Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

33 വർഷത്തിന്​ ശേഷം ആ ഉമ്മയെ തേടി ചെല്ലാനിനി മകന്റെ വിയർപ്പി​ന്റെ മണമുള്ള പണം മാത്രം; കുടുംബത്തിനായി സർവ്വവും ഉപേക്ഷിച്ച് മണലാരണ്യങ്ങളിലേയ്ക്ക് യാത്ര തിരിച്ച പ്രവാസി മലയാളിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

06 FEBRUARY 2019 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സ്വന്തം നാടും വീടും വിട്ട് കുടുംബത്തിന്റെ നല്ലതിനായി വിദേശത്തെത്തുന്ന പ്രവാസികൾക്ക് നഷ്ടമാകുന്നത് തന്റെ സ്വന്തം ജീവിതം തന്നെയാണ്. 33 വർഷങ്ങൾക്ക് ശേഷം പിറന്ന നാട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങവേ മരണം കവർന്നെടുത്ത അബ്​ദുറഹ്​മാ​ന്റെ ജീവിതം സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസികളെ കണ്ണീരണിയിക്കുകയാണ്.

തമിഴ്​നാട്ടിലെ തഞ്ചാവൂർ, കുംഭകോണം മേലേകാവേരി സ്വദേശിയാണ് 63-കാരനായ അബ്​ദുറഹ്​മാൻ. റിയാദിൽ നിന്ന്​ 200 കിലോമീറ്ററകലെ ദവാദ്​മി ജനറൽ ആശുപത്രിയിൽ രണ്ട്​ മാസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം. വിധിയുടെ വിളയാട്ടത്തിൽ അപ്രതീക്ഷിതമായി തിങ്കളാഴ്​ച രാവിലെ രക്തം ഛർദ്ദിച്ച ശേഷം പിടഞ്ഞുവീണ്​ മരണം സംഭവിക്കുകയായിരുന്നു.

അസുഖത്തെത്തുടർന്ന് നാട്ടിൽ കയറ്റിവിടാനായി ഡിസ്ചാർജ്​ വാങ്ങാൻ മലയാളി സാമൂഹിക പ്രവർത്തകൻ ഹുസൈൻ എടരിക്കോട്​ ആശുപത്രി ഡയറക്​ടർ മർസൂഖി​​ന്റെ അടുത്തെത്തി സംസാരിച്ചിരിക്കുമ്പോഴാണ്​ രോഗിയുടെ നില വഷളായെന്ന്​ നഴ്​സ്​ അറിയിച്ചത്​. എന്നാൽ വാർഡിലേക്ക്​ ഓടിയെത്തുമ്പോ​ഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. എക്​സിറ്റ്​ വിസ ശരിയായെങ്കിലും ഭാരിച്ച തുകയുടെ ആശുപത്രി ബില്ല്​ യാത്രക്ക്​ തടസ്സമായി നിൽക്കുകയായിരുന്നു. 33 വർഷമായി നാട്ടിൽ പോയിട്ടില്ലെന്നും നിർധനനുമാണെന്ന്​ അറിഞ്ഞതോടെ സൗദി ആരോഗ്യ മന്ത്രാലയം 40,000ത്തോളം​ റിയാലി​​​ന്റെ ബില്ല്​ എഴുതിതള്ളാൻ തയാറായി. ഈ വിവരം ഞായറാഴ്​ച വൈകീട്ടാണെത്തിയത്​.

ഇക്കാര്യം പറഞ്ഞ്​ ആശുപത്രിയിൽ നിന്ന്​ വിളി വന്നതിനെ തുടർന്ന്​ ഹുസൈൻ പിറ്റേന്ന്​ രാവിലെ തന്നെ അവിടെയെത്തി ഡിസ്​ചാർജിനും വിമാനടിക്കറ്റിനുമുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്​തു. എന്നാൽ വിധി മറ്റൊന്നായിരുന്നു. 30ാം വയസിൽ സൗദിയിലെത്തിയ അബ്​ദുറഹ്​മാൻ ഇനിയൊരിക്കലും പിറന്ന നാട്ടിലേക്ക്​ മടങ്ങില്ല. ദവാദ്​മിയിൽ തന്നെ ഖബറടക്കാൻ നാട്ടിൽ ആകെയുള്ള ഉറ്റ ബന്ധുക്കളായ ഉമ്മ ഹലീമ ബീവിയും ഏക കൂ​ടപിറപ്പ്​ ഫാത്തിമയും സമ്മത പത്രം നൽകി കഴിഞ്ഞു.

ദവാദ്​മിയിലെ ഒരു നിർമാണ കമ്പനിയിലേക്ക്​ ഹെൽപർ വിസയിലാണ്​ ഇയാൾ വന്നത്​. കെട്ടിട, കുഴൽക്കിണർ നിർമാണ ജോലികൾ ചെയ്​തു. ഇതിനിടയിൽ വാഹനമിടിച്ച്​ രണ്ട്​ തവണ ആശുപ​ത്രിയിലായി. പല്ല്​ മുഴുവൻ പോയി. കൃത്രിമ പല്ല്​ വെ​യ്​ക്കേണ്ടിവന്നു. പിന്നീട്​ ദവാദ്​മിയി​ൽ തന്നെ കുറച്ച്​ കൃഷി ഭൂമി പാട്ടത്തിനെടുത്ത്​ പച്ചക്കറി കൃഷി നടത്തി. സമ്പാദിച്ചതെല്ലാം കൊണ്ട്​ പെങ്ങളുടെ കല്യാണം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങൾ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വലിയ സാമ്പത്തിക ബാക്കിയായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടിൽ പോകാനായില്ല. കാലം കടന്നുപോയി. വിവാഹവും കഴിച്ചില്ല. ഒടുവിലത്തെ അഞ്ചു വർഷം ദവാദ്​മിയിലെ ജി.എം.സി സർവീസ്​ സ്​റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ്​ രണ്ട്​ മാസം മുമ്പ്​ റോഡിൽ തളർന്നുവീണു ആശുപത്രിയിലായത്​. അസുഖത്തിന്​ ഒരുവിധം ശമനമായപ്പോഴാണ്​ നാട്ടിൽ അയക്കാൻ ദവാദ്​മി കെ.എം.സി.സി ഭാരവാഹി കൂടിയായ ഹുസൈൻ എടരിക്കോട്​ സഹായിക്കാനെത്തിയത്​. കാലാവധി കഴിഞ്ഞ പാസ്​പോർട്ടിന്​ പകരം ഇന്ത്യൻ എംബസി ഔട്ട് പാസ്​ നൽകി. കമ്പനിയധികൃതർ എക്​സിറ്റ്​ വിസയും നൽകി. ആശുപത്രി ബില്ല്​ എങ്ങനെയെങ്കിലും അടച്ച്​ ഡിസ്​ചാർജ്​ വാങ്ങാനുള്ള ശ്രമത്തിനിടെ ആരോഗ്യമന്ത്രാലയത്തി​ന്റെ കനിവുമുണ്ടായി. ബില്ല്​ എഴുതിത്തള്ളി. ഡിസ്​ചാർജും അനുവദിച്ചു. പക്ഷേ, വിധി അനുവദിച്ചില്ല. ഇതേ ആശുപത്രിയുടെ മോർച്ചറിയിലേക്ക്​ മാറ്റിയ മൃതദേഹം വ്യാഴാഴ്​ച ദവാദ്​മിയിൽ ഖബറടക്കും.

ഹുസൈനും ശഖ്​റ കെ.എം.സി.സി ഭാരവാഹി അമീറുദ്ദീനും ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ്​. അതിനിടെ ആശുപത്രിയിൽ കിടന്ന രണ്ട്​ മാസത്തേതുൾപ്പെടെ നാലു മാസത്തെ ശമ്പളവും അഞ്ചുവർഷത്തെ സർവീസാനുകൂല്യവുമടക്കം അബ്​ദുറഹ്​മാ​​​ന്റെ കുടുംബത്തിന്​ അയച്ചുകൊടുക്കാൻ കമ്പനിയധികൃതർ ഇന്ത്യൻ എംബസിയെ ഏൽപിച്ചിട്ടുണ്ട്​. 33 വർഷത്തിന്​ ശേഷം ആ ഉമ്മയെ തേടി ചെല്ലാനിനി മകന്റെ വിയർപ്പി​ന്റെ മണമുള്ള ആ പണം മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends