മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് ഭരണകൂടം

കാണുന്ന സ്ഥലങ്ങളിലെല്ലാം പാഴ് വസ്തുക്കള്‍ വലിച്ചെറിയുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ മലയാളികളുടെ ആ ശീലം ദുബായിലെടുത്താല്‍ പിന്നെ ശമ്പളം വാങ്ങാന്‍ കൈയ്യില്‍ പണം കാണില്ല. മാലിന്യം പൊതു വഴിയില്‍ ഇനി വലിച്ചെറിഞ്ഞാല്‍ ഉടന്‍ നടപടിയുണ്ടാകും. മാലിന്യ നിര്‍മ്മാജ്ജനത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം.
മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഭീമമായ പിഴ ചുമത്താനാണ് അധികതരുടെ തീരുമാനം. ച്യൂയിംഗം ചവച്ച് തുപ്പുന്നതും റോഡില്‍ ചായക്കപ്പ് വലിച്ചെറിഞ്ഞാലും അഞ്ഞൂറു ദിര്‍ഹമാണ് പിഴ. ഇതുകൂടാതെ പൊതുസ്ഥലത്ത് തുപ്പിയാല്‍ ആയിരം ദിര്‍ഹവും പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ അഞ്ഞൂറ് ദിര്‍ഹവും പിഴ ഒടുക്കേണ്ടിവരും.
ദുബായ് മുനിസിപ്പാലിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരിസര ശുചിത്വം, ശുചിത്വബോധവും വര്‍ദ്ധിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്ന ദുബായ് കൂടുതല്‍ വൃത്തിയായി സുക്ഷിക്കാനുമാണ് നടപടിയെന്നു മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























