാറ്റുന്നു. കെട്ടിടത്തിനുള്ളിലെ താമസക്കാരെ മറ്റൊരിടത്തു താല്‍കാലിക സൗകര്യം ഒരുക്കി നല്‍കിയതിന് ശേഷമായിരുന്നു പൊളിച്ചു മാറ്റൽ.
താമസക്കാര്‍ക്ക് താമസ സൗകര്യം ആകുന്നത് വരെയാണ് എമിറേറ്റ്സ് റെഡ് ക്രസന്റ്ടിന്റെ സഹകരണത്തോടെ താല്‍കാലിക സംവിധാനം ഒരുക്കുന്നത് .കെട്ടിടത്തിനുള്ളില്‍ അസാധാരണമായ കുലുക്കവും മറ്റും അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയപ്പോള്‍ കെട്ടിടത്തിന്റെ ചുമരുകള്‍ പൊട്ടിപൊളിഞ്ഞിരിക്കുന്നത് കണ്ടെത്താനായത്.
അതേസമയം സുരക്ഷിതമല്ലാതെ രീതിയില്‍ ആണ് സ്ട്രക്ചര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് എന്നതൊക്കെ കണക്കിലെടുത്തതിനെത്തുടര്‍ന്നാണ് അടിയന്തരമായി ഒരു നടപടി അധികൃതർ കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha


























