Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ദുബായിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ എടുത്താൽ പിടിവീഴും; അലക്ഷ്യ ഡ്രൈവിങ്ങിനെതിരെ കർശന നടപടിക്കൊരുങ്ങി ദുബായ് പോലീസ്

26 JANUARY 2019 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ദുബായ് പോലീസ്. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് അധികൃതർ കുറ്റക്കാർക്കെതിരെ ചുമത്താനൊരുങ്ങുന്നത്. കുറ്റം തെളിഞ്ഞതായി കണ്ടാൽ 800 ദിര്‍ഹം പിഴ ചുമത്തുകയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുകള്‍ പതിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം അലക്ഷ്യ ഡ്രൈവിങ് അപകടത്തിനു കാരണമായാല്‍ കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപരിക്കുക, സെല്‍ഫി സ്റ്റിക് ഉപയോഗിക്കുക, ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുക, തലമുടി ചീകുകയോ സൗന്ദര്യ ലേപനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക എന്നിവയ്ക്കും ഇതേ ശിക്ഷയായിരിക്കും.

യുഎഇയില്‍ ഡ്രൈവിങ്ങിനിടെ 74% ഡ്രൈവര്‍മാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി 'റോഡ് സേഫ്റ്റി യുഎഇ' നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ലോകത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ 12.5 ലക്ഷത്തിലേറെ ആളുകള്‍ മരിക്കുന്നതായാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. അപകടങ്ങള്‍ക്കു 94 ശതമാനവും കാരണക്കാര്‍ ഡ്രൈവര്‍മാരാണെന്നും കണ്ടെത്തി. വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയാല്‍ 1,000 ദിര്‍ഹമാണ് പിഴ. ലൈസന്‍സില്‍ ആറ് ബ്ലാക് പോയിന്റുകള്‍ പതിയുകയും ചെയ്യും. സിഗററ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍ പോലും ഇതുബാധകമാണ്. ദുബൈയിൽ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ മുനിസിപ്പാലിറ്റി വക 500 ദിര്‍ഹം പിഴയുമുണ്ടാകും. ഇതിനായി പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.

മൊബൈലില്‍ സംസാരിക്കുമ്ബോഴും സന്ദേശങ്ങള്‍വായിക്കുമ്പോഴും അയക്കുമ്പോഴും അപകടസാധ്യത പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോ എടുക്കുന്നതും സെല്‍ഫി എടുക്കുന്നതും പലരുടെയും പതിവാണ്. ഒരു ഫോട്ടോ എടുക്കുമ്ബോള്‍ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്. മുന്‍പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുന്നതും അലക്ഷ്യമായി ലൈന്‍ മാറുന്നതും വന്‍ അപകടങ്ങള്‍ക്കു വഴിവച്ചേക്കാം. മറ്റു യാത്രക്കാരുടെ ജീവനും ഇതു ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.

അതേസമയം ആംബുലന്‍സുകള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ പോകുന്ന മറ്റു വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സമുണ്ടാക്കിയാല്‍ 500 ദിര്‍ഹം പിഴ ചുമത്തും. വഴിമുടക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റ് പതിക്കുകയും ചെയ്യും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നതു ഗുരുതര നിയമലംഘനമാണ്. അപകടസ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയോ വേഗം കുറച്ചോ നോക്കുന്നതും നിയമലംഘനമാണ്. ഇതെല്ലാം രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നു. ദുബൈയില്‍ ഇത്തരം പ്രവണതകള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 2013 ല്‍ 81 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2014ല്‍ 121 ആയി. 2015ല്‍ 162 ഉം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends