രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകളില്‍ ജാമ്യം നല്കാന് കീഴ്ക്കോടതികള്‍ക്ക് അധികാരമില്ലെന്നും ജില്ലാ സെഷന്‍സ് കോടതി അറിയിച്ചു.കേസ് ജില്ലാ സെഷന്‍സ് കോടതി ഈ മാസം അഞ്ചിന് പരിഗണിക്കും. ഗവ കോളേജ് വിദ്യാര്‍ത്ഥികളായ റിന്‍ഷാദ്, മുഹമ്മദ് ഫാരിസ് എന്നീ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യ വിരുദ്ധ പോസ്റ്ററുകള്‍ ക്യാമ്ബസില്‍ പതിച്ചത്.
ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇരുവരും. കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാണ് ഇവരുടെ പോസ്റ്ററില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. എസ്എഫ്ഐ അനുഭാവിയായിരുന്ന റിന്‍ഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുമ്ബ് ആര്‍എസ്എഫ് രൂപീകരിച്ചത്.
https://www.facebook.com/Malayalivartha