Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റ് സിറ്റിയിൽ നഴ്സ് ജോലി വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് നടത്തിയ തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയും പിടിയിൽ; ഹോം കെയറിന്റെ മറവിൽ ഒരുമിച്ച് താമസിച്ച് പണം തട്ടി സെലിൻ സ്വർണം വാങ്ങികൂട്ടുമ്പോൾ എഡിസണ്‍ നയിച്ചിരുന്നത് ആർഭാട ജീവിതം: കെണിയിൽ കുടുങ്ങിയത് മലയാളികളും, തമിഴ്‌നാട്ടില്‍നിന്നുമുള്ള നഴ്‌സുമാരും വീട്ടു ജോലിക്കാരും

08 MARCH 2019 12:23 PM IST
മലയാളി വാര്‍ത്ത

കുവൈത്ത്‌ സിറ്റിയിൽ മലയാളിയും കൂട്ടാളിയായ യുവതിയും മനുഷ്യക്കടത്തിന്റെ പേരില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ എഡിസണ്‍ ജോര്‍ജ് ഫെര്‍ണാണ്ടസും തമിഴ്‌നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനുമാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. ഇവരെ നാടുകടത്താന്‍ നടപടി തുടങ്ങി. ഹവല്ലി കേന്ദ്രീകരിച്ച്‌ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ഇവര്‍ ഹോം കെയര്‍ ഓഫീസ് നടത്തുകയായിരുന്നു.

ഇവര്‍ മുഖാന്തിരം എത്തിയ തമിഴ്‌നാട് സ്വദേശിനി, നാട്ടില്‍ പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കഴിഞ്ഞ ആഴ്ചയില്‍ എംബസിയെ സമീപിച്ചിരുന്നു. സ്തനാര്‍ബുദം ബാധിച്ച യുവതിയുടെ പാസ്‌പോര്‍ട്ട് നല്‍കാന്‍ എഡിസനോട് എംബസി നിര്‍ദേശിച്ചു. എന്നാല്‍, ഇഖാമ റദ്ദാക്കിത്തരാമെന്നു പറഞ്ഞ് എംബസിയില്‍ വച്ച്‌ അവരുടെ സിവില്‍ ഐഡി വാങ്ങിയ ശേഷം എഡിസണ്‍ മുങ്ങി. തുടര്‍ന്നായിരുന്നു ഇരുവരെയും പിടികൂടിയത്. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള നഴ്‌സുമാരും വീട്ടു ജോലിക്കാരുമാണ് കെണിയില്‍പ്പെട്ടിരുന്നത്.

എണ്‍പതില്‍പ്പരം പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ നിയമപ്രകാരമല്ലാതെ കുവൈറ്റിൽ എത്തിച്ച രേഖകള്‍ ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗം പിടികൂടുമ്ബോള്‍ മലയാളികള്‍ അടക്കമുള്ള ആറു പേരുമുണ്ടായിരുന്നു. പത്ത് പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. ഇവര്‍ക്കു െലെസന്‍സോ, ഓഫീസോ ഇല്ല. ഇവരുടെ പക്കല്‍ അല്‍ നൂര്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് എന്ന പേരീലുള്ള നൂറു കണക്കിന് വിസിറ്റിംഗ് കാര്‍ഡുകളുണ്ടായിരുന്നു.

ആരോഗ്യരംഗത്ത് യാതൊരു പരിചയവും ഇല്ലെങ്കിലും വീട്ടുജോലിക്ക് വരുന്നവരെ നഴ്‌സിന്റെ വേഷത്തില്‍ വീടുകളില്‍ വയോധികരെ പരിചരിക്കാന്‍ അയയ്ക്കാറുണ്ടെന്ന് ചേദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളെ െലെംഗികമായി ചൂഷണം ചെയ്തുവെന്നതടക്കം നിരവധി പരാതികള്‍ മുന്‍പ് എംബസിയില്‍ ലഭിച്ചിരുന്നു. ആര്‍ഭാടജീവിതമാണ് എഡിസണ്‍ നയിച്ചിരുന്നത്. സെലിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിലായിരുന്നു താല്‍പ്പര്യമെന്ന് ഇവരുടെ പീഡനത്തിന് ഇരയായവര്‍ പറയുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസം.

രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെ വാങ്ങി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മലയാളികള്‍ ഉള്‍പ്പെടെ ആറു പേരെ നഴ്‌സിന്റെ ജോലി വാഗ്ദാനം നല്‍കി കൊണ്ടു വന്നിരുന്നു. എന്നാല്‍, ഹോം കെയര്‍ എന്ന പേരില്‍ സ്വദേശി വീടുകളിലേക്ക് ഇവരെ അയയ്ക്കുകയായിരുന്നു. കുെവെത്തി വീടുകളില്‍ നിന്ന് 800 ദിനാര്‍ വരെ മാസം കിട്ടിയിരുന്നെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് 150-ദിനാറയായിരുന്നു നല്‍കുന്നത്. അതും നല്‍കാത്ത സാഹചര്യത്തില്‍, എംബസി ഇടപെട്ട് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends