കാറുകൾക്ക് തീപിടിയ്ക്കാൻ സാധ്യത; ദുബായിൽ 1,135 പ്രിയുസ് കാറുകള്‍ തിരികെ വിളിക്കുന്നു

ദുബായിൽ കാറുകൾക്ക് തീപിടിയ്ക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിയിലേക്ക് തിരികെ വിളിക്കുന്നതായി റിപ്പോർട്ടുകൾ. ടൊയോട്ട വാഹനങ്ങളുടെ വിതരണക്കാരായ അല്‍ ഫ്യൂട്ടിം മോട്ടോഴ്സാണ് 1,135 പ്രിയുസ് കാറുകള്‍ തിരികെ വിളിക്കുന്നത്.
വാഹനങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും തീപിടുത്തതിനും സാധ്യത ഉള്ളതിനാലാണ് വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ തീരുമാനമായത്. 2016, 2017, 2018 എന്നീ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച കാറുകള്‍ക്കാണ് ഈ തകരാര്‍ ഉണ്ടായിരിക്കുന്നത്.
ഒരു മില്യണില്‍ അധികം പ്രിയുസ് വാഹനങ്ങളും C-HR കോംപാക്‌ട് ക്രോസോവര്‍ വാഹനങ്ങളും തിരികെ വിളിച്ചിട്ടുണ്ടെന്നും ടൊയോട്ട വക്താവ് അറിയിച്ചു. തകരാര്‍ സംഭവിച്ച 554,000 കാറുകള്‍ ജപ്പാനില്‍ നിന്നും
192,000 കാറുകള്‍ അമേരിക്കയില്‍ നിന്നും തിരികെ വിളിച്ചിട്ടുണ്ട്.
2016 ല്‍ ടാങ്ക് ലീക്കിനെ തുടര്‍ന്ന് 2.87 മില്യണ്‍ പ്രിയുസ് കാറുകള്‍ ടൊയോട്ട തിരികെ വിളിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് രാവിലെ 8 നും രാത്രി 7നും ഇടയില്‍ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha


























