എണ്ണ വില കൂപ്പു കുത്തുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ആശങ്കയില്‍
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എണ്ണ വില. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിന് നിലനില്‍ക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 69 ഡോളറായി കുറഞ്ഞത് എണ്ണ ഉല്പാദന രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി.
നവംബര്‍ 27ന് ചേര്‍ന്ന ഒപെക് ഉച്ചകോടി ശരാശരി 82.5 ഡോളര്‍ വില നിലനില്‍ക്കുമെന്ന് പ്രതീക്ഷിച്ച സാഹചര്യത്തിലാണ് എണ്ണ വില വീണ്ടും കൂപ്പുകുത്തിയത്. ഒപെക് ഉച്ചകോടി പിരിഞ്ഞ ശേഷം ഒരാഴചക്കകം മൂന്നാമത് തവണയാണ് വില കുത്തനെ കുറയുന്നത്. 2011 മുതല്‍ 2013 വരെയുള്ള രണ്ട് വര്‍ഷക്കാലം ക്രൂഡ് ഓയില്‍ ബാരലിന് ശരാശരി 110 ഡോളര്‍ നിലനിന്നതുമായി തുലനം ചെയ്യുമ്പോള്‍ എണ്ണ കയറ്റുമതി രാജ്യങ്ങളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്ന സാഹചര്യമാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.
പ്രതീക്ഷിച്ചതിലും 40 ശതമാനത്തോളം വിലയിടിഞ്ഞത് ഭൂരിപക്ഷം ഒപെക് രാജ്യങ്ങളുടെയും സാമ്പത്തികാവസ്ഥയെ അവതാളത്തിലാക്കും. ഗണ്യമായ ഉല്പാദനച്ചെലവ് നികത്താന്‍ പോലും പര്യാപ്തമല്ലാത്ത തരത്തിലാണ് വിലയിടിവ് സൂചന എന്നതിനാല്‍ ചെറുകിട എണ്ണ രാജ്യങ്ങള്‍ ഉല്പാദന പ്രതിസന്ധിപോലും നേരിടുന്നുണ്ടെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്നും 2015 മധ്യം വരെ 60 ഡോളര്‍ എന്ന നിരക്കില്‍ എത്താന്‍ സാധ്യതയുണ്ടെന്നും ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമായ സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേര്‍ണല്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 60നും 70നുമിടക്കുള്ള വിലയാണ് അടുത്ത വര്‍ഷം ആദ്യപകുതിയില്‍ സൗദി പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha