ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ എന്‍ജിനില്‍ പൊട്ടിത്തെറി; അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് യാത്ര തിരിച്ച ഇത്തിഹാദ് വിമാനം തിരിച്ചിറക്കി

അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് യാത്ര തിരിച്ച ഇത്തിഹാദ് വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ടുകൾ. പറന്നുയർന്ന് നിമിഷങ്ങൾക്കകം അപകടമേതും കൂടാതെ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു.
ടേക്ക് ഓഫ് ചെയ്ത് ഒരു മിനിട്ടിനകമാണ് വലത് എന്‍ജിനില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടത്. വിമാനം കുറച്ചുനേരം ആടിയുലഞ്ഞതായും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
EY 474 വിമാനം അബുദാബിയില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ 2.55 ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്നാണ് തിരിച്ചിറക്കിയാതെന്ന് ഇത്തിഹാദ് ട്വീറ്റ് ചെയ്തു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതയും കമ്പനി അറിയിച്ചു. ഇവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തിയെന്നും ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























